"കാന്റർബറിയിലെ അൻസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72:
 
==ചിന്ത==
[[അരിസ്റ്റോട്ടിൽ|അരിസ്റ്റോട്ടലിനെ]] പിന്തുടർന്ന് പതിനൊന്നാം നൂറ്റാണ്ടിൽ വികസിച്ചു വരുകയും പിന്നീട് [[സ്കൊളാസ്റ്റിസിസം]] എന്നപേരിൽ പ്രസിദ്ധമായിത്തീരുകയും ചെയ്ത ചിന്താസമ്പ്രദായത്തിന്റെ പ്രോത്ഘാടകനായി അൻസെമിനെ വിശേഷിപ്പിക്കാറുണ്ട്. എങ്കിലും ഇക്കാര്യത്തിൽ അഭിപ്രായൈക്യമില്ല. ധാർമ്മികതയിൽ വിശ്വാസത്തിനു പരമപ്രാധാന്യം കല്പിച്ച അൻസം അരിസ്റ്റോട്ടലിയൻ അല്ല, [[അഗസ്റ്റിൻ|ഹിപ്പോയിലെ അഗസ്റ്റിനെപ്പോലെ]] [[പ്ലേറ്റോ|പ്ലേറ്റോണിസ്റ്റ്]] ആയിരുന്നെന്നും, അതിനാൽ അദ്ദേഹത്തിന്റെ ദർശനം സ്കൊളാസ്റ്റിക് പാരമ്പര്യത്തിൽ പെടുന്നില്ലെന്നും [[ബെർട്രാൻഡ് റസ്സൽ]] അഭിപ്രായപ്പെട്ടിട്ടുണ്ട്.<ref name = "russel">[[ബെർട്രാൻഡ് റസ്സൽ]], [[എ ഹിസ്റ്ററി ഓഫ് വെസ്റ്റേൺ ഫിലോസഫി|പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം]], പുറങ്ങൾ 416-18)</ref>
 
ബോദ്ധ്യം വന്നതിനു ശേഷം വേണം വിശ്വസിക്കാൻ എന്ന് അൻസെം കരുതിയില്ല. "ബോദ്ധ്യത്തിനു ശ്രമിക്കുന്ന വിശ്വാസത്തെ" (faith, seeking understanding) ആണ് അദ്ദേഹം സങ്കല്പിച്ചത്. താൻ മാതൃകയായി കണക്കാക്കിയെ [[അഗസ്റ്റിൻ|ഹിപ്പോയിലെ അഗസ്റ്റിനെപ്പോലെ]] അദ്ദേഹത്തിന്റേയും സൂത്രവാക്യം, "അറിഞ്ഞു വിശ്വസിക്കുക" എന്നതിനു പകരം "വിശ്വസിച്ച് അറിയുക" എന്നതായിരുന്നു. എങ്കിലും വിശ്വസിച്ച ശേഷം വിശ്വാസി, ബോദ്ധ്യത്തിനു പരമാവധി ശ്രമിക്കണം എന്ന് അദ്ദേഹം കരുതി. അത്തരം ബോദ്ധ്യത്തിനും ബോദ്ധ്യപ്പെടുത്തലിനും ഉള്ള ശ്രമമായിരുന്നു അൻസെമിന്റെ ചിന്ത.
"https://ml.wikipedia.org/wiki/കാന്റർബറിയിലെ_അൻസം" എന്ന താളിൽനിന്ന് ശേഖരിച്ചത്