"അറസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അറസ്റ്റ്
(വ്യത്യാസം ഇല്ല)

20:03, 9 മാർച്ച് 2012-നു നിലവിലുണ്ടായിരുന്ന രൂപം

നിയമാധികാരത്താൽ "പിടികൂടപ്പെടുക" അഥവാ തടയപ്പെടുക എന്നതാണ് അറസ്റ്റ് എന്ന വാക്കിന്റെ അർത്ഥം. [1] 'നിറുത്തുക' അഥവാ 'തടയുക' എന്നർത്ഥം വരുന്ന 'അററ്റർ' എന്ന ഫ്രഞ്ചുവാക്കിൽ നിന്നുമാണ് അറസ്റ്റ് എന്നവാക്ക് ഉത്ഭവിച്ചത്.

പ്രയോഗം

അറസ്റ്റ് എന്നവാക്കുകൊണ്ട് സാധാരണാർത്ഥത്തിൽ ഉദ്ദേശിക്കുന്നത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ തടയുക, ഹനിക്കുക, ബന്ധിക്കുക എന്നതാണ്. ഒരാൾ അറസ്റ്റിലാണോ എന്നത് അറസ്റ്റിന്റെ നിയമവശം മാത്രമല്ല ഉൾക്കൊള്ളുന്നത് അയാൾക്കിഷ്ടമുള്ളിടത്തേക്ക് പോകുവാൻ അയാൾക്ക് കഴിയുന്നുണ്ടോ എന്നതിനെകൂടി ആശ്രയിച്ചിരിക്കുന്നു. നിയമപരമായ അർത്ഥത്തിൽ ഒരാളെ, നിയമത്താൽ അധികാരപ്പെടുത്തപ്പെട്ട മറ്റൊരാൾ കുറ്റകൃത്യങ്ങളെ സംബന്ധിച്ചിടത്തോളം കുറ്റാരോപണത്തെക്കുറിച്ച് മറുപടി പറയാനായിട്ടോ കുറ്റകൃത്യം നടത്തുന്നതിൽ നിന്ന് തടയുന്നതിനായിട്ടോ പിടികൂടുന്നതിനെയാണ് അറസ്റ്റ് എന്നുദ്ദേശിക്കുന്നത്.[2]

അവലംബം

  1. arrest defenition, retrieved 2012 മാർച്ച് 10‍ 11 {{citation}}: Check date values in: |accessdate= (help)
  2. Directorate Of Enforcement Vs. Deepak Mahajan; 1994 AIR 1775, retrieved 2012 മാർച്ച് 10‍ 11 {{citation}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=അറസ്റ്റ്&oldid=1201100" എന്ന താളിൽനിന്ന് ശേഖരിച്ചത്