"ഇന്ത്യാചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

143 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (216.73.65.66 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള)
ഇന്ത്യയുടെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചരിത്രം ആരംഭിക്കുന്നത് [[സിന്ധു നദീതട സംസ്കാരം]] മുതൽക്കാണ്. ക്രി.മു. 3300 മുതൽ ക്രി.മു. 1300 വരെ [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ]] വടക്കു പടിഞ്ഞാറേ ഭാഗത്ത് പുഷ്കലമായ സംസ്കാരമാണ് സിന്ധു നദീതട സംസ്കാരം. ക്രി. മു. 2600 മുതൽ 1900 വരെ ആയിരുന്നു ഈ സംസ്കാരത്തിന്റെ പക്വ ഹാരപ്പൻ കാലഘട്ടം. ഈ [[ഇന്ത്യയിലെ വെങ്കലയുഗം|വെങ്കലയുഗ]] സംസ്കാരം ക്രി.മു. രണ്ടാം സഹസ്രാബ്ദത്തിന്റെ ആരംഭത്തോടെ നാമാവശേഷമായി. ഇതിനു പിന്നാലെ [[Iron Age India|അയോയുഗ]] [[Vedic Period|വേദ കാലഘട്ടം]] വന്നു, ഇത് [[Indo-Gangetic plains|സിന്ധു-ഗംഗാ സമതലങ്ങളുടെ]] മിക്ക ഭാഗത്തും വ്യാപിച്ചു. [[മഹാജനപദങ്ങൾ]] എന്നറിയപ്പെട്ട പ്രധാന സാമ്രാജ്യങ്ങളുടെ ഉദയം ഈ കാലത്തായിരുന്നു. ഇതിൽ രണ്ട് മഹാജനപദങ്ങളിൽ [[ക്രി.മു. 6-ആം നൂറ്റാണ്ട്|ക്രി.മു. 6-ആം നൂറ്റാണ്ടിൽ]] [[മഹാവീരൻ|മഹാവീരനും]] [[ഗൗതമ ബുദ്ധൻ|ഗൗതമ ബുദ്ധനും]] ജനിച്ചു. ഇവർ ജനങ്ങൾക്കിടയിൽ തങ്ങളുടെ [[ശ്രമണ‍]] തത്ത്വശാസ്ത്രങ്ങൾ പ്രചരിപ്പിച്ചു.
 
പിൽക്കാലത്ത് [[Achaemenid|അക്കീമെനീഡ്]] പേർഷ്യൻ സാമ്രാജ്യം മുതൽ <ref name="achaemenid">{{cite web| url=http://www.livius.org/aa-ac/achaemenians/achaemenians.html| title=Achaemenians| publisher=Jona Lendering, Livius.org| accessdate=2008-01-09}}</ref> (ഏകദേശം ക്രി.മു. 543-ൽ), [[മഹാനായ അലക്സാണ്ടർ|മഹാനായ അലക്സാണ്ടറിന്റേതുൾപ്പെടെ]] <ref name="plutarch60">{{cite book| last=Plutarchus| first=Mestrius| authorlink=Plutarch| coauthors=Bernadotte Perrin (trans.)| title=Plutarch's Lives| publisher=William Heinemann| date=1919| location=London| pages=Ch. LX| url=http://www.perseus.tufts.edu/cgi-bin/ptext?lookup=Plut.+Caes.+60.1| isbn=0674991109| accessdate=2008-01-09}}</ref> (ക്രി.മു. 326-ൽ) പല സാമ്രാജ്യങ്ങളും ഈ പ്രദേശം ഭരിക്കുകയും ഭൂവിഭാഗത്തിന്റെസംസ്കാരികമായ ആദാനപ്രദാനങ്ങളിളൂടെ അതത് സാമ്രാജ്യങ്ങളുടെയും ഭരതത്തിന്റെയും സംസ്കാരം പുഷ്ടിപ്പെടുത്തുകയുംപുഷ്ടിപ്പെടുകയും ചെയ്തു. [[Demetrius I of Bactria|ബാക്ട്രിയയിലെ ഡിമിട്രിയസ്]] സ്ഥാപിച്ച [[Indo-Greek Kingdom|ഇന്തോ-ഗ്രീക്ക് സാമ്രാജ്യത്തിൽ]] ക്രി.മു. 184 മുതൽ [[പഞ്ചാബ് പ്രദേശം|പഞ്ചാബ്]], [[ഗാന്ധാരം]] എന്നിവയും ഉൾപ്പെട്ടു; ഈ സാമ്രാജ്യം അതിന്റെ പരമോന്നത വിസ്തൃതി പ്രാപിച്ചത് [[Menander I|മെനാൻഡറിന്റെ]] കാലത്താണ്, മെനാൻഡറിന്റെ കാലമായിരുന്നു വാണിജ്യത്തിലും സംസ്കാരത്തിലും ഏറെ പുരോഗതി ഉണ്ടായ [[Greco-Buddhism|ഗ്രീക്കോ-ബുദ്ധമത]] കാലഘട്ടത്തിന്റെ ആരംഭം.
 
ക്രി.മു. 4-ആം നൂറ്റാണ്ടിനും 3-ആം നൂറ്റാണ്ടിനും ഇടയ്ക്ക് ഉപഭൂഖണ്ഡം [[മൗര്യ സാമ്രാജ്യം|മൗര്യ സാമ്രാജ്യത്തിനു]] കീഴിൽ ഒരുമിച്ചു. പിന്നീട് വിവിധ രാജ്യങ്ങളായി ചിതറിയ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങൾ അടുത്ത പത്തു നൂറ്റാണ്ട് കാലത്തേയ്ക്ക് പല [[Middle kingdoms of India|മദ്ധ്യകാല സാമ്രാജ്യങ്ങളുടെ]] കീഴിലായി. [[ഗുപ്ത സാമ്രാജ്യം|ഗുപ്ത സാമ്രാജ്യത്തിനു]] കീഴിൽ ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങൾ ക്രി.വ. 4-ആം നൂറ്റാണ്ടിൽ വീണ്ടും രണ്ടു നൂറ്റാണ്ടു കാലത്തേയ്ക്ക് സംയോജിച്ചു. [[ഹിന്ദുമതം|ഹിന്ദുമതപരവും]] ബൗദ്ധികവുമായ ഉന്നമനത്തിന്റെ ഈ കാലഘട്ടം അതിന്റെ ഉൽപ്പതിഷ്ണുക്കളുടെയിടയിൽ "[[ഇന്ത്യയുടെ സുവർണ്ണകാലം]]" എന്ന് അറിയപ്പെടുന്നു <ref>{{cite web| url=http://www.flonnet.com/fl2422/stories/20071116504306400.htm| title=Mind over Matter| publisher=Front line group, floonet.com| accessdate=2008-08-06}}</ref>. ഇതേകാലത്തും, പിന്നീട് പല നൂറ്റാണ്ടുകളോളവും, [[തെക്കേ ഇന്ത്യ]], [[ചാലൂക്യ സാമ്രാജ്യം|ചാലൂക്യർ]], [[ചോള സാമ്രാജ്യം|ചോളർ]], [[പല്ലവ സാമ്രാജ്യം|പല്ലവർ]], [[പാണ്ഡ്യ സാമ്രാജ്യം|പാണ്ഡ്യർ]], എന്നിവർക്കു കീഴിൽ അതിന്റെ സുവർണ്ണകാലത്തിലൂടെ കടന്നുപോയി, ഈ കാലയളവിൽ ഇന്ത്യൻ നാഗരികത, ഭരണം, സംസ്കാരം, മതം ([[ഹിന്ദുമതം]], [[ബുദ്ധമതം]]) എന്നിവ [[തെക്കുകിഴക്കേ ഏഷ്യ|തെക്കുകിഴക്കേ ഏഷ്യയിൽ]] വ്യാപിച്ചു.
[[Central India|മദ്ധ്യ ഇന്ത്യയിലെ]] [[Narmada Valley|നർമ്മദാ തടത്തിൽ]] നിന്നു ലഭിച്ച ''[[Homo erectus|ഹോമോ എറെക്ടസിന്റെ]]'' ഒറ്റപ്പെട്ട അവശിഷ്ടങ്ങൾ സൂചിപ്പിക്കുന്നത് ഇന്ത്യയിൽ [[Middle Pleistocene|മദ്ധ്യ പ്ലീസ്റ്റോസ്റ്റീൻ]] കാലഘട്ടം മുതൽ തന്നെ, 200,000 മുതൽ 500,000 വർഷങ്ങൾക്ക് ഇടയ്ക്ക്, ജനവാസം ഉണ്ടായിരുന്നിരിക്കാം എന്നാണ്..<ref>{{cite news |first=G.S |last= Mudur |title=Still a mystery |url=http://www.telegraphindia.com/1050321/asp/knowhow/story_4481256.asp |work=KnowHow|publisher=[[The Telegraph (Kolkata)|The Telegraph]] |date=[[March 21]], [[2005]] |accessdate=2007-05-07 }}</ref><ref>{{cite web |url=http://www.gsi.gov.in/homonag.htm |title=The Hathnora Skull Fossil from Madhya Pradesh, India |accessdate=2007-05-07 |date=[[20 September]] [[2005]] |work= Multi Disciplinary Geoscientific Studies|publisher=[[Geological Survey of India]] }}</ref> ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ [[Mesolithic|മീസോലിത്തിക്ക്]] കാലഘട്ടം ഏകദേശം 30,000 വർഷങ്ങൾക്കു മുൻപ് തുടങ്ങി, 25,000 വർഷത്തോളം നീണ്ടുനിന്നു. ആധുനിക മനുഷ്യർ ഉപഭൂഖണ്ഡത്തിൽ വാസമുറപ്പിച്ചത് അവസാനത്തെ [[ice age|ഹിമയുഗത്തിന്റെ]] അവസാനത്തോടെ, ഏകദേശം 12,000 വർഷങ്ങൾക്കു മുൻപാണെന്ന് അനുമാനിക്കുന്നു.
 
ദക്ഷിണേന്ത്യയിൽ ഏതാണ്ടിതേ സമയത്ത് തന്നെ മറ്റൊരു സംസ്കാരം ഉടലെടുത്തിരുന്നതിന്റെ ലക്ഷണങ്ങൾ പേറി കല്ലു കൊണ്ടുള്ള ആയുധങ്ങൾ നിർമ്മിക്കുന്ന വ്യവസായം നിലനിന്നിരുന്നു. ഇവിടെ കന്മഴു പോലുള്ള ആയുധങ്ങൾ നിർമ്മിച്ചിരുന്നു. ഇതിന്റെഇതിന് മദ്രാസ് വ്യവസായം എന്നാണ് പുരാവസ്തുശാസ്ത്രജ്ഞർ വിളിക്കുന്നത്. ഈ മദ്രാസ് വ്യവസായത്തിൻ ആഫ്രിക്കയിലെയും പടിഞ്ഞാറൻ യൂറോപ്പിലും നിലനിന്നിരുന്ന സമാനവ്യവസായകേന്ദങ്ങളുമായും ബന്ധം കണ്ടിട്ടുണ്ട്. ഇവിടെ നിന്നെല്ലാം (മദ്രാസ് ഒഴികെ) ആധുനികമനുഷ്യന്റെ (ഹോമോ സാപിയെൻസ്)നേരിട്ടുള്ള തെളിവുകൾ ലഭിക്കുകയുണ്ടായി.
 
ഈ മനുഷ്യർ പ്രകൃതിയുമായി മല്ലിടാനുള്ള കഴിവുകളെ കൂടുതൽ പരിപോഷിപ്പിച്ചുകൊണ്ട് ഇവിടങ്ങളിൽ ജീവിച്ചുവന്നു. ചെറുശിലകളെ ഇഷ്ടാനിഷ്ടം രൂപപ്പെടുത്താനും അമ്പുകളുടേയും മറ്റായുധങ്ങളുടേയും മുനയിൽ ഇവ ഘടിപ്പിക്കാനും അവർ പഠിച്ചു. ഇത്തരം ആയുധങ്ങൾ ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഡക്കാനിൽ ഇത്തരം ശിലായുധങ്ങൾക്കൊപ്പം മിനുസപ്പെടുത്തിയ കന്മഴുവും ലഭിക്കുകയുണ്ടായി. ഇവ അയോയുഗം വരെ ഉപയോഗിക്കപ്പെട്ടിരുന്നു.<ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1208554" എന്ന താളിൽനിന്ന് ശേഖരിച്ചത്