"സി.കെ. ചന്ദ്രപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Johnchacks (സംവാദം | സംഭാവനകൾ) No edit summary |
(ചെ.)No edit summary |
||
വരി 28:
==ജീവിതരേഖ==
'വയലാർ സ്റ്റാലിൻ' എന്നറിയപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് സി. കെ കുമാരപ്പണിക്കരുടെയും അമ്മുക്കുട്ടിയമ്മയുടെയും മൂന്നാമത്തെ മകനായി [[1936]] [[നവംബർ 11]]-ന് ജനനം.<ref name =jana>{{cite web | url =http://www.janayugomonline.com/php/newsDetails.php?nid=1010865&cid=1 | title =സി കെ ചന്ദ്രപ്പൻ സെക്രട്ടറി|date= ഫെബ്രുവരി 12, 2012 | accessdate = ഫെബ്രുവരി 12, 2012 | publisher = ജനയുഗം| language =}}</ref> [[ചേർത്തല|ചേർത്തലയിലും]] [[തൃപ്പൂണിത്തുറ|തൃപ്പൂണിത്തുറയിലുമായിരുന്നു]] സ്കൂൾ വിദ്യാഭ്യാസം. [[എറണാകുളം]] [[മഹാരാജാസ് കോളജ്|മഹാരാജാസ് കോളജിലും]] [[പാലക്കാട്]] [[ചിറ്റൂർ]] ഗവ. കോളജിലുമായി ബിരുദപഠനം പൂർത്തിയാക്കിയ ചന്ദ്രപ്പൻ [[തിരുവനന്തപുരം]] യൂണിവേഴ്സിറ്റി കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവനായ അദ്ദേഹം [[1956]]-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ [[ആൾ ഇന്ത്യാ സ്റ്റുഡൻറ്സ് ഫെഡറേഷൻ|എ.ഐ.എസ്.എഫിന്റെ]] സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് എ.ഐ.എസ്.എഫ് അഖിലേന്ത്യ പ്രസിഡന്റ്, [[ആൾ ഇന്ത്യാ യൂത്ത് ഫെഡറേഷൻ|എ.ഐ.വൈ.എഫ്]] ജനറൽസെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.പാർട്ടി പിളർന്നപ്പോൾ [[സി.പി.ഐ.|സി.പി.ഐ.]]-യ്ക്കൊപ്പം ഉറച്ചുനിന്നു. [[ഗോവ]] വിമോചന സമരത്തിൽ പങ്കെടുത്ത ചന്ദ്രപ്പൻ നിരവധി വിദ്യാർത്ഥി-യുവജന സമരങ്ങൾക്ക് നേതൃത്വം നൽകി. പലതവണ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം [[ഡെൽഹി|ഡൽഹിയിലെ]] തീഹാർ ജയിലിലും, [[കൊൽക്കത്ത|കൊൽക്കത്തയിലെ]] റസിഡൻസി ജയിലിലും കാരാഗൃഹവാസം അനുഭവിച്ചു.
മൂന്നുതവണ പാർലമെന്റിലേക്കും ഒരുതവണ നിയമസഭയിലേക്കും സി.കെ. ചന്ദ്രപ്പൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.<ref name =mano>{{cite web | url = | title =വീണ്ടും ചാന്ദ്രശോഭ|date= ഫെബ്രുവരി 12, 2012 | accessdate = | publisher = മലയാള മനോരമ| language =}}</ref> 1971-ൽ [[തലശ്ശേരി]] മണ്ഡലത്തിൽ നിന്നാണ് ആദ്യമായി അദ്ദേഹം പാർലമെന്റിലെത്തുന്നത്. തലശ്ശേരി മണ്ഡലം കണ്ണൂർ ആയപ്പോൾ [[1977]]-ലും തെരഞ്ഞെടുക്കപ്പെട്ടു.
സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗവും കിസാൻ സഭാ ദേശീയ പ്രസിഡണ്ടുമായി പ്രവർത്തിച്ചു വരികെയാണ് പാർട്ടിയുടെ കേരള ഘടകത്തിന്റെ സെക്രട്ടറി സ്ഥാനം ഇദ്ദേഹത്തെ തേടിയെത്തിയത്. അനാരോഗ്യം മൂലം [[വെളിയം ഭാർഗവൻ]] സ്ഥാനമൊഴിയാൻ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് [[2010]] [[നവംബർ 14]]-ന് ചേർന്ന പാർട്ടിയുടെ സംസ്ഥാന കൗൺസിൽ യോഗമാണ് ചന്ദ്രപ്പനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. <ref name =mathru>{{cite web | url =http://www.mathrubhumi.com/story.php?id=139766 | title =സി.കെ. ചന്ദ്രപ്പൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറി |date= നവംബർ 14, 2010 | accessdate = ഫെബ്രുവരി 12, 2012 | publisher = മാതൃഭൂമി| language =}}</ref>
[[2012]] ഫെബ്രുവരിയിൽ [[കൊല്ലം|കൊല്ലത്ത്]] വെച്ച് പാർട്ടി സംസ്ഥാന സമ്മേളനത്തോട് അനുബന്ധമായി നടന്ന സംസ്ഥാന കൗൺസിൽ യോഗം ഇദ്ദേഹത്തെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കുകയുണ്ടായി.
[[2012]] [[മാർച്ച് 22]]-ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. ഏതാനും മാസങ്ങളായി പ്രോസ്ട്രേറ്റ് അർബുദത്തിന് ചികിത്സയിലായിരുന്നു.
കെടിഡിസി ചെയർമാൻ, കേരഫെഡ് ചെയർമാൻ, [[പ്രഭാത് ബുക്ക്ഹൗസ്|പ്രഭാത് ബുക്ക്ഹൗസിന്റെ]] ചെയർമാൻ,മാനേജിംഗ് ഡയറക്ടർ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം എന്നീ പദവികളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. ബംഗാളിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും അഖിലേന്ത്യാ വർക്കിംഗ് വിമൻസിന്റെ നേതാവുമായ ബുലുറോയ് ചൗധരിയാണ് ഭാര്യ.
|