"ആട്ടപ്രകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
[[കൂത്ത്]], [[കൂടിയാട്ടം]], [[കഥകളി]] തുടങ്ങിയ കേരളീയദൃശ്യകലാരൂപങ്ങൾ രംഗത്ത് അവതരിപ്പിക്കുമ്പോൾ ഓരോ കഥാപാത്രവും കാണിക്കേണ്ട ആംഗ്യമുദ്രാഭിനയരീതികളെ വിവരിക്കുന്ന കൃതിയാണ് '''ആട്ടപ്രകാരം'''. അഭിനയത്തിൽ ഉപയോഗിക്കപ്പെട്ടുവരുന്ന നാട്യപ്രബന്ധങ്ങളിലെ കഥാപാത്രങ്ങളെ എങ്ങനെയാണ് അവതരിപ്പിക്കേണ്ടതെന്ന നിർദേശങ്ങൾ ഇത്തരം കൃതികളിൽ അടങ്ങിയിരിക്കുന്നു. നാട്യപ്രബന്ധാദികളിലെ പാഠങ്ങളെയും, അവയെവിട്ട് നടൻ അഥവാ നടി പ്രദർശിപ്പിക്കേണ്ട മനോധർമങ്ങളെയും ആട്ടപ്രകാരഗ്രന്ഥങ്ങൾ സന്ദർഭാനുസരണം വിവരിക്കുന്നു.
 
മലയാളസാഹിത്യചരിത്രത്തിൽ ആദ്യമായുണ്ടായ ഗദ്യകൃതികൾ ആട്ടപ്രകാരങ്ങൾ ആണെന്നു കരുതപ്പെടുന്നു. ആദ്യകാലത്തെ ആട്ടപ്രകാരങ്ങൾ മിക്കതും-മന്ത്രാങ്കം, മത്തവിലാസം, ശൂർപ്പണഖാങ്കം, അശോകവനികാങ്കം തുടങ്ങിയവ-എ.ഡി. 10-ാം ശ.-ത്തിനടുത്ത് ജീവിച്ചിരുന്നു എന്ന് കണക്കാക്കപ്പെട്ടിരിക്കുന്ന [[തോലകവി]] രചിച്ചതാണെന്ന് സാഹിത്യചരിത്രകാരൻമാർ കരുതുന്നു. അക്കാലത്തെ മറ്റു മലയാളസാഹിത്യസൃഷ്ടികളിൽ, ചെന്തമിഴിന്റെയോ സംസ്കൃതത്തിന്റെയോ രണ്ടിന്റെയുംകൂടിയോ അതിപ്രസരം പൊതുവേ ദൃശ്യമാണെന്നിരിക്കെ, സ്വതന്ത്രമായ ഒരു വ്യവഹാരഭാഷ സൃഷ്ടിക്കാനുള്ള യത്നം ഈ ആട്ടപ്രകാരങ്ങളിൽ കാണുന്നു എന്നത് എടുത്തുപറയാവുന്ന ഒരു സവിശേഷതയാണ്.
 
പഴയകാലം മുതൽ പ്രചാരത്തിലിരുന്നതും പുതിയതായി ഉണ്ടായിക്കൊണ്ടിരിക്കുന്നവയുമായ പല ആട്ടക്കഥകൾക്കും പുതിയ ആട്ടപ്രകാരങ്ങൾ എഴുതിച്ചേർത്ത് പ്രസിദ്ധീകരിക്കാൻ കേരളകലാമണ്ഡലംപോലെയുള്ള സാംസ്കാരിക സ്ഥാപനങ്ങൾ തുടക്കം കുറിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/ആട്ടപ്രകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്