"സി.കെ. ചന്ദ്രപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
| caption =
| birth_date ={{Birth date and age|1936|11|11|df=y}}
| birth_place =[[ആലപ്പുഴ]], [[കേരളം]]| residence =[[തിരുവനന്തപുരം]]
| death_date = 22 [[മാർച്ച്]] 2012
| death_place =[[തിരുവനന്തപുരം]]
| office =
| constituency =
വരി 17:
| religion =
| spouse = ബുലു റോയ് ചൗധരി
| children = ഇല്ല
| signature =CK CHANDRAPAN SIGNDSC 0114.A.JPG
| website =
വരി 28:
 
==ജീവിതരേഖ==
'വയലാർ സ്റ്റാലിൻ' എന്നറിയപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് സി. കെ കുമാരപ്പണിക്കരുടെയും അമ്മുക്കുട്ടിയമ്മയുടെയും മൂന്നാമത്തെ മകനായി [[1936]] [[നവംബർ 11]]-ന് ജനനം.<ref name =jana>{{cite web | url =http://www.janayugomonline.com/php/newsDetails.php?nid=1010865&cid=1 | title =സി കെ ചന്ദ്രപ്പൻ സെക്രട്ടറി|date= ഫെബ്രുവരി 12, 2012 | accessdate = ഫെബ്രുവരി 12, 2012 | publisher = ജനയുഗം| language =}}</ref> ചേർത്തലയിലും തൃപ്പൂണിത്തുറയിലുമായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലും പാലക്കാട് ചിറ്റൂർ ഗവ. കോളജിലുമായി ബിരുദപഠനം പൂർത്തിയാക്കിയ ചന്ദ്രപ്പൻ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവനായ അദ്ദേഹം 1956-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ എ.ഐ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് എ.ഐ.എസ്.എഫ് അഖിലേന്ത്യ പ്രസിഡന്റ്, എ.ഐ.വൈ.എഫ് ജനറൽസെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.പാർട്ടി പിളർന്നപ്പോൾ [[സി.പി.ഐയ്‌ക്കൊപ്പംഐ.|സി.പി.ഐ.]]-യ്‌ക്കൊപ്പം ഉറച്ചുനിന്നു. ഗോവ വിമോചന സമരത്തിൽ പങ്കെടുത്ത ചന്ദ്രപ്പൻ നിരവധി വിദ്യാർത്ഥി-യുവജന സമരങ്ങൾക്ക് നേതൃത്വം നൽകി. പലതവണ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം ഡൽഹിയിലെ തീഹാർ ജയിലിലും, കൊൽക്കത്തയിലെ റസിഡൻസി ജയിലിലും കാരാഗൃഹവാസം അനുഭവിച്ചു.
 
മൂന്നുതവണ പാർലമെന്റിലേക്കും ഒരുതവണ നിയമസഭയിലേക്കും സി.കെ. ചന്ദ്രപ്പൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.<ref name =mano>{{cite web | url = | title =വീണ്ടും ചാന്ദ്രശോഭ|date= ഫെബ്രുവരി 12, 2012 | accessdate = | publisher = മലയാള മനോരമ| language =}}</ref> 1971-ൽ തലശ്ശേരി മണ്ഡലത്തിൽ നിന്നാണ് ആദ്യമായി അദ്ദേഹം പാർലമെന്റിലെത്തുന്നത്. തലശ്ശേരി മണ്ഡലം കണ്ണൂർ ആയപ്പോൾ 1977-ലും തെരഞ്ഞെടുക്കപ്പെട്ടു. 2001-ൽ [[തൃശ്ശൂർ ലോകസഭാമണ്ഡലം|തൃശ്ശൂർ ലോകസഭാമണ്ഡലത്തിൽ]] നിന്നാണ് അദ്ദേഹം പാർലമെന്റിലെത്തിയത്. ഇതിനിടെ 1987-ൽ ചേർത്തല നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും [[വയലാർ രവി|വയലാർ രവിയോട്]] പരാജയപ്പെട്ടു. 1991-ൽ ഇതേ മണ്ഡലത്തിൽ വയലാർ രവിയെ തോൽപ്പിച്ച് അദ്ദേഹം കേരള നിയമസഭയിലെത്തി. എന്നാൽ 1996-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ [[എ.കെ. ആന്റണി|എ.കെ. ആന്റണിയോട്]] പരാജയപ്പെട്ടു.
വരി 38:
 
കെടിഡിസി ചെയർമാൻ, കേരഫെഡ് ചെയർമാൻ, [[പ്രഭാത് ബുക്ക്ഹൗസ്|പ്രഭാത് ബുക്ക്ഹൗസിന്റെ]] ചെയർമാൻ,മാനേജിംഗ് ഡയറക്ടർ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം എന്നീ പദവികളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. ബംഗാളിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും അഖിലേന്ത്യാ വർക്കിംഗ് വിമൻസിന്റെ നേതാവുമായ ബുലുറോയ് ചൗധരിയാണ് ഭാര്യ.
 
{{-}}
 
==അവലംബം==
{{Indcom}}
"https://ml.wikipedia.org/wiki/സി.കെ._ചന്ദ്രപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്