"കാന്റർബറിയിലെ അൻസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 99:
 
==='കർ ഡ്യൂയെസ് ഹോമോ'===
ക്രൈസ്തവസങ്കല്പത്തിലെ മനുഷ്യരക്ഷയെക്കുറിച്ചുള്ള ദൈവശാസ്ത്രസമസ്യയെ തന്റെ ചിന്തയുടെ പരിഗണനക്കു വിധേയമാക്കുകയാണ് ഈ രചനയിൽ അൻസെം ചെയ്തത്.<ref>Paths of Faith, John A. Hutchison (പുറം 516)</ref> പാപത്താൽ കളങ്കപ്പെട്ട മനുഷ്യവർഗ്ഗത്തെ സമുദ്ധരിക്കാൻ, ദൈവപുത്രന്റെ മനുഷ്യാവതാരമല്ലാതെ വഴിയുണ്ടായിരുന്നില്ലെന്ന് അൻസെം ഇതിൽ വാദിച്ചു. മനുഷ്യനെ രക്ഷിക്കാതിരിക്കുക എന്നത്, സർവനന്മയായ തന്നെ പ്രാപിക്കാനായി മനുഷ്യനെ സൃഷ്ടിച്ച സർവശക്തനായ ദൈവത്തിന്റെ പദ്ധതിയുടെ തകർച്ചയാവുംതകർച്ചയാവുമെന്നതിനാൽ അസാദ്ധ്യമാണ്. ദൈവത്തിന്റെ കരുണ മനുഷ്യന്റെ പാപത്തെ അവഗണിക്കുകയെന്നാൽ, പ്രപഞ്ചത്തിലെ ധാർമ്മികവ്യവസ്ഥയെ അട്ടിമറിക്കുകയാവും ഫലം. അധാർമ്മികനാവുകയെന്നത് ദൈവസ്വഭാവത്തിനു നിരക്കാത്തതുമാണ്. പാപത്തിന്റെ പരിഹാരം മനുഷ്യൻ തന്നെ ചെയ്തേ മതിയാവൂ. എന്നാൽ പരിഹാരമായി നൽകാൻ മനുഷ്യന് ദൈവത്തിൽ നിന്നു ലഭിച്ചതല്ലാതെ മറ്റൊന്നുമില്ലാത്തതിനാൽ കേവലമനുഷ്യനാൽ പരിഹാരം സാദ്ധ്യമല്ല. അതിനാൽ ദൈവത്തിന്റെ മനുഷ്യാവതാരം മാത്രമായിരുന്നു മനുഷ്യരക്ഷ സാധിക്കാനുള്ള ന്യായമായ വഴി. ദൈവപുത്രൻ ഉണ്ടെന്നിരിക്കെ, ദൈവപിതാവിന്റെ മനുഷ്യാവതാരവും സാദ്ധ്യമല്ല. അതു സംഭവിച്ചാൽ പിതാവു കൂടി പുത്രനായി രണ്ടു പുത്രന്മാരുണ്ടാവുകയെന്നതാവും ഫലം. അതിനാൽ ദൈവപുത്രന്റെ മനുഷ്യാവതാരമായിരുന്നു ആകെയുണ്ടായിരുന്ന മാർഗം എന്ന് അൻസെം വാദിച്ചു.<ref name = "scot"/>
 
==അവലംബം==
"https://ml.wikipedia.org/wiki/കാന്റർബറിയിലെ_അൻസം" എന്ന താളിൽനിന്ന് ശേഖരിച്ചത്