"കാത്താറിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
 
===ജീവിതം, മരണം===
[[പുതിയനിയമം|പുതിയനിയമത്തിലെ]] ഗിരിപ്രഭാഷണമായിരുന്നു കാത്താർ സാന്മാർഗ്ഗികതയുടെ അടിത്തറ. സ്വകാര്യസ്വത്തിനേയും സമ്പത്തിലുള്ള ഭ്രമത്തേയും അവർ വെറുത്തു. വധശിക്ഷയെ കാത്താറികൾ കൊലപാതകമായി കണക്കാക്കി. അവരുടെ സങ്കല്പത്തിലെ മരണാനന്തരജീവിതത്തിൽ [[നരകം|നരകവും]] [[ശുദ്ധീകരണസ്ഥലം|ശുദ്ധീകരണസ്ഥലവും]] ഇല്ലായിരുന്നു. [[ദൈവം]] ഒടുവിൽ എല്ലാ ആത്മാക്കളേയും ജന്മാന്തരങ്ങളിലൂടെയെങ്കിലും രക്ഷിച്ച്, തിന്മയുടെ മേൽ അന്തിമവിജയം നേടുമെന്ന് അവർ കരുതി. പാപാവസ്ഥയിൽ മരിക്കുന്ന മനുഷ്യർ മൃഗങ്ങളായി പുനർജ്ജനിക്കുമെന്നും കാത്താറികൾ വിശ്വസിച്ചിരുന്നു. അതിനാൽ ഇവർ മുട്ടയും പാലും മാസവും ആഹരിച്ചിരുന്നില്ല. [[ലൈംഗികബന്ധം|ലൈംഗികതയോടുള്ള]] വെറുപ്പും ഈ ആഹാരനിഷ്ഠക്കു പിന്നിൽ ഉണ്ടായിരുന്നു. [[മത്സ്യങ്ങൾമത്സ്യം|മത്സ്യങ്ങളിൽ]] ലൈംഗികപ്രജനനം ഇല്ല എന്ന വിശ്വാസം മൂലം മത്സ്യാഹാരം ഇവർക്കു വർജ്ജ്യമല്ലായിരുന്നു.<ref name = "russel"/>
 
മരണാനന്തരരക്ഷക്കായി കാത്താറികൾ വിശ്വാസികൾക്ക് ഒരുതരം സാന്ത്വനശുശ്രൂഷ നൽകിയിരുന്നു. അതു ലഭിക്കാതെ മരിക്കുന്നവർക്ക് സ്വർഗ്ഗപ്രാപ്തി സാദ്ധ്യമല്ല. എങ്കിലും ആയുസ്സിൽ ഒരിക്കൽ മാത്രം സ്വീകരിക്കാൻ സാധിക്കുന്ന ആ സ്വാന്ത്വനശുശ്രൂഷയുടെ സ്വീകരണം അതിവാർദ്ധക്യത്തോളമോ [[മരണം]] ഉറപ്പാകും വരേയോ അവർ മാറ്റി വച്ചു.<ref name = "scott"/> ആ ശുശ്രൂഷ ലഭിച്ച ആസന്നമരണന്റെ സുഖപ്രാപ്തി വലിയ നിർഭാഗ്യമായി അവർ കരുതി. അത്തരം സാഹചര്യത്തിൽ, വിശ്വാസിയോട് ഭക്ഷണം ഉപേക്ഷിച്ചു വിശന്നു മരിക്കാൻ ഉപദേശിക്കുകയോ, അയാളുടെ സമ്മതം വാങ്ങിയ ശേഷം ഞെക്കിക്കൊല്ലുകയോ ചെയ്തിരുന്നതായും പറയപ്പെടുന്നു.<ref name = "durant"/>
"https://ml.wikipedia.org/wiki/കാത്താറിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്