"ദ പ്രിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 27:
അക്കാലത്ത് പതിവുണ്ടായിരുന്ന പരമ്പരാഗതമായ 'രാജദർപ്പണ'-ശൈലി (Mirror of Princes Style) പിന്തുടർന്നപ്പോഴും, ഈ കൃതി സവിശേഷമായ വ്യതിരിക്തത പുലർത്തിയെന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. [[ലത്തീൻ|ലത്തീൻ ഭാഷക്കു]] പകരം [[ഡാന്റെ അലിഘിയേരി|ദാന്തേയുടെ]] [[ഡിവൈൻ കോമഡി|ഡിവൈൻ കോമഡിയും]], നവോത്ഥാനയുഗത്തിലെ [[ഇറ്റലി|ഇറ്റാലിയൻ]] സാഹിത്യകാരന്മാരും മാന്യമാക്കിയ [[ഇറ്റലി|ഇറ്റാലിയൻ]] നാട്ടുഭാഷയിൽ എഴുതപ്പെട്ടുവെന്നത് ഇതിനെ വ്യതിരിക്തമാക്കുന്ന ഘടകങ്ങളിൽ ഒന്നു മാത്രമാണ്.
വസ്തുസ്ഥിതിയുടെ മൂർത്താവസ്ഥയ്ക്ക് അമൂർത്തമായ ഏതെങ്കിലും ആശയമാതൃകയേക്കൾ പ്രാധാന്യം കല്പിക്കുന്ന മാക്കിയവെല്ലിയുടെ ഗ്രന്ഥം, ആധുനികദർശനത്തിലെ, വിശേഷിച്ച് രാഷ്ട്രീയദർശനത്തിലെ ആദ്യരചനയെന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്. "ചെയ്യാവുന്നതിനെ അവഗണിച്ച് ചെയ്യേണ്ടതിൽ
താരതമ്യേന വലിപ്പം കുറഞ്ഞതെങ്കിലും, [[നിക്കോളോ മാക്കിയവെല്ലി|മാക്കിയവെല്ലിയുടെ]] കൃതികളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും, "മാക്കിയവെല്ലിയൻ" എന്ന ശകാരപദത്തിന്റെ ഉല്പത്തിക്കു കാരണമായതും ഈ കൃതിയാണ്. ഈ കൃതി ഗ്രന്ഥകാരനു നൽകിയ കുപ്രസിദ്ധി മൂലം ഇംഗ്ലീഷിൽ [[നിക്കോളോ മാക്കിയവെല്ലി|നിക്കോളോ മാക്കിയവെല്ലിയുടെ]] പേരുതന്നെ, "ഓൾഡ് നിക്" (Old Nick) എന്ന വക്രീകൃതരൂപത്തിൽ ചെകുത്താന്റെ പര്യായമായി. 'രാജനീതി', 'രാഷ്ട്രീയക്കാരൻ' എന്നീ പദങ്ങൾ ഉണർത്തുന്ന പ്രതികൂലഭാവത്തിന്റേയും
യശപ്രാപ്തിക്കും നിലനിൽപ്പിനും ആവശ്യമെന്നു വരുമ്പോൾ ഭരണാധികാരികൾ അധാർമ്മിക മാർഗ്ഗങ്ങൾ അവലംബിക്കുന്നതിനെ നീതീകരിക്കുകയാണ് ഈ കൃതിയിൽ [[നിക്കോളോ മാക്കിയവെല്ലി|മാക്കിയവെല്ലി]] പ്രധാനമായും ചെയ്തത്.<ref>[[നിക്കോളോ മാക്കിയവെല്ലി|മാക്കിയവെല്ലിയുടെ]] പ്രിൻസ്, പീറ്റർ ബോൻഡാനെല്ലായുടെ [[ഇംഗ്ലീഷ്]] പരിഭാഷ, ഓക്സ്ഫോർഡ് വേൾഡ് ക്ലാസ്സിക്സ്</ref>
|