"കാത്താറിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
 
===ആദ്യശ്രമങ്ങൾ===
കാത്താറികളെ അനുനയമോ ബലപ്രയോഗമോ വഴി വരുതിയിലാക്കുകയെന്ന ലക്ഷ്യവുമായി ദക്ഷിണഫ്രാൻസിലെത്തിയ മാർപ്പാപ്പായുടെ ദൂതന്മാരെ സഹായിക്കാൻ ടൂളൂസിന്റെ റെയ്മണ്ട് ഉൾപ്പെടെയുള്ള പ്രദേശാധികാരികൾ വിസമ്മതിനാൽ, പന്ത്രണ്ടാം നൂറ്റാണ്ടിൽ ഈ പ്രസ്ഥാനം ശക്തിയാർജ്ജിച്ചു. 1198-ൽ അധികാരമേറ്റവാഴ്ച തുടങ്ങിയ ഇന്നസെന്റെ മൂന്നാമൻ മാർപ്പാപ്പ ഈ സ്ഥിതിയിൽ ആശങ്കാകുലനായി. അധികാരം ഏറ്റെടുത്ത് രണ്ടു മാസത്തിനകം, ഗാസ്കനിയിലെ ഔക്ക് അതിരൂപതയുടെ മെത്രാപ്പോലീത്തക്ക് [[മാർപ്പാപ്പ]] ഇങ്ങനെ എഴുതി:-
 
{{Cquote|പത്രോസിന്റെ ചെറുവഞ്ചി പലവിധം കൊടുങ്കാറ്റുകളിൽ പെട്ട് കടലിൽ ഉലയുന്നു. ലളിതമനസ്കരെ കുടുക്കുന്ന പൈശാചികമായ അബദ്ധങ്ങളുടെ ശുശ്രൂഷകന്മാർ ഇപ്പോൾ മുമ്പെങ്ങുമില്ലാത്ത വിധം പെരുകിയിരിക്കുന്നത് നമ്മെ വേദനിപ്പിക്കുന്നു. അന്ധവിശ്വാസങ്ങളും കപടമായ കണ്ടെത്തലുകളും വഴി വിശുദ്ധലിഖിതങ്ങളുടെ അർത്ഥത്തെ വികലമാക്കുന്ന അവർ, [[കത്തോലിക്കാ സഭ|കത്തോലിക്കാ സഭയുടെ]] ഐക്യം ഇല്ലാതാക്കാൻ ശ്രമിക്കുന്നു...നീയും നിന്റെ സഹോദരമെത്രാന്മാരും ഇതിനെ സർവ്വശക്തിയും ഉപയോഗിച്ച് ചെറുക്കണമെന്ന് നാം ആഗ്രഹിക്കുന്നു....ആകുന്ന വഴികളൊക്കെ ഉപയോഗിച്ച് നിന്റെ രൂപതയിൽ ഈ ശീശ്മകളെ ഇല്ലാതാക്കാനും അവയുടെ മാലിന്യമേറ്റവരെ ബഹിഷ്കരിക്കാനും നാം നിന്നോട് കണിശമായി കല്പിക്കുന്നു. വേണ്ടി വന്നാൽ, ഇക്കാര്യത്തിൽ വാളിന്റെ പ്രയോഗത്തിന് ഭരണാധികാരികളേയും ജനങ്ങളേയും നിനക്ക് നിയോഗിക്കാം.<ref name = "durant"/>}}
"https://ml.wikipedia.org/wiki/കാത്താറിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്