"കാത്താറിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[ക്രിസ്ത്വബ്ദം|പൊതുവർഷം]] പതിനൊന്നാം നൂറ്റാണ്ടിൽ ദക്ഷിണഫ്രാൻസിലെ ലാങ്ഡോക് പ്രദേശത്തും യൂറോപ്പിന്റെ മറ്റു ചില ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ട്, പന്ത്രണ്ടാം നൂറ്റാണ്ടിലും പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭദശകങ്ങളിലും പുഷ്ടിപ്രാപിച്ച ഒരു ക്രിസ്തീയ വിമത മുന്നേറ്റമായിരുന്നു '''കാത്താറിസം'''. തെക്കൻ ഫ്രാൻസിൽ ഇവരുടെ ശക്തികേന്ദ്രമായിരുന്ന അൽബി എന്ന സ്ഥലവുമായി ബന്ധപ്പെടുത്തി, "അൽബിജൻഷ്യന്മാർ" എന്ന പേരിലും ഇതിന്റെ അനുയായികൾ അറിയപ്പെട്ടിരുന്നു.<ref>വിവിയൻ ഗ്രീൻ, A New History of Christianity (പുറം 94)</ref> ഈ പ്രസ്ഥാനത്തിന്റെ ആശയങ്ങളിൽ ദ്വന്ദവാദത്തിന്റേയും [[ജ്ഞാനവാദം|ജ്ഞാനവാദത്തിന്റേയും]] ഘടകങ്ങൾ അടങ്ങിയിരുന്നു. പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ കാത്താർ വിരുദ്ധ കുരിശുയുദ്ധത്തിന്റേയും [[മതവിചാരണകൾ|മതദ്രോഹവിചാരകന്മാരുടെ]] മേൽനോട്ടത്തിൽ നടന്ന വേട്ടയാടലിന്റെയും ഫലമായി ഈ പ്രസ്ഥാനം ഇല്ലാതായി.
 
മദ്ധ്യയുഗങ്ങളിൽ പാശ്ചാത്യക്രിസ്തീയതയിൽ പ്രചരിച്ച 'വേദവ്യതിചലനങ്ങളിൽ' ഏറ്റവും വലുതും ശ്രദ്ധേയവുമായിരുന്നു കാത്താറിസം. പൗരസ്ത്യദേശങ്ങളിൽ നിന്ന് ബാൾക്കൻ നാടുകൾ വഴി തെക്കൻ ഇറ്റലിയിലും തെക്കൻ ഫ്രാൻസിലും എത്തിയ ഈ വിശ്വാസധാരയുടെ<ref name = "russel">[[ബെർട്രാൻഡ് റസ്സൽ]], [[എ ഹിസ്റ്ററി ഓഫ് വെസ്റ്റേൺ ഫിലോസഫി|പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം]] (പുറങ്ങൾ 446-48)</ref> പ്രചാരത്തിൽ, [[കുരിശുയുദ്ധങ്ങൾ|കുരിശുയോദ്ധാക്കളും]], വ്യാപാരിസംഘങ്ങളും, നാടോടിഗായകരും (Troubadours) പങ്കുവഹിച്ചിട്ടുണ്ട്. കാത്താറിസത്തിന്റെ വേരുകൾ [[അർമേനിയ|അർമീനിയയിലെ]] പോളിഷൻ (Paulician) മുന്നേറ്റത്തിലും അതിന്റെ സ്വാധീനത്തിൽ [[ബൾഗേറിയ|ബൾഗേറിയയിൽ]] പ്രചരിച്ച ബൊഗോമിൽ പ്രസ്ഥാനത്തിലും ആണ്. കലർപ്പില്ലാത്തവർ എന്നർത്ഥമുള്ള '''കാത്താറുകൾ''' എന്ന പേര്<ref name = "scott">A History of Christianity, Kennath Scott Latourette (പുറങ്ങൾ 453-55)</ref> ഈ മുന്നേറ്റത്തെ വിശേഷിപ്പിക്കാൻ നൂറ്റാണ്ടുകളായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും, അതിന്റെ അനുയായികൾ സ്വയം അങ്ങനെ വിശേഷിപ്പിച്ചിരുന്നോ എന്നറിയാൻ വഴിയില്ല.<ref>{{Citation | last = Pegg | first = Mark | title = On Cathars, Albigenses, and good men of Languedoc | journal = Journal of Medieval History | volume = 27 | issue = 2 | year = 2001 | pages = 181–19}}.</ref><ref>{{Citation | last = Pegg | first = Mark | chapter = Heresy, good men, and nomenclature | title = Heresy and the Persecuting Society in the Middle Ages | editor-first = Michael | editor-last = Frassetto | series = Studies in the History of Christian Traditions | number = 129 | place = Leiden | publisher = Brill | year = 2006 | pages = 227–39}}.</ref> കാത്താറികളുടെ രചനകളിൽ "നല്ല മനുഷ്യർ" എന്നർത്ഥമുള്ള "ബോൺ ഹോമ്മെസ്", "നല്ല ക്രിസ്ത്യാനികൾ" എന്നീ പേരുകളിലാണ് അവർ സ്വയം വിശേഷിപ്പിക്കുന്നത്.
 
==കാത്താർ'മതം'==
"https://ml.wikipedia.org/wiki/കാത്താറിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്