"കാത്താറിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
===വിശ്വാസങ്ങൾ===
[[മനിക്കേയവാദം|മനിക്കേയന്മാരെപ്പോലെ]], പ്രപഞ്ചനാടകത്തെ നന്മതിന്മകളുടെ പോരാട്ടമായി ചിത്രീകരിക്കുന്ന ഒരുതരം ദ്വന്ദവാദ ദൈവശാസ്ത്രമായിരുന്നു കാത്താറുകളുടേത്. [[ജ്ഞാനവാദം|ജ്ഞാനവാദികളെപ്പോലെ]] [[പഴയനിയമം|പഴയനിയമത്തിലെ]] [[യഹോവ|യഹോവയെ]] ദുഷ്ടദൈവമായി തള്ളിയ അവർ [[പുതിയനിയമം|പുതിയനിയമത്തിലെ]] കാരുണ്യമൂർത്തിയായ ദൈവത്തെ മാത്രം മാനിച്ചു. അവരുടെ സങ്കല്പത്തിൽ ദൃശ്യലോകത്തിന്റെ സൃഷ്ടാവ് നന്മസമ്പൂർണ്ണനായ ദൈവമല്ല പഴയനിയമത്തിലെ ദുഷ്ടദൈവമാണ്.<ref name = "russel"/> [[കത്തോലിക്കാ സഭ|കത്തോലിക്കാ സഭയുടെ]] വിശുദ്ധചിഹ്നവും [[യേശു|യേശുവിന്റെ]] ആത്മത്യാഗത്തിന്റെ പ്രതീകവുമായിരുന്ന [[കുരിശ്|കുരിശും]] [[വിശുദ്ധ കുർബാന|വിശുദ്ധ കുർബ്ബാനയിലെ]] ബലിയപ്പവും പോലും ദ്രവ്യമായതു കൊണ്ട് തിന്മ തന്നെയാകുന്നു. എല്ലാ മാംസവും ദ്രവ്യമാകയാൽ തിന്മയും, അതിനോടുള്ള സമ്പർക്കം അവിശുദ്ധവും ആകുന്നു. അതിനാൽ ഇണചേരലിനേയും കാത്താറികൾ അവിശുദ്ധകൃത്യമായി എണ്ണി. അവരുടെ ദൃഷ്ടിയിൽ, ആദിമാതാപിതാക്കളുടെ പാപം ഇണചേരലായിരുന്നു. വ്യവസ്ഥാപിതസഭയുടെ [[ത്രിത്വം|ത്രിത്വസങ്കല്പത്തിലോ]] [[യേശു|യേശുവിന്റെ]] കന്യാജനനത്തിലോ, പ്രതിമാവണക്കത്തിലോ ഒന്നും അവർ വിശ്വസിച്ചില്ല. [[വിശുദ്ധ കുർബാന|വിശുദ്ധ കുർബ്ബാനയിലെ]] ബലിവസ്തുക്കൾക്ക് യേശുവിന്റെ ശരീരരക്തങ്ങളായി രൂപാന്തരം സംഭവിക്കുന്നെന്നും അവർ കരുതിയില്ല. അവരുടെ സങ്കല്പത്തിൽ, [[യേശുക്രിസ്തു]] ഒരു [[മാലാഖ]] ആണെങ്കിലും, ദൈവികസ്വത്വത്തിന്റെ ഭാഗമല്ല.<ref name = "durant">[[വിൽ ഡുറാന്റ്]], വിശ്വാസത്തിന്റെ യുഗം, [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]], നാലാം ഭാഗം (പുറങ്ങൾ 768-776)</ref>
 
===ജീവിതം, മരണം===
"https://ml.wikipedia.org/wiki/കാത്താറിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്