"ആധുനിക മലയാളസാഹിത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
===ആധുനിക സാഹിത്യത്തിന്റെ വ്യക്താക്കൾ===
ആയില്യം തിരുനാൾ രാമവർമ്മയുടെ ഭാഷാശാകുന്തളം അദ്ദേഹത്തിന്റെ മരണാനന്തരം പ്രസിദ്ധീകരിച്ച [[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ]] ആധുനിക സാഹിത്യത്തിന്റെ വ്യക്താവായി നിലകൊണ്ടിരുന്നു. കാളിദാസകവിയുടെ അഭിജ്ഞാനശാകുന്തളവും (1882 -ൽ പൂർത്തിയാക്കിയതു്), വോൺ ലിംബർഗിന്റെ അക്ബറും വിവർത്തനം ചെയ്ത്, ഒരേ സമയം സംസ്കൃത സാഹിത്യത്തിന്റെയും പാശ്ചാത്യ സാഹിത്യത്തിന്റേയും രീതികൾ അവലംബിക്കുക വഴി അദ്ദേഹം ആധുനിക മലയാളസാഹിത്യത്തിന്റെ അടിത്തറപാകുകയാണുണ്ടായത്.
[[വിദ്യാവിനോദിനി]] മാസികയുടെ [[സി.പി. അച്ചുതമേനോൻ|സി.പി.അച്ചുതമേനോന്റെയും]], [[മലയാള മനോരമ|മലയാള മനോരമയിലെ]] [[കണ്ടത്തിൽ വറുഗീസ് മാപ്പിള|കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെയും]] സഹകരണത്താൽ മലയാളം സാഹിത്യത്തിന്റെ ഉന്നമനത്തിനായി നിരവധി കാര്യങ്ങൾ ചെയ്യുവാൻ കേരളവർമ്മയ്ക്ക് കഴിയുകയുണ്ടായി. വറുഗീസ് മാപ്പിളയുടെ [[ഭാഷാപോഷിണി]] മാസികയും സഭയും [[കൊട്ടാരത്തിൽ ശങ്കുണ്ണി|കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ]] [[ഐതിഹ്യമാല|ഐതീഹ്യമാല]] രചനയ്ക്ക് വേദിയായി. വിദ്യാവിനോദിനി, ഭാഷാപോഷിണി, അപ്ഫൻ തമ്പുരാൻ തുടങ്ങിയ രസികരഞ്ജിനി എന്നി മാസികകളുടെ ആവിർഭാവം സാഹിത്യനിരൂപണം എന്ന ഗൗരവമേറിയ സാഹിത്യസപര്യയ്ക്ക് തുടക്കം കുറിച്ചു. കെ.പി.അച്ചുതമേനോനെ പോലെയുള്ള നിരൂപകരുടെ സാന്നിദ്ധ്യം മലയാളം സാഹിത്യത്തിന്റെ ആധുനിക കാലത്തെ കുറേകൂടി കാര്യഗൗരവമുള്ളതാക്കുകയായിരുന്നു.
 
ഇടക്കാലത്ത് വിവർത്തനം ചെയ്യപ്പെട്ട നാടകങ്ങളിലൂടെ മലയാളം ഗദ്യസാഹിത്യം പുതിയ കളരികൾ തേടിയിരുന്നു, വേദികളുടെ സാങ്കേതികത്വം പുലർത്താതിരുന്ന ഈ നാടകങ്ങൾ ഭാഷയ്ക്ക് കാര്യമായ സംഭാവനകൾ ഒന്നും തന്നെ നൽകിയിരുന്നില്ല. കേരളവർമ്മയുടെ ഭാഗിനേയനായ [[ഏ.ആർ. രാ‍ജരാജവർമ്മ|ഏ.ആർ. രാജരാജവർമ്മയുടെ]] സാഹിത്യപ്രഭാവം മലയാളത്തിലെ [[നിയോക്ലാസിസം|നിയോക്ലാസിക്]] രചാനാരീതികൾക്ക് അറുതി വരുത്തുകയും റൊമാന്റിസത്തിനു തുടക്കം കുറിക്കുകയും ചെയ്തു. [[ദിത്വീയാക്ഷരപ്രാസം]] പോലുള്ള കവനരീതികളോട് ഏ.ആർ കാണിച്ചിരുന്ന എതിർപ്പ് ആധുനിക സാഹിത്യത്തിൽ ലളിതവത്കരിക്കപ്പെട്ട കവനരീതികൾക്ക് തുടക്കം കുറിച്ചു. [[കെ.സി.കേശവപ്പിള്ള]] നിയോക്ലാസിക് രീതികൾ പിന്തുടർന്നിരുന്ന കവിയായിരുന്നെങ്കിലും പിൽക്കാലങ്ങളിൽ വന്ന ഖണ്ഢകാവ്യങ്ങൾക്ക് തുടക്കമെന്നോണം ‘ആസന്നമരണചിന്താശതകം’ എന്ന ലഘുകാവ്യവും അദ്ദേഹം രചിച്ചിട്ടുണ്ടു്. കേസരി എന്നറിയപ്പെട്ടിരുന്ന [[വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ|വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ]] ഹാസ്യോദ്ദീപകമായ ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് ഗദ്യസാഹിത്യത്തിന്റെ വിവിധ തലങ്ങൾ മലയാളികൾക്ക് പരിചിതപ്പെടുത്തിക്കൊണ്ടായിരുന്നു.
 
ഇടക്കാലത്ത് വിവർത്തനം ചെയ്യപ്പെട്ട നാടകങ്ങളിലൂടെ മലയാളം ഗദ്യസാഹിത്യം പുതിയ കളരികൾ തേടിയിരുന്നു, വേദികളുടെ സാങ്കേതികത്വം പുലർത്താതിരുന്ന ഈ നാടകങ്ങൾ ഭാഷയ്ക്ക് കാര്യമായ സംഭാവനകൾ ഒന്നും തന്നെ നൽകിയിരുന്നില്ല. കേരളവർമ്മയുടെ ഭാഗിനേയനായ [[ഏ.ആർ.രാ‍ജരാജവർമ്മ|ഏ.ആർ.രാജരാജവർമ്മയുടെ]] സാഹിത്യപ്രഭാവം മലയാളത്തിലെ [[നിയോക്ലാസിസം|നിയോക്ലാസിക്]] രചാനാരീതികൾക്ക് അറുതി വരുത്തുകയും റൊമാന്റിസത്തിനു തുടക്കം കുറിക്കുകയും ചെയ്തു. [[ദിത്വീയാക്ഷരപ്രാസം]] പോലുള്ള കവനരീതികളോട് ഏ.ആർ കാണിച്ചിരുന്ന എതിർപ്പ് ആധുനിക സാഹിത്യത്തിൽ ലളിതവത്കരിക്കപ്പെട്ട കവനരീതികൾക്ക് തുടക്കം കുറിച്ചു. [[കെ.സി.കേശവപ്പിള്ള]] നിയോക്ലാസിക് രീതികൾ പിന്തുടർന്നിരുന്ന കവിയായിരുന്നെങ്കിലും പിൽക്കാലങ്ങളിൽ വന്ന ഖണ്ഢകാവ്യങ്ങൾക്ക് തുടക്കമെന്നോണം ‘ആസന്നമരണചിന്താശതകം’ എന്ന ലഘുകാവ്യവും അദ്ദേഹം രചിച്ചിട്ടുണ്ടു്. കേസരി എന്നറിയപ്പെട്ടിരുന്ന [[വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ|വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ]] ഹാസ്യോദ്ദീപകമായ ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് ഗദ്യസാഹിത്യത്തിന്റെ വിവിധ തലങ്ങൾ മലയാളികൾക്ക് പരിചിതപ്പെടുത്തിക്കൊണ്ടായിരുന്നു.
===നോവലുകൾ===
ഗദ്യസാഹിത്യത്തിനു പരക്കെ ലഭിച്ച അംഗീകാരം കാല്പനികഭാവമുള്ള കൃതികൾ എഴുതുവാൻ സാഹിത്യകാരന്മാരെ പ്രേരിപ്പിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കേരളത്തിലും [[നോവൽ]] എന്ന സാഹിത്യശാഖ പിറക്കുകയുണ്ടായി. ചരിത്രകാരന്മാരുടെ നിരീക്ഷണത്തിൽ [[ആംഗലേയം|ആംഗലേയ]] നോവൽ സാഹിത്യവുമായുള്ള പരിചയം മാത്രമല്ല, മലയാളത്തിൽ നോവലുകൾ പിറക്കുവാൻ കാരണമായി ഭവിച്ചതു, മറിച്ചു പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളിൽ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] നിലനിന്നിരുന്ന സാമൂഹ്യവ്യവസ്ഥിതികൾക്ക് സമാനമായ അന്തരീക്ഷം കൊളോണിയൽ ഭരണത്തിനുകീഴിലുള്ള കേരളത്തിലും ദൃശ്യമായിരുന്നു. ആ ദേശങ്ങളിൽ നോവലെഴുത്തിനെ സ്വാധീനിച്ച ഘടകങ്ങൾ; പ്രസാധന ഉപകരണങ്ങളുടെ ലഭ്യത, ജനങ്ങളിൽ പൊതുവെ കാണപ്പെട്ടിരുന്ന സാഹിത്യാഭിരുചി, ദേശീയതാവബോധം എന്നിവയെല്ലാം കേരളത്തിലും ദൃശ്യമായിരുന്നു.
"https://ml.wikipedia.org/wiki/ആധുനിക_മലയാളസാഹിത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്