"കലാനിലയം ഡ്രാമാ വിഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Kalanilyam Drama Vision }}
[[കേരളം|കേരളത്തിലെ]] ഒരു സ്ഥിരം നാടകവേദിയായാണ് '''കലാനിലയം ഡ്രാമാ വിഷൻ'''. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നാടകവേദിയാണ് കലാനിലയം<ref>[http://www.nadakam.com/kalanilayam.htm കലാനിലയം സ്ഥിരംനാടകവേദി , നാടകം.കോം]</ref>.1963-ൽ [[കലാനിലയം കൃഷ്ണൻ നായർകൃഷ്ണൻനായർ‎|കലാനിലയം കൃഷ്ണൻ നായരും]] അദ്ദേഹത്തിന്റെ സഹധർമിണി [[കൊടുങ്ങല്ലൂർ അമ്മിണിഅമ്മ|കൊടുങ്ങല്ലൂർ അമ്മിണി അമ്മയും]] ചേർന്നാണ് കലാനിലയത്തിന് രൂപം നൽകിയത്. [[തിരുവനന്തപുരം]] [[പുത്തരിക്കണ്ടം]] മൈതാനത്താണ് ആദ്യ പ്രദർശനം നടത്തിയത്. [[കാവാലം നാരായണപണിക്കർ]] രചിച്ച " കുരുക്ഷേത്ര" (ഓപെറ) ആയിരുന്നു ആദ്യ അവതരണത്തിനായി തിരഞ്ഞെടുത്തത്. നിലവിലുണ്ടായിരുന്ന രീതികളിൽ നിന്നും വ്യത്യസ്തമായിരുന്നു കലാനിലയത്തിന്റെ അവതരണരീതി. നാടകത്തിന്റെ വിജയത്തെ തുടർന്ന് [[ജഗതി എൻ.കെ. ആചാരി]] വേദിക്കു വേണ്ടി നാടകങ്ങൾ രചിക്കുകയും കൃഷ്ണൻ നായരുടെ സംവിധാനത്തിലൂടെ അവ വേദിയിൽ പ്രദർശിപ്പിക്കപ്പെടുകയും ചെയ്തു.
 
[[രക്തരക്ഷസ് (നാടകം|രക്തരക്ഷസ് ]], [[കായംകുളം കൊച്ചുണ്ണി (നാടകം)|കായംകുളം കൊച്ചുണ്ണി]], [[കടമറ്റത്ത്‌ കത്തന്നാർ (നാടകം)|കടമറ്റത്ത്‌ കത്തന്നാർ]], [[നാരദൻ കേരളത്തിൽ]], [[താജ്മഹൽ (നാടകം)|താജ്മഹൽ]] , [[ശ്രീ ഗുരുവായുരപ്പൻ (നാടകം)|ശ്രീ ഗുരുവായുരപ്പൻ]] [[അലാവുദീനും അത്ഭുതവിളക്കും (നാടകം)|അലാവുദീനും അത്ഭുതവിളക്കും]] തുടങ്ങിയ നാടകങ്ങൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. കാണികളെ ഭയപ്പെടുത്തുകയും വിസ്മയപ്പെടുത്തുകയും മറ്റും ചെയ്യുന്ന തരത്തിൽ പ്രത്യേകമായ രീതിയിലായിരുന്നു നാടകങ്ങളുടെ അവതരണം. നിമിഷ നേരം കൊണ്ട് കൊടും കാടായി മാറുന്ന കൊട്ടാരവും, കരിങ്കൽ ഗുഹയും, വെള്ളച്ചാട്ടവും, തലയ്ക്ക് മുകളിൽ കൂടി പറന്നു പോകുന്ന വിമാനവും, ചീറി പാഞ്ഞു വരുന്ന കാറും, ഇടി മിന്നലും, മഴയും തുടങ്ങിയ രീതിയിലുള്ള വേറിട്ട അവതരണം അക്കാലത്ത് വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.
"https://ml.wikipedia.org/wiki/കലാനിലയം_ഡ്രാമാ_വിഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്