"കാത്താറിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 22:
കാത്താറികളെ അനുനയമോ ബലപ്രയോഗമോ വഴി വരുതിയിലാക്കുകയെന്ന ലക്ഷ്യവുമായി ദക്ഷിണഫ്രാൻസിലെത്തിയ മാർപ്പാപ്പായുടെ ദൂതന്മാരെ സഹായിക്കാൻ ടൂളൂസിന്റെ റെയ്മണ്ട് ഉൾപ്പെടെയുള്ള പ്രദേശാധികാരികൾ വിസമ്മതിനാൽ, പന്ത്രണ്ടാം നൂറ്റാണ്ടിൽ ഈ പ്രസ്ഥാനം ശക്തിയാർജ്ജിച്ചു. 1198-ൽ അധികാരമേറ്റ ഇന്നസെന്റെ മൂന്നാമൻ മാർപ്പാപ്പ ഈ സ്ഥിതിയിൽ ആശങ്കാകുലനായി. കാത്താർ മേഖലയിൽ കത്തോലിക്കാവിശ്വാസം പുനഃസ്ഥാപിക്കാൻ പ്രാദേശിക സഭാനേതൃത്വത്തോടു മാർപ്പാപ്പ നടത്തിയ അഭ്യർത്ഥനയും ഫലമുണ്ടാക്കിയില്ല. മദ്ധ്യയുഗങ്ങളിലെ പ്രഖ്യാത ക്രിസ്തീയതാപസനും സഭാനവീകർത്താവുമായ വിശുദ്ധ ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള വിശ്വാസപ്രഘോഷണം വഴി കാത്താറിസത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളും നടന്നു. എന്നാൽ അതിനിടെ 1208-ൽ [[മാർപ്പാപ്പ|മാർപ്പാപ്പായുടെ]] ദൂതൻ കാസ്റ്റിൽനൗവിലെ പീറ്റർ, ടൂളൂസിലെ പ്രഭുവിന്റെ കൊട്ടാരത്തിൽ കൊല്ലപ്പെട്ടത് കാര്യങ്ങൾ വഷളാക്കി.<ref name = "scott"/>
 
[[മാർപ്പാപ്പ|മാർപ്പാപ്പയുടെ]] ദൂതന്റെ വധം മൂലം പരക്കെയുണ്ടായ സംഭ്രാന്തി മുതലെടുത്ത്, കാത്താറുകൾക്കെതിരെ 'കുരിശുയുദ്ധം' നടത്താനുള്ള നടപടികൾ സഭാനേതൃത്വം ആരംഭിച്ചു. ഈ യുദ്ധത്തിന്റെ സൈനികനേതൃത്വം കത്തോലിക്കാ മതതീവ്രതയിൽ അഗ്രഗണ്യനും പിൽക്കാലത്ത് [[കത്തോലിക്കാ സഭ]] വിശുദ്ധപദവി നൽകി ബഹുമാനിച്ചവനുമായ സൈമൻ ഡി മോൺ ഫർട്ടിനായിരുന്നു. ഇരുപതു വർഷം ദീർഘിച്ച ഈ യുദ്ധം വമ്പിച്ച നാശനഷ്ടങ്ങൾ വരുത്തുകയും ഒട്ടേറെ കൂരതകൾക്ക്ക്രൂരതകൾക്ക്{{സൂചിക|൧|}} അവസരമാവുകയും ചെയ്തു.
 
1229-ൽ ഒപ്പിട്ട [[പാരിസ്|പാരിസിലെ]] സന്ധി, 'കുരിശുയുദ്ധം' അവസാനിപ്പിച്ചു. ടൂളൂസിലെ പുതിയ അധികാരി റെയ്മണ്ട് നാലാമൻ കത്തോലിക്കാ സഭയോടു വിധേയത്വം പ്രഖ്യാപിച്ചു. അധികാരിയുടെ ഒരു മകളെ ഫ്രെഞ്ചു ചക്രവർത്തിയുടെ സഹോദരന്മാരിൽ ഒരുവനു വിവാഹം കഴിച്ചു കൊടുക്കാമെന്ന വ്യവസ്ഥയും സന്ധിയിൽ ഉൾപ്പെട്ടിരുന്നു.
"https://ml.wikipedia.org/wiki/കാത്താറിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്