"കാത്താറിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
{{Cquote|പത്രോസിന്റെ ചെറുവഞ്ചി പലവിധം കൊടുങ്കാറ്റുകളിൽ പെട്ട് കടലിൽ ഉലയുന്നു. ലളിതമനസ്കരെ കുടുക്കുന്ന പൈശാചികമായ അബദ്ധങ്ങളുടെ ശുശ്രൂഷകന്മാർ ഇപ്പോൾ മുമ്പെങ്ങുമില്ലാത്ത വിധം പെരുകിയിരിക്കുന്നത് നമ്മെ വേദനിപ്പിക്കുന്നു. അന്ധവിശ്വാസങ്ങളും കപടമായ കണ്ടെത്തലുകളും വഴി വിശുദ്ധലിഖിതങ്ങളുടെ അർത്ഥത്തെ വികലമാക്കുന്ന അവർ, [[കത്തോലിക്കാ സഭ|കത്തോലിക്കാ സഭയുടെ]] ഐക്യം ഇല്ലാതാക്കാൻ ശ്രമിക്കുന്നു...നീയും നിന്റെ സഹോദരമെത്രാന്മാരും ഇതിനെ സർവ്വശക്തിയും ഉപയോഗിച്ച് ചെറുക്കണമെന്ന് നാം ആഗ്രഹിക്കുന്നു....ആകുന്ന വഴികളൊക്കെ പ്രയോഗിച്ച് നിന്റെ രൂപതയിൽ ഈ ശീശ്മകളെ ഇല്ലാതാക്കാനും അവയുടെ മാലിന്യമേറ്റവരെ ബഹിഷ്കരിക്കാനും നാം നിന്നോട് കണിശമായി കല്പിക്കുന്നു. വേണ്ടി വന്നാൽ, ഇക്കാര്യത്തിൽ വാളിന്റെ പ്രയോഗത്തിന് ഭരണാധികാരികളേയും ജനങ്ങളേയും നിനക്ക് നിയോഗിക്കാം.<ref name = "durant"/>}}
 
എന്നാൽ, കാത്താർ മേഖലയിൽ കത്തോലിക്കാവിശ്വാസം പുനഃസ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാനുള്ള മാർപ്പാപ്പായുടെ ഈ അഭ്യർത്ഥന, കാത്താറി വിശ്വാസത്തിന്റെ ജനപ്രീതി അറിഞ്ഞിരുന്ന പ്രാദേശികസഭാപ്രാദേശിക നേതൃത്വംസഭാനേതൃത്വം ചെവിക്കൊണ്ടില്ല. മദ്ധ്യയുഗങ്ങളിലെ പ്രഖ്യാത ക്രിസ്തീയതാപസനും സഭാനവീകർത്താവുമായ വിശുദ്ധ ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള വിശ്വാസപ്രഘോഷണം വഴി കാത്താറിസത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളും നടന്നു. എന്നാൽ അതിനിടെ 1208-ൽ [[മാർപ്പാപ്പ|മാർപ്പാപ്പായുടെ]] ദൂതൻ കാസ്റ്റിൽനൗവിലെ പീറ്റർ, ടൂളൂസിലെ പ്രഭുവിന്റെ കൊട്ടാരത്തിൽ കൊല്ലപ്പെട്ടത് കാര്യങ്ങൾ വഷളാക്കി.<ref name = "scott"/>
 
==='കുരിശുയുദ്ധം'===
"https://ml.wikipedia.org/wiki/കാത്താറിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്