"ഭരത് ഗോപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
ഗോപിയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം 1956-ൽ ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോൾ [[ധനുവച്ചപുരം]] സ്കൂളിൽ നടന്ന ലേബർ ക്യാമ്പിനോടനുബന്ധിച്ച്‌ വിദ്യാർത്ഥികൾ അവതരിപ്പിച്ച ‘ഞാനൊരു അധികപ്പറ്റ്‘ എന്ന നാടകത്തിലെ ‘ദാമു‘ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു.1960-ൽ ‘പ്രസാധന ലിറ്റിൽ തീയേറ്റർ’ എന്ന നാടക സംഘം സ്ഥാപിച്ചു ഇതിൽ പതിമൂന്ന് വർഷം പ്രവർത്തിച്ചു. അതിനു ശേഷം കാവാലം നാരായണപ്പണിക്കരുമായായിരുന്നു നാടക പ്രവർത്തനങൾ. 1960-കളിലായിരുന്നു പ്രശസ്ത സിനിമാ സംവിധായകനായ അടൂർ ഗോപാലകൃഷ്ണനെ പരിചയപ്പെടുന്നത്‌ 1972-ൽ പുറത്തിറങിയ അടൂരിന്റെ ‘സ്വയംവരം’ എന്ന സിനിമയിൽ ചെറിയ ഒരു വേഷം അവതരിപ്പിച്ച്‌ സിനിമയിൽ അരങേറി. 1975-ൽ അടൂരിന്റെ തന്നെ ‘കൊടിയേറ്റം‘ എന്ന സിനിമയിൽ നായകനായ് വേഷമിട്ടു. കൊടിയേറ്റത്തിലെ അഭിനയത്തിന്‌ ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാ നടനുള്ള ‘ഭരത്‌‘ അവാർഡ്‌ 1978-ൽ രാഷ്ട്രപതിയിൽ നിന്ന്‌ സ്വീകരിച്ചു.
=== മരണം ===
[[2008]] [[ജനുവരി 24]]-ന്‌ [[ദേ ഇങ്ങോട്ട് നോക്കിയേ]] എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗോപി അഞ്ചുദിവസങ്ങൾക്കുശേഷം [[ജനുവരി 29]]-ന് ഉച്ച തിരിഞ്ഞ് നിര്യാതനായി. 71 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടം വൈദ്യുതശ്മശാനത്തിൽ സംസ്കരിച്ചു.
 
== ചലച്ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/ഭരത്_ഗോപി" എന്ന താളിൽനിന്ന് ശേഖരിച്ചത്