"പ്രശാന്ത ചന്ദ്ര മഹലനോബിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: no:Prasanta Chandra Mahalanobis
വരി 32:
പിന്നീട് ആസൂത്രണക്കമീഷനിലെ ഒരു അംഗം<ref name=newspaper>[http://www.hinduonnet.com/seta/2003/05/15/stories/2003051500180300.htm ''The Hindu'' dated 15th May, 2003]</ref> എന്ന നിലയിൽ പ്രവർത്തിച്ച മഹലനോബിസ് സ്വതന്ത്രഭാരതത്തിന്റെ പഞ്ചവത്സരപദ്ധതികൾക്ക് വളരെയേറെ സംഭാവനകൾ നൽകി. രണ്ടാം പഞ്ചവത്സര പദ്ധതിയിൽ അദ്ദേഹം ഊന്നൽ നൽകിയത് ഇരുമേഖലകളെയും(പൊതു,സ്വകാര്യ) ആധാരമാക്കിയുള്ള വ്യവസായവത്കരണത്തിനായിരുന്നു.വാസിലി ലിയോറ്റിഫിന്റെ 'ഇൻപുട്ട്-ഔട്ട്പുട്ട് മാതൃക'യ്ക്ക് അദ്ദേഹം ഉണ്ടാക്കിയ വകഭേദവും, അദ്ദേഹത്തിന്റെ തന്നെ 'മഹലനോബിസ് മാതൃക'യും രണ്ടാം പഞ്ചവത്സരപദ്ധതിയിൽ ഉപയോഗിക്കുകയും അത് ഭാരതത്തിന്റെ ദ്രുതഗതിയിലുള്ള വ്യവസായവത്കരണത്തിലേക്ക് നയിക്കുകയും ചെയ്തു. അദ്ദേഹവും സഹപ്രവർത്തകരും ഐ. എസ്. ഐ. യുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി ഈ കാലയളവിൽ അശ്രാന്തപരിശ്രമം നടത്തി. അദ്ദേഹം ഭാരതത്തിലെ വ്യവസായനിർവ്യാപനം മനസ്സിലാക്കുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കുകയും മുൻപുണ്ടായിരുന്ന ജനസംഖ്യാകണക്കെടുപ്പ് അപാകതകൾ തിരുത്തി അത് ഡാനിയൽ തോർണറെ ഏല്പ്പിക്കുകയും ചെയ്തു.<ref name=Das> Das, Gurucharan. 2000 ''India Unbound: The Social and Economic Revolution from Independence to the Global Information Age'' Anchor Books. pp. 432 ISBN 0-375-41164-X</ref>
മഹലനോബിസിന് കൃഷിയോടുൺടായിരുന്ന താത്പര്യം അദ്ദേഹം കൈവിട്ടില്ല. മഹലനോബിസ് പിന്നീട് [[രവീന്ദ്രനാഥ ടാഗോർ|രവീന്ദ്രനാഥ ടാഗോറിന്റെ]] സെക്രട്ടറി എന്ന നിലയിൽ ടാഗോർ നടത്തിയ പല വിദേശയാത്രകളിലും അദ്ദേഹത്തെ അനുഗമിച്ചിരുന്നു, മാത്രമല്ല ടാഗോറിന്റെ വിശ്വഭാരതി സർവ്വകലാശാലയിൽ ഒരു അദ്ധ്യാപകൻ എന്ന നിലയിലും കുറച്ചു കാലം പ്രവർത്തിച്ചു. അദ്ദേഹം ശാസ്ത്രരംഗത്തും സാമൂഹികരംഗത്തും രാജ്യത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ച്, ഭാരതത്തിന്റെ പരമോന്നത പൗരബഹുമതികളിലൊന്നായ പദ്മവിഭൂഷൺ അദ്ദേഹത്തിനു ലഭിച്ചു.
 
==ബഹുമതികൾ==
ഓക്സ്ഫോർഡ് യൂണിവേർസിറ്റിയുടെ ''വെൽഡൻ മെഡൽ'' അദ്ദേഹത്തിനു ലഭിച്ചിരുന്നു. കൂടാതെ ചെക്ക് സയൻസ് അക്കാഡമി മെഡലും അദ്ദേഹത്തിനും ലഭിച്ചിരുന്നു. ഇന്ത്യാഗവണ്മെന്റ് അദ്ദേഹത്തിനു പത്മഭൂഷൻ നൽകി ആദരിച്ചിരുന്നു.
 
== മരണം ==
1972 ജൂൺ 28-ന്, അദ്ദേഹത്തിന്റെ 79-ആം പിറന്നാളിന് ഒരു ദിവസം മുമ്പ് മഹലനോബിസ് ലോകത്തോട് വിട പറഞ്ഞു. ഈ പ്രായത്തിൽപ്പോലും അദ്ദേഹം ഗവേഷണങ്ങളിൽ വ്യാപൃതനാവുകയും ഐ. എസ്. ഐ. മേധാവി, സർക്കാരിന്റെ ക്യാബിനറ്റിന്റെ സ്ഥിതിവിവര ഉപദേഷ്ടാവ് എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു.
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/പ്രശാന്ത_ചന്ദ്ര_മഹലനോബിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്