"കാത്താറിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
 
===സഭാവിമർശനം===
സഭാനേതൃത്വത്തിൽ നിലവിലിരുന്ന അഴിമതിയും ലൗകികതയും കത്താർ വിശ്വാസത്തിന്റെ വളർച്ചയെ സഹായിച്ചു. മദ്ധ്യപൂർവദേശത്തെ വിശുദ്ധഭൂമികൾ പിടിച്ചെടുക്കാനായി നടത്തിയ [[കുരിശുയുദ്ധങ്ങൾ|കുരിശുയുദ്ധങ്ങളുടെ]] പരാജയം സാമാന്യജങ്ങളിൽ ഉളവാക്കിയ നിരാശയും പുതിയ വിശ്വാസത്തിന്റെ വളർച്ചയെ സഹയിച്ചു.<ref name = "russel"/> വ്യവസ്ഥാപിതക്രിസ്തീയതയുടെ ആചാരാനുഷ്ഠാനങ്ങളേയും അധികാരഘടനയേയും ലോകവ്യഗ്രതയേയും കാത്താറികൾ നിശിതമായി വിമർശിച്ചു. [[മാർപ്പാപ്പ]] റോമിലെ ആദ്യത്തെ മെത്രാനായിരുന്ന ക്രിസ്തുശിഷ്യൻ പത്രോസിന്റെ പിൻഗാമി ആണെന്ന അവകാശവാദം കാത്താറികൾ തള്ളി. [[പത്രോസ് ശ്ലീഹാ|പത്രോസ്]] [[റോം]] സന്ദർശിക്കുക പോലും ചെയ്തിട്ടില്ലെന്നും [[മാർപ്പാപ്പ]] പിൻപറ്റുന്നത് റോമൻ ചക്രവർത്തിമാരുടെ പൈതൃകമാണെന്നും അവർ കരുതി. തലചായ്ക്കാൻ ഇടമില്ലാതെ നിർദ്ധനനായിരുന്ന [[യേശു|യേശുവിന്റെ]] പേരിൽ സഭാനേതാക്കളായ [[മാർപ്പാപ്പ|മാർപ്പാപ്പായും]] മെത്രാന്മാരും പ്രഭുപദവിയുടെ പ്രതാപൈശ്വര്യങ്ങളുമായി കൊട്ടാരങ്ങളിൽ വാഴുന്നതിനെ അവർ വിമർശിച്ചു. സഭാനേതൃത്വത്തെ അവർ ഫരിസേയസംഘമെന്നും, [[യോഹന്നാനു ലഭിച്ച വെളിപാട്‌|വെളിപാടു പുസ്തകത്തിൽ]] പറയുന്ന "ബാബിലോൺ വേശ്യ" എന്നും സാത്താന്റെ സിനഗോഗ് എന്നും വിളിച്ചു. [[ദണ്ഡവിമോചനം|ദണ്ഡവിമോചനത്തേയും]] അത്ഭുതങ്ങളേയും സംബന്ധിച്ച സഭയുടെ അവകാശവാദങ്ങളേയും കാത്താറികൾ പരിഹസിച്ചു.<ref name = "durant"/>
 
==അടിച്ചമർത്തൽ==
"https://ml.wikipedia.org/wiki/കാത്താറിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്