"സെവിലിലെ ഇസിദോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
* ഇസിദോറിന്റെ സഹോദരി വിശുദ്ധ ഫ്ലോറെൻസിയാ കാന്യാസ്ത്രി ആയിരുന്നു. നാല്പതോളം മഠങ്ങളിലായി ആയിരത്തോളം സന്യാസികളുടെ മേൽനോട്ടം അവർക്കുണ്ടായിരുന്നുവെന്ന് അവകാശവാദമുണ്ട്.<ref>Roger Collins, ''Early Medieval Spain''. New York: St Martin's Press, 1995, pp. 79-86.</ref>
 
സെവിലിലെ ഭദ്രാസനപ്പള്ളിയിലായിരുന്നു ഇസിദോറിന്റെ പ്രാഥമികവിദ്യാഭ്യാസം. ഐബീരിയൻ ഉപദ്വീപിൽ അത്തരത്തിൽ ആദ്യത്തേതായിരുന്ന ഈ സ്ഥാപനത്തിൽ, ഇസിദോറിന്റെ സഹോദരൻ ലിയാണ്ടർ മെത്രാപ്പോലീത്ത ഉൾപ്പെടെ ഒരു പറ്റം വിദ്യാസമ്പന്നർ, പഴയ പാശ്ചാത്യ വിദ്യപദ്ധതിയിലെവിദ്യാപദ്ധതിയിലെ ത്രിവിഷയങ്ങളും(trivium) ചതുർവിഷയങ്ങളും (quadrivium) മാനവീയശാസ്ത്രങ്ങളും(fine arts) പഠിപ്പിച്ചു. പഠനത്തിൽ ഏറെ ശ്രദ്ധചെലുത്തിയ ഇസിദോർ താമസിയാതെ ലത്തീനിൽ ഒഴുക്കൻജ്ഞാനവും,<ref>"His literary style, though lucid, is pedestrian": Katherine Nell MacFarlane's observation, in "Isidore of Seville on the Pagan Gods (Origines VIII. 11)", ''Transactions of the American Philosophical Society'', New Series, '''70'''.3 (1980):1-40, p. 4, reflects mainstream secular opinion.</ref> ഗ്രീക്ക്, എബ്രായ ഭാഷകളിൽ പരിചയവും സമ്പാദിച്ചു.
 
ഐബീരിയൻ ഉപദ്വീപിലെ രണ്ടു നൂറ്റാണ്ടു കാലത്തെ ഗോഥിക് ഭരണം അവിടത്തെ പുരാതനസ്ഥാപനങ്ങളേയും, ഉദാത്തവിദ്യാഭ്യാസത്തേയും, റോമൻ മാന്യതകളേയും നശിപ്പിച്ചിരുന്നു. അതോടെ അവയുമായി ബന്ധപ്പെട്ട സംസ്കാരം അധപതനത്തിന്റെ ഗതിയിലായി. എങ്കിലും ഭരണാധികാരികൾ റോമൻ സംസ്കാരത്തിന്റെ പുറംചട്ടയോട് പേരിനു ബഹുമാനം കാട്ടി. അതേസമയം കത്തോലിക്കാവിശ്വാസത്തിന്റെ സ്ഥാനം വിസിഗോത്തുകളുടെ ആരിയൻ ക്രിസ്തീയത കൈയ്യടക്കാൻ തുടങ്ങി.
"https://ml.wikipedia.org/wiki/സെവിലിലെ_ഇസിദോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്