"നിയോക്ലാസിസിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Neoclassicism}}
 
ക്ലാസ്സീസ്സത്തെ പുതുക്കിപ്പനിതുകൊൻഡു സാഹിത്ത്യത്തിൽ ഉയർന്നു വന്ന പ്രസ്ഥാനമനു നിയൊക്ലാസ്സിക് പ്രസ്ഥാനം.പത്തൊൻബതാം നുറ്റാന്ദിലനു ഇതിന്റെ ആവിർഭാവം .
'''നിയോക്ലാസിസിസം''' - ഗ്രീസ്, റോം, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ പഴയകാല കൃതികളുടെ മാതൃകയിൽ പിൽക്കാലത്ത് എഴുതപ്പെട്ട കൃതികളാണ് നിയോക്ലാസിക് കൃതികൾ. 19-ആം നൂറ്റാണ്ടിലാണ് ഈ രീതി കൂടുതൽ ആവിഷ്കരിക്കപ്പെട്ടത്. [[അഗസ്റ്റൻ യുഗം |അഗസ്റ്റൻയുഗത്തിലെ]] കവികൾ യവന-റോമൻകാവ്യ രചയിതാക്കൾ ആലേഖനം ചെയ്ത സാഹിത്യസങ്കേതങ്ങൾക്ക് അനുസരണമായി സാഹിത്യരചന ചെയ്യുന്നതിൽ വ്യാപൃതരായിരുന്നു. ഔചിത്യദീക്ഷയും നിഷ്കൃഷ്ടതയുമായിരുന്നു ഇതിലൂടെ അവർ ലക്ഷ്യമിട്ടത്. സങ്കേതപ്രധാനമായിരുന്ന ഈ കാലഘട്ടമാണ് '''നിയോ ക്ലാസിക്കൽ''' യുഗമെന്നുറിയപ്പെടുന്നത്. ഇക്കാലത്തെ കവികൾക്കു മാർഗദർശകനായിരുന്നത് ഹോറസ്സായിരുന്നു. ക്ളാസിക്കൽ കവിതയുടെ എല്ലാ പ്രവണതകളും അലക്സാണ്ടർ പോപ്പിന്റെ കവിതകളിൽ ഉൾക്കൊണ്ടിരുന്നു. അതിനാൽ ഈ കാലഘട്ടത്തെ '''പോപ് യുഗമെന്നും''' വിളിക്കുന്നു.
 
''എസ്സേ ഒൺ ക്രിട്ടിസിസം'' എന്ന കൃതിയിൽ അരിസ്റ്റോട്ടൽ ലൊഞ്ജൈനസ്, ക്വിന്റിലിയൻ തുടങ്ങിയ ക്ലാസിക്കൽ പണ്ഡിതൻമാരുടെ നിരൂപണരീതിയെ പിൻതുടരുവാൻ പോപ് ഉദ്ബോധിപ്പിക്കുന്നു. ''ദ് റേപ് ഒഫ് ദ ലോക്ക്'' എന്ന ഹെറോയിക് കവിതയുടെ ഹാസ്യാനുകരണമായുള്ള പോപ്പിന്റെ കവിത നിയോ ക്ളാസിക്കൽ യുഗത്തിന്റെ പ്രത്യേക പ്രവണതകളുടെ മകുടോദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അഗസ്റ്റൻ കവിതയെ പ്രതിനിധാനം ചെയ്യാൻ പോന്നവയാണ് പ്രിയർ, പാർണസ്, ഗ്രേ എന്നിവരുടെ മിക്ക കവിതാ രചനകളും. ഗോൾഡ്സ്മിത്ത് ഈ യുഗത്തിന്റെ അന്തിമഘട്ടത്തിൽ കാവ്യരചന നടത്തിയിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ കവിതകളിൽ അഗസ്റ്റൻയുഗത്തിന്റെ സ്വഭാവത്തിനു ചേരാത്ത വൈകാരികതകൾ കടന്നുകൂടിയിട്ടുണ്ട്.
 
[[വർഗ്ഗം:പുതുമുഖലേഖനം]]
"https://ml.wikipedia.org/wiki/നിയോക്ലാസിസിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്