"ഒലിഗോസീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: be:Алігацэн)
== ജീവജാലം ==
[[പ്രമാണം:Man_of_the_woods.JPG|thumb|right|Orangutan]]
വൻകരകളുടെ അധിക വ്യാപ്തിയും കാലാവസ്ഥയുടെ ആനുകൂല്യവും കര ജീവികളുടെ എണ്ണം, ഇനം എന്നിവ വർദ്ധിക്കുന്നതിനു കാരണമായി. ടെർഷ്യറി കല്പത്തിന്റെ ആദ്യപാതത്തിലുള്ള ജീവജാലം ആധുനിക ജീവജാലമായി പ്രിണമിച്ചതിലെ പല പ്രധാന ദശകളും പിന്നിട്ടത് ഒലിഗോസീൻ യുഗത്തിലായിരുന്നു. ബർമ, യു. എസ്സിലെ ടെക്സാസ്, ഈജിപ്തിലെ ഫയൂം എന്നിവിടങ്ങളിലെ ഒലിഗോസീൻ ജീവാശ്മങ്ങളിൽ നിന്നാണ് നരവാനരഗണത്തിന്റെ പരിണാമ ദശകൾ കൂടുതൽ വ്യക്തമായിട്ടുള്ളത്. ഫയൂം നിക്ഷേപങ്ങൾ പരിണാമത്തിന്റെ ആദ്യദശയിൽപ്പെട്ട [[നരപൂർവിക വാനരൻ]] ([[Anthropoid]]) മാരെക്കുറിച്ച് അറിവു നൽകി. വിവിധ ജീനസുകളിൽപ്പെട്ട കുരങ്ങുകളേയും ആൾക്കുരങ്ങുകളെയും സംബന്ധിച്ചു മാത്രമല്ല ആദിമനുഷ്യരെക്കുറിച്ചും പ്രാധാന്യമർഹിക്കുന്ന നിഗമനങ്ങളിലെത്തിച്ചേരാൻ ഫയൂമിലെ ജീവാശ്മങ്ങൾ വഴിതെളിച്ചു. ഇവയെ ആധാരമാക്കിയുള്ള, നരവാനരഗണത്തിന്റെ പരിണാമപുനഃസംവിധാനത്തിൽ കുരങ്ങുകൾ (Parapethecus, Apedium തുടങ്ങിയവ), ആൾകുരങ്ങുകൾ (Aelopithecus, Aegyptopithecus തുടങ്ങിയവ), പ്രോപ്ലിയോപിതിക്കസ് (Pre-Anthropoid Ape) എന്നിവ ഉൾപ്പെടുന്നു. ഇയോസീനിന്റെ അന്ത്യത്തിലോ ഒലിഗോസീന്റെ ആരംഭത്തിലോ ആണ് നരപൂർവികവാനരന്മാർ ഉണ്ടായതെന്നു കരുതപ്പെടുന്നു.[[പ്രമാണം:Gorilla 019.jpg|thumb|left|[[Gorilla]]]] ഇവയോടു സാദൃശ്യം പുലർത്തിപ്പോന്നവയും ഇയോസീൻ യുഗത്തിൽ ഉരുത്തിരിഞ്ഞവയുമായ ടാർസിഡ് എന്ന ചെറു ജീവികളാണ് ത്രിമാന വീക്ഷണശക്തി ഉണ്ടായിരുന്ന ആദ്യത്തെ നരവാനരഗണം. നീണ്ട വാലുള്ള സിബോയ്ഡ് (Ceboid), സെർബോപിതിക്കോയ്ഡ് തുടങ്ങിയയിനം വാനരന്മാരും ഒലിഗോസീനിൽ ധാരാളമായുണ്ടായിരുന്നു. മനുഷ്യന് ഏഴുകോടി വർഷത്തെ പരിണാമചരിത്രം തനതായുണ്ടെങ്കിലും ഉദ്ദേശം മൂന്നരക്കോടി ആണ്ടുകൾക്കു മുമ്പ് ഒലിഗോസീനിന്റെ ആരംഭത്തോടെയാണ് നരപൂർവികരായ ഹോമിനോയിഡുകൾ ആവിർഭവിച്ചത് . കുറുകിയ വാലുള്ള ഇവയ്ക്ക് വികസിച്ച മസ്തിഷ്കമുണ്ടായിരുന്നു. ഫയൂം ജീവാശ്മങ്ങളില്പ്പെട്ട പാരാപിതിക്കസ്, പ്രോപ്ലിയോപിതിക്കസ് തുടങ്ങിയ ജീനസുകളാണ് ഏറ്റവും പൂർവികരായ ഹോമിനോയിഡുകൾ.
ഇവ പരിണമിച്ചുണ്ടായ ഹോമിനിഡേ (Hominidae), പൊൻഗിഡേ (Pongidae) എന്നീ വിഭാഗങ്ങളിൽ, അദ്യത്തേതിൽ നിന്നു മനുഷ്യനും രണ്ടാമത്തേതിൽ ഗൊറില്ല, ചിമ്പൻസി, ഒറാങ്-ഊട്ടാൻ തുടങ്ങിയ വാനരഗണങ്ങളും ഉരുത്തിരിഞ്ഞു. മനുഷ്യരും കുരങ്ങുകളും തമ്മിലുള്ള വ്യക്തമായ പിരിവ് ഏർപ്പെട്ടത് ഒലിഗോസീനിന്റെ മധ്യഘട്ടത്തോടെയാണെന്ന് അനുമാനിക്കപ്പെടുന്നു. നരവാനരഗണത്തിൽ ഇലകൾ ഭക്ഷിക്കുന്നവയും കായ്കനികൾ ഭക്ഷിക്കുന്നവയുമായി രണ്ടു വിഭാഗങ്ങൾ ഉണ്ടായതും ഈ യുഗത്തിലാണ്.
വടക്കേ അമേരിക്കയിൽ ഒലിഗോസീനിന്റെ തുടക്കത്തിനും മുമ്പുതന്നെ നരവാനരഗണം അസ്തമിതമായിരുന്നു എന്ന അനുമാനത്തിന് അടുത്തകാലത്ത് ടെക്സാസിലെ ഒലിഗോസീൻ സ്തരങ്ങളിൽ നിന്ന് ഒരു തലയോട് കണ്ടെടുത്തതോടെ ആധാരമില്ലാതായിട്ടുണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1201454" എന്ന താളിൽനിന്ന് ശേഖരിച്ചത്