"ഗുജറാത്ത്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
==സാമ്പത്തികം==
[[image:Jamnagar refinery.jpg|thumb|ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്കരണശാലയായ റിലയിൻസ് വ്യവസായശാല.]]
ഇന്ത്യയിലെ പ്രധാനപെട്ടതും വലുതുമായ നിരവധി വ്യവസായസ്ഥാപനങ്ങൾ ഗുജറാത്തിൽ സ്ഥിതി ചെയ്യുന്നു.പ്രധാനപ്പെട്ട കാർഷിക ഉത്പനങ്ങളായ [[പരുത്തി]],[[നിലക്കടല]],[[കരിമ്പ്]],പാലും പാലുത്പന്നങ്ങളും ഈ സംസ്ഥാനത്തിൽ നിന്നും ഉത്പാദിപ്പിക്കുന്നു<ref>[http://www.indianexpress.com/news/reliance-commissions-worlds-biggest-refiner/402999/"Reliance commissions world’s biggest refinery"], [[ദി ഇന്ത്യൻ എക്സ്പ്രസ്സ്‌ ]],ഡിസംബർ 26, 2008</ref>.കാറ്റോ ഇൻസ്റ്റിറ്റുട്ടിന്റെ അവലോകന പ്രകാരം ഇന്ത്യയിലെ രണ്ടാമത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് ഗുജറാത്ത്‌<ref>[http://www.cato.org/economic-freedom-india/ExecutiveSummary.pdf ഇന്ത്യയിലെ സാമ്പത്തിക സ്വാതന്ത്ര്യ സംസ്ഥാങ്ങൾ,2011] [[കാറ്റോ ഇൻസ്റ്റിറ്റുട്ട്]]</ref>.ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്കരണശാലയായ റിലയിൻസ് വ്യവസായശാല സ്ഥിതിചെയ്യുന്നത് ഗുജറാത്തിലെ [[ജാം നഗറിലാണ്]].ലോകത്തിലെ ഏറ്റവും വലിയ [[കപ്പൽപൊളിശാല]] ഗുജറാത്തിലെ ബാവ്നഗറിനടുത്തുള്ള [[അലാങ്]] എന്ന സ്ഥലത്താണ്.ഇന്ത്യയിലെ നിലവിലുള്ള മൂന്നിൽ രണ്ടു ദ്രവികരണ പ്രകൃതിവാതക(എൽ.എൻ.ജി)ശാലയും സ്ഥിതി ചെയ്യുന്നത് ഗുജറാത്തിലെ [[ഡഹീജ്]],[[ഹസീര]] എന്നി സ്ഥലങ്ങളിലാണ്‌.......................പുതുതായി•പുതുതായി രണ്ടു എൽ.എൻ.ജി കൂടി പിപവാവ്,മുന്ദ്ര എന്നി സ്ഥലങ്ങളിൽ നിർമാണ പ്രവർത്തനം പൂർത്തിയായി വരുന്നു.2,200 കി200കി.മി ഓളം നീളത്തിൽ വാതക പൈപ്പുലൈനുകൾ ഉള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് ഗുജറാത്ത്‌..·.ഗുജറാത്തിൽ•ഗുജറാത്തിൽ നിലവിലുള റോഡുകളുടെ 87.9% വും കറുത്ത കീലുകൊണ്ട്(ആസ്ഫാൾട്ട്,[[ഇംഗ്ലീഷ്]]: asphalt) ആവരണം ചെയ്തിടുണ്ട്.[[ജ്യോതിഗ്രാം യോജന]] എന്ന പദ്ധതിയിലൂടെ ഗുജറാത്തിലെ 18,000 ഗ്രാമങ്ങൾ അടക്കം എല്ലാ സ്ഥലങ്ങളിലും 24 മണിക്കുറും വൈദ്യതി ലഭ്യമാക്കുന്ന രീതിയിൽ 100% വൈദ്യതിവൽകരിച്ചിടുണ്ട്<ref>http://guj-epd.gov.in/epd_jyotiyojna.htm ,ജ്യോതിഗ്രാം യോജന പദ്ധതി.</ref>.താപവൈദ്യുതി നിലയതിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാര്യത്തിൽ ഗുജറാത്ത്‌ ഒന്നാംസ്ഥാനത്ത് നിൽക്കുന്നു.രാജ്യത്തിലെ മൊത്തം ഉത്പാദനത്തിൻറെ 8%വും ഗുജറാത്തിലാണ്.ആണവനിലയത്തിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാര്യത്തിൽ ഗുജറാത്ത്‌ ഇന്ത്യയിലെ മൊത്തം ഉത്പാദാനത്തിന്റെ 1% വഹിക്കുകയും മറ്റു സംസ്ഥാനങ്ങളുടെ ഇടയിൽ രണ്ടാം സ്ഥാനവും വഹിക്കുന്നു.<br/>
50,000 കി.മി അധികം നീളമുള്ള ഗുജറാത്തിലെ ഓ.ഫ്.സി നെറ്റ്‌വർക്ക് ഇന്ത്യയിലെതന്നെ ഏറ്റവും നീളം കൂടിയ ഓ.ഫ്.സി നെറ്റ്‌വർകാണ്.സംസ്ഥാനത്തിന് സ്വന്തമായി വൈഡ് ഏരിയ നെറ്റ്‌വർക്ക്(വാൻ,[[ഇംഗ്ലീഷ്]]:WAN )കണക്ഷൻ ഉണ്ട്.ഇതു ഏഷ്യയിലെതന്നെ ഏറ്റവും വലിയ നെറ്റ്വർക്കും ലോകത്തിലെ രണ്ടാമത്തെ വലിയ നെറ്റ്വർക്കും ആകുന്നു.സംസ്ഥാനത്തിലെ 26 ജില്ലകളെയും 225 താലുക്കുകളെയും ഇതു പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു.ഗുജറാത്തിലെ എല്ലാ ഗ്രാമങ്ങളിലും ബ്രോഡ് ബാൻഡ് കണക്ഷൻ ലഭ്യമാക്കിടുണ്ട്.<br />
കഴിഞ്ഞ അഞ്ചു വർഷമായി ഗുജറാത്തിൻറെ കാർഷിക വളർച്ച 12.8% മുകളിൽ ആണ്.രാജ്യത്തിൻറെ ശരാശരി കാർഷിക വളർച്ച 2% മാത്രമാണ്.
;വ്യാവസായിക വളർച്ച
[[File:Nano.jpg|thumb|[[ടാറ്റാ നാനോ]],ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാർ]]
[[അഹമ്മദാബാദ്]],[[സൂററ്റ്]],[[വഡോദര]],[[രാജ്കോട്ട്]],[[ജാംനഗർ]],[[ഭാവ്നഗർ]] എന്നിവ ഗുജറാത്തിലെ പ്രധാനപെട്ട പട്ടണങ്ങൾ ആകുന്നു.2010 ലെ ഫോർബസിൻറെ കണക്കുപ്രകാരം ലോകത്തിലെ ഏറ്റവും വേഗത്തിൽ വളർച്ച കൈവരിക്കുന്ന പട്ടണങ്ങളിൽ '''അഹമ്മദാബാദ്''' മൂന്നാം സ്ഥാനത്ത് നിൽക്കുന്നു.ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളർച്ച കൈവരിക്കുന്ന പട്ടണങ്ങളിൽ ഒന്നാണ് '''സൂററ്റ്'''.ഗുജറാത്തിൻറെ സാംസ്‌കാരിക പട്ടണമായി കരുതുന്ന ''വഡോദര'',ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന പട്ടണങ്ങളിൽ നാലാം സ്ഥാനം വഹിക്കുന്നു.<br>
ഗുജറാത്തിൻറെ വിവിധ ഭാഗങ്ങളിൽ [[ജിപ്സം]],[[മാംഗനീസ്]],[[ലിഗ്നൈറ്റ്]] എന്നിവ ധാരാളമായി ഖനനം ചെയ്യുന്നു.ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന [[സോഡാ ആഷിന്റെ]] 98% വും ഗുജറാത്തിൽ നിന്നുമാണ് ലഭിക്കുന്നത്.ഇന്ത്യയിലെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൻറെ ശരാശരിയേക്കാൾ മുകളിലാണ് ഗുജറാത്തിൻറെ മൊത്തം ആഭ്യന്തര ഉൽപ്പാദനം([[ജി.ഡി.പി. പ്രകാരമുള്ള രാജ്യങ്ങളുടെ പട്ടിക|ജി.ഡി.പി]]).എണ്ണക്കും പ്രകൃതിവാതകത്തിനും ഇന്നു പേരുകേട്ട സ്ഥലങ്ങളായി [[കലോൾ]],[[ഖംഭറ്റ്]],[[അങ്കലേശ്വർ]] എന്നിവ മാറികഴിഞ്ഞു.[[ജെനറൽ മോട്ടോർസിൻറെ]] കാർ നിർമാണ ശാലയും,[[ടാറ്റായുടെ]] [[നാനോ കാർ]] നിർമാണ ശാലയും,[[എ.എം.ഡബ്ലു]] യുടെ [[ട്രക്ക്]] നിർമാണ കേന്ദ്രവും ഗുജറാത്തിലുണ്ട്.[[വജ്ര]]വ്യവസായത്തിനു പേരുകേട്ട സ്ഥലമാണ്‌ ഗുജറാത്തിലെ ''സുറത്ത്''.2003 ലെ കണക്കുപ്രകാരം ലോകത്തിൽ ഉദ്പാദിപ്പിക്കുന്ന വജ്രതിന്റെ 92% വെട്ടുകയും,മിനുസപെടുത്തുന്നതും ചെയ്യുന്നത് ഗുജറാത്തിലാണ്.<ref name="time.com">{{cite news| url=http://www.time.com/time/magazine/article/0,9171,501040419-610100,00.html | work=Time | title=Uncommon Brilliance | date=12 April 2004 | accessdate=4 May 2010 | first=Aravind | last=Adiga}}</ref> .<br>സൌരോർജ്ജ ഉദ്പാദനതിൽ ഗുജറാത്ത്‌ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു.ഗുജറാത്ത്‌ ഗവർമെന്റ് ആവിഷ്കരിച്ച സൌരോർജ്ജ സംബന്ധമായ പ്രൊജക്റ്റിലൂടെ 12000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുവാനും 5,000 പേർക്ക് തൊഴിൽ അവസരങ്ങൾ സൄഷ്ടിക്കുവാനും സാധിച്ചു.<ref name="solarishi.com">{{cite web|url=http://www.solarishi.com/2010/03/story-of-capacity-allotment-of-solar.html |title=Next-Gen Solar Energy Hub: Gujarat, India: Story of Capacity allotment of solar power projects in Gujarat |publisher=Solarishi.com |date=19 March 2010 |accessdate=16 July 2010}}</ref> .
 
== ജില്ലകൾ ==
2,456

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1201398" എന്ന താളിൽനിന്ന് ശേഖരിച്ചത്