"കാത്താറിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Prettyurl|Catharism}}
[[ക്രിസ്ത്വബ്ദം|പൊതുവർഷം]] പതിനൊന്നാം നൂറ്റാണ്ടിൽ ദക്ഷിണഫ്രാൻസിലെ ലാങ്ഡോക് പ്രദേശത്തും യൂറോപ്പിന്റെ മറ്റു ചില ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ട്, പന്ത്രണ്ടാം നൂറ്റാണ്ടിലും പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭദശകങ്ങളിലും പുഷ്ടിപ്രാപിച്ച ഒരു ക്രിസ്തീയ വിമത മുന്നേറ്റമായിരുന്നു '''കാത്താറിസം'''. തെക്കൻ ഫ്രാൻസിൽ ഇവരുടെ ശക്തികേന്ദ്രമായിരുന്ന അൽബി എന്ന സ്ഥലവുമായി ബന്ധപ്പെടുത്തി, "അൽബിജൻഷ്യന്മാർ" എന്ന പേരിലും ഇതിന്റെ അനുയായികൾ അറിയപ്പെട്ടിരുന്നു.<ref>വിവിയൻ ഗ്രീൻ, A New History of Christianity (പുറം 94)</ref> ഈ പ്രസ്ഥാനത്തിന്റെ ആശയങ്ങളിൽ ദ്വന്ദവാദത്തിന്റേയും [[ജ്ഞാനവാദം|ജ്ഞാനവാദത്തിന്റേയും]] ഘടകങ്ങൾ അടങ്ങിയിരുന്നു. പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ കാത്താർ വിരുദ്ധ കുരിശുയുദ്ധത്തിന്റേയും [[മതവിചാരണകൾ|മതദ്രോഹവിചാരകന്മാരുടെ]] മേൽനോട്ടത്തിൽ നടന്ന വേട്ടയാടലിന്റെയും ഫലമായി ഈ പ്രസ്ഥാനം ഇല്ലാതായി.
 
"https://ml.wikipedia.org/wiki/കാത്താറിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്