"പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
[[എറണാകുളം]] ജില്ലയിലെ വൈപ്പിൻ ബ്ലോക്കിലെ ഒരു [[ഗ്രാമപഞ്ചായത്ത്|ഗ്രാമപഞ്ചായത്താണ്]] പള്ളിപ്പുറം. എറണാകുളം ജില്ലയുടെ വടക്ക് പടിഞ്ഞാറേ അതിർത്തിയിലാണ് പള്ളിപ്പുറം. ചരിത്ര രേഖകളിൽ സ്ഥാനം പിടിച്ചിട്ടുള്ള ഒരു ഗ്രാമം കൂടിയാണ് പള്ളിപ്പുറം. [[വൈപ്പിൻ]] ദ്വീപിന്റെ വടക്കേ അറ്റത്താണ് പള്ളിപ്പുറം. 1963 ലാണ് പള്ളിപ്പുറം പഞ്ചായത്ത് നിലവിൽ വന്നത്. നിലവിലുണ്ടായിരുന്ന കുഴുപ്പിള്ളി ഭാഗത്തെ അടർത്തിമാറ്റി പകരം വടക്കേക്കരയുടെ ഭാഗമായിരുന്ന മുനമ്പത്തെ കൂട്ടിച്ചേർത്താണ് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് രൂപീകരിച്ചത്. പഴയകാലത്ത്, പ്രതാപം മുറ്റി നിന്നിരുന്ന [[മുസിരിസ്]] എന്ന തുറമുഖം​ പിന്നീട് കാലപഴക്കത്തിൽ ശോഷിച്ച് മുനമ്പം അഴിമുഖം മാത്രമായി മാറി. ഇന്ന് അറിയപ്പെടുന്ന ഒരു മത്സ്യബന്ധന തുറമുഖം മാത്രമാണ് പള്ളിപ്പുറത്തെ മുനമ്പം എന്ന പ്രദേശം
==ചരിത്രം==
1331 ൽ രൂപം കൊണ്ട വൈപ്പിൻ ദ്വീപിന്റെ വടക്കേ അറ്റത്താണ് പള്ളിപ്പുറം എന്ന കൊച്ചു ഗ്രാമം. ആ കാലത്തുണ്ടായ ഭീകരമായ വെള്ളപ്പൊക്കത്തിൽ മുസിരിസ് എന്ന തുറമുഖം നശിപ്പിക്കപ്പെട്ടുപോകുകയും പകരം [[കൊച്ചി|കൊച്ചിയിൽ]] ഒരു പ്രകൃതിദത്ത തുറമുഖംഉണ്ടാവുകയും ചെയ്തു എന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.<ref name="പള്ളിപ്പുറം ചരിത്രം">[http://lsgkerala.in/pallippurampanchayat/general-details/history/ തദ്ദേശസ്വയംഭരണ വെബ്സൈറ്റ്] പള്ളിപ്പുറം രൂപീകരണം ചരിത്രം.</ref>. കടലിനോട് ചേർന്നു കിടക്കുന്ന ഭാഗമായതിനാൽ വൈദേശികാക്രമണങ്ങൾ ഏറെ ഉണ്ടായ സ്ഥലമാണിത്. ഇതിന്റെ പ്രത്യക്ഷ തെളിവുകൾ ധാരാളം ഇവിടെ കാണാനാകും. പോർച്ചുഗീസുകാർ ഇവിടെ നിർമ്മിച്ച ആറു കോണുകളുള്ള കോട്ട ഇപ്പോഴും തലയുയർത്തി നില്ക്കുന്നു. ഇത് [[പള്ളിപ്പുറം കോട്ട]] എന്നറിയപ്പെടുന്നു. പക്ഷെപക്ഷേ, പിന്നീട് 1663 ൽ ഡച്ചുകാർ ഇത് കൈവശപ്പെടുത്തി. [[തിരുവിതാംകൂർ]] പിന്നീട് ഇത് വിലക്കു വാങ്ങുകയായിരുന്നു.<ref name="പള്ളിപ്പുറം കോട്ട">[http://lsgkerala.in/pallippurampanchayat/general-details/history/ തദ്ദേശസ്വയംഭരണ വെബ്സൈറ്റ്] പള്ളിപ്പുറം കോട്ടയുടെ ചരിത്രം.</ref> <ref name="പള്ളിപ്പുറം കോട്ട ചരിത്രം">[http://www.kerala.gov.in/dept_archaeology/monuments.htm കേരള സർക്കാർ ഔദ്യോഗിക വെബ്സൈറ്റ് , 43 - ആം വിഭാഗം ] പള്ളിപ്പുറം കോട്ടയുടെ ചരിത്രം.</ref>
==ജീവിതോപാധി==
[[ചിത്രം:Cherai kerala.jpg|thumb|200px|ചെറായി- മത്സ്യബന്ധനവും ടൂറിസവുമാണ്‌ പ്രധാന വരുമാനമാർഗ്ഗം]]
ഇവിടുത്തെ ജനങ്ങളുടെ ജീവിതോപാധി പ്രധാനമായും മത്സ്യബന്ധനം തന്നെയാണ്. ഏന്നാൽഎന്നാൽ നല്ല വളക്കൂറുള്ള മണ്ണായതിനാൽ ഈ സ്ഥലംമറ്റു കൃഷികൾക്കും അനുയോജ്യമാണ് . ശുദ്ധജലം ലഭ്യമല്ലാത്തതിനാൽ ചുരുക്കം ചില സ്ഥലങ്ങളില്ലാതെ മറ്റു കൃഷികളൊന്നും കാണപ്പെടുന്നില്ല. മൂന്നു ചുറ്റും ഉപ്പുവെള്ളം ആണ് , അതുകൊണ്ട് കൃഷിക്കനുയോജ്യമല്ല. എന്നാൽ ശുദ്ധജലം ആവശ്യമില്ലാത്ത [[പൊക്കാളി]] കൃഷി പലയിടങ്ങളിലും ചെറുതായി കണ്ടുവരുന്നു.
 
==ആരാധനാലയങ്ങൾ==
#പള്ളിപ്പുറം വാർഡ്
#കോവിലകം വാർഡ്
#കോവിലകം സൌത്ത്സൗത്ത് വാർഡ്
#സഹോദരഭവൻ വാർഡ്
#തൃക്കടക്കാപ്പിള്ളി വാർഡ്
#കൊമരന്തി വാർഡ്
#മനയത്ത് കാട് വാർഡ്
#ഗൌരീശ്വരംഗൗരീശ്വരം വാർഡ്
#രക്തേശ്വരി കടപ്പുറം വാർഡ്
#സാമൂഹ്യസേവാസംഘം വാർഡ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1209031" എന്ന താളിൽനിന്ന് ശേഖരിച്ചത്