"മെറിൽ സ്ട്രീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
''ഹോളോകാസ്റ്റ് '' എന്ന ടെലിവിഷൻ പരമ്പരയിലെ ഒരു മുഖ്യവേഷം കൈകാര്യം ചെയ്തിരുന്ന മെറിലിനു ഇക്കാലത്ത് ചിത്രീകരണത്തിനായി ജർമനിയിലേക്കും ഓസ്ട്രിയയിലേക്കും യാത്ര ചെയ്യേണ്ടി വന്നു. തിരികെ ന്യൂയോർക്കിലെത്തിയ മെറിൽ, കാസലിന്റെ രോഗം തീവ്രമായതിനെ തുടർന്ന് അഭിനയരംഗത്തു നിന്ന് വിട്ടു നിന്ന് അദ്ദേഹത്തിന്റെ പരിചരണത്തിൽ ശ്രദ്ധിച്ചു. 1978 മാർച്ച് 12-ന് കാസൽ മരണമടഞ്ഞു.
===വീണ്ടും അഭിനയരംഗത്ത്===
രാഷ്ട്രീയം വിഷയമാക്കിയ ''ദ സെഡക്‌ഷൻ ഓഫ് ജോ ടൈൻ''(1979) എന്ന ചിത്രത്തോടെ മെറിൽ വീണ്ടും അഭിനയത്തിൽ സജീവമാകുവാൻ തുടങ്ങി. അപ്പോഴേക്കും വലിയ പ്രേക്ഷകപിന്തുണ നേടുവാൻ കഴിഞ്ഞ ''ഹോളോകാസ്റ്റ്'' പരമ്പരയിലൂടെ മെറിൽ കൂടുതൽ പ്രശസ്തയായി തുടങ്ങിയിരുന്നു. ഈ പരമ്പരയിലെ അഭിനയത്തിന് അവർക്ക്അവർ മികച്ച നടിക്കുള്ള പ്രൈം ടൈം അവാർഡ് ലഭിക്കുകയുണ്ടായികരസ്ഥമാക്കി.<ref>[http://www.emmys.com/celebrities/meryl-streep Meryl Streep Emmy Award Winner]</ref> ''ദ സെഡക്‌ഷൻ ഓഫ് ജോ ടൈൻ''-നു പുറമേ 1979-ൽ തന്നെ പുറത്തിറങ്ങിയ അവരുടെ ഹാസ്യ-പ്രണയ ചിത്രമായ ''മാൻഹട്ടൻ''-ഉം, കുടുംബ ചിത്രമായ ''ക്രാമർ vs ക്രാമർ'' -ഉംഎന്നിവയും നിരൂപകപ്രശംസ നേടി. ഈ മൂന്നു ചിത്രങ്ങളിലെ അഭിനയങ്ങൾ ഒന്നിച്ച് പരിഗണിച്ച് മികച്ച സഹനടിക്കുള്ള ലോസ് ആഞ്ചൽസ് ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ്, നാഷണൽ ബോർഡ് ഓഫ് റിവ്യൂ അവാർഡ്, നാഷണൽ സൊസൈറ്റി ഓഫ് ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവ ലഭിക്കുകയുണ്ടായി. കൂടാതെ ''ക്രാമർ vs ക്രാമർ'' അവർക്ക് സഹനടിക്കുള്ള ഓസ്‌കാർ പുരസ്കാരവും നേടിക്കൊടുത്തു.
<!--
===1980-കൾ===
===1990-കൾ===
===2000 മുതൽ 2010വരെ===
-->
===ഉരുക്കുവനിതയുടെ വേഷം===
2010-കളിലെ മെറിലിന്റെ ആദ്യചിത്രം 'ഉരുക്കുവനിത' എന്ന് ലോകമെങ്ങും അറിയപ്പെട്ട ബ്രിട്ടന്റെ ഏക വനിതാ പ്രധാനമന്ത്രി [[മാർഗരറ്റ് താച്ചർ|മാർഗരറ്റ് താച്ചറുടെ]] ജീവിതസന്ദർഭങ്ങളെ കോർത്തിണക്കി [[ഫില്ല ലോയിഡ്]] സംവിധാനം ചെയ്ത [[ദി അയൺ ലേഡി]] എന്ന ബ്രിട്ടീഷ് ചിത്രം ആയിരുന്നു.1980-കളിൽ അധികാരത്തിന്റെ പര്യായമായിരുന്ന ശക്തയായ സ്ത്രീയിൽ തുടങ്ങി ഏകാന്തജീവിതം നയിക്കുന്ന, മറവിരോഗം ശല്യപ്പെടുത്തുന്ന, അസ്വാസ്ഥ്യങ്ങളാൽ വീർപ്പുമുട്ടുന്ന വൃദ്ധയെന്ന നിലയിലെത്തുന്ന മാർഗരറ്റ് താച്ചറിന്റെ വിവിധ ജീവിതാവസ്ഥകൾ അവതരിപ്പിച്ച മെറിലിന്റെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടു. ഈ ചിത്രത്തിലെ അഭിനയം മെറിലിനെ മികച്ച നടിക്കുള്ള ഓസ്‌കാർ പുരസ്കാരത്തിനു പുറമേ ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റ പുരസ്കാരങ്ങൾക്കും അർഹയാക്കി.
<!--
==സംഗീത രംഗത്ത്==
==സാമൂഹിക രംഗത്ത്==
==സ്വകാര്യജീവിതം==
-->
 
==അവലംബം==
"https://ml.wikipedia.org/wiki/മെറിൽ_സ്ട്രീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്