"ഗുജറാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
== ചരിത്രം ==
ഗുജറാത്ത് സിന്ധുനതീതടം, [[സിന്ധുനദീതട സംസ്കാരം|ഹാരപ്പൻ]] എന്നീ സംസ്കാരങ്ങളുടെ പ്രധാന പ്രദേശങ്ങളായിരുന്നതായി ചരിത്ര ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഈ സംസ്കാരങ്ങളുടെ അമ്പതോളം അവശിഷ്ടങ്ങൾ ഗുജറാത്തിൻറെ വിവിധ ഭാഗങ്ങളായ ലോഥൽ, രംഗ്പൂര്, അമ്രി, ലഖാബവൽ, രോസ്ഡി മുതലായ സ്ഥലങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. [[ദ്രാവിഡർ|ദ്രാവിഡ]] വംശമായിരുന്നു ആദ്യത്തെ ജനങ്ങൾ. ഗിർനാർ പ്രദേശങ്ങളിലെ ശിലാലിഖിതങ്ങളിൽ , മൗര്യരാജാവായിരുന്ന [[അശോക ചക്രവർത്തി]] ഗുജറാത്ത് ഭരിച്ചിരുന്നതായും അതുവഴി [[ബുദ്ധമതം]] ഈ പ്രദേശങ്ങളിൽ എത്തിയിരുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. A.D.40 വരെ റോമുമായി ഇവിടം വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നു എന്നും കരുതപ്പെടുന്നു. 300 ന് ശേഷം [[ഗുപ്ത രാജവംശം]] A.D.460 വരെ അവരുടെ പ്രവിശ്യയായി ഭരിച്ചു. ഹർഷവർദ്ധൻറെ കാലശേഷം [[ഗുജ്ജർ]] വംശക്കാര് 746 വരെ ഭരണം നടത്തി. അതിനുശേഷം [[സോളങ്കി]]കൾ A.D. 1143 വരെ ഭരണം നടത്തി. സോളങ്കികളുടെ ഭരണകാലത്താണ് [[ഘസ്നിയിലെ മഹ്മൂദ്]] [[സോമനാഥ്]] പിടിച്ചടക്കുന്നത്. ഡൽഹി ഭരണാധികാരിയായിരുന്ന [[അലാവുദ്ദീൻ ഖിൽജി]] A.D. 1288 ൽ ഗുജറാത്ത് പിടിച്ചടക്കുന്നതോട് കൂടി സുൽത്താൻ ഭരണത്തിൻ കീഴിൽ ആവുകയും1298 മുതൽ 1392 വരെ ഭരിക്കുകയും ചെയ്തു. 1411 ൽ സ്വതന്ത്ര മുസ്ലീം ഭരണാധികാരിയായിരുന്ന അഹമ്മദ് ഷാ ഒന്നാമൻ അഹമ്മദാബാദ് എന്ന നഗരം നിർമ്മിച്ചു. അതോട്കൂടി [[മുഗൾ സാമ്രാജ്യം]] ഭരണം തുടങ്ങുകയും ഏകദേശം 2 നൂറ്റാണ്ട് ഭരണം നടത്തുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടോട് കൂടി മറാത്താ ചക്രവർത്തിയായിരുന്ന [[ശിവാജി|ഛത്രപതി ശിവജി]] ഗുജറാത്ത് ആക്രമിച്ച് പിടിച്ചടക്കി. [[1803]] നും [[1827]] നും ഇടയിൽ ബ്രിട്ടീഷുകാർ ഗുജറാത്തിൽ എത്തുകയും സൂററ്റിൽ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ]] കമ്പനി സ്ഥാപിക്കുകയും ചെയ്തു. അത് പിന്നീട് [[ബോംബെ|ബോംബെയിലേക്ക്]] മാറ്റുകയും ചെയ്തു.
==ഭൂമിശാസ്ത്രം==
 
വടക്ക്-പടിഞ്ഞാർ ഭാഗം പാകിസ്ഥാനും,തെക്കു-പടിഞ്ഞാറു അറബികടലും,വടക്കു-കിഴക്കു രാജസ്ഥാനും,കിഴക്കുഭാഗം മധ്യപ്രദേശും,മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്നു.
== വ്യവസായം ==
സംസ്ഥാനത്ത് കൃഷിയും കന്നുകാലി വളർത്തലുമാണ് പ്രധാന വരുമാന മാർഗ്ഗം എങ്കിലും, വ്യവസായശാലകളാണ് സമ്പദ് വ്യവസ്ഥയുടെ അടിത്തറ. കൃഷിയിൽ പ്രധാനം [[ഗോതമ്പ്]], [[ചോളം]], [[ബജ്റ]], [[പയറുവർഗ്ഗങ്ങൾ]], [[നിലക്കടല]], [[കരിമ്പ്]] എന്നിവയും [[പരുത്തി]], [[പുകയില]] എന്നിങ്ങനെയുള്ള വ്യവസായ ഉത്പന്നങ്ങളുടെ അസംസ്കൃതവസ്തുക്കളും കൃഷി ചെയ്യുന്നുണ്ട്. പക്ഷേ രാജ്യത്തിൻറെ മൊത്തം ഉത്പാദനത്തിൽ വളരെ കുറഞ്ഞ ശതമാനം മാത്രമേ ഗുജറാത്തിൽ നിന്നും ഉള്ളൂ. കാരണം, കൃത്യതയില്ലാത്ത മഴ, വരൾച്ച, വെള്ളപ്പൊക്കം, വളരെയധികം വളക്കുറവുള്ള മണ്ണ്, ജലസേചനത്തിലെ ആസൂത്രണമില്ലായ്മ എന്നിവയാണ്.
"https://ml.wikipedia.org/wiki/ഗുജറാത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്