"അലക്സാണ്ട്രിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 92:
ഉത്തര-മദ്ധ്യ ഈജിപ്തിൽ [[മെഡിറ്ററേനിയൻ കടൽ|മെഡിറ്ററേനിയൻ കടൽത്തീരത്തിന്റെ]] 32 കിലോമീറ്ററിലായി ഈ നഗരം വ്യാപിച്ച് കിടക്കുന്നു. [[പ്രകൃതി വാതകം|പ്രകൃതി വാതക]] നിക്ഷേപവും സൂയസിൽ നിന്നുള്ള [[പെട്രോളിയം|എണ്ണ]] പൈപ്പുകളും അലക്സാണ്ട്രിയയെ ഒരു പ്രധാന വ്യവസായ കേന്ദ്രമാക്കുന്നു. [[മെഡിറ്ററേനിയൻ കടൽ|മെഡിറ്ററേനിയൻ കടലിനും]] [[ചെങ്കടൽ|ചെങ്കടലിനും]] ഇടയിലായുള്ള സ്ഥാനം മൂലം മുൻ കാലങ്ങളിൽ [[യൂറോപ്പ്|യൂറോപ്പും]] [[ഏഷ്യ|ഏഷ്യയും]] തമ്മിലുള്ള വ്യാപാരങ്ങളുടേ ഒരു കേന്ദ്രമായും അലക്സാണ്ട്രിയ പ്രവർത്തിച്ചിരുന്നു.
 
പുരാതന കാലത്ത് അലക്സാണ്ട്രിയ ലോകത്തിലെ ഏറ്റവും പ്രശസ്തമായ നഗരങ്ങളിലൊന്നായിരുന്നു. 334 ബി.സി.യിൽ ഒരു ഫറവോ പട്ടണത്തിനു ചുറ്റുമായി [[മഹാനായ അലക്സാണ്ടർ ചക്രവർത്തി|മഹാനായ അലക്സാണ്ടർ ചക്രവർത്തിയാണ്]] ഈ നഗരം സ്ഥാപിച്ചത്. 641-ലെ മുസ്ലീം ആക്രമണം വരെ ഈ നഗരം ഈജിപ്തിന്റെ തലസ്ഥാനമായിരുന്നു.
 
[[ലോകാത്ഭുതങ്ങൾ#അലക്സാസാൻഡ്രിയയിലെ ഫാരോസ് (ദ്വീപസ്തംഭം)|അലക്സാണ്ട്രിയയിലെ ദീപസ്തംഭം]], [[അലക്സാൻഡ്രിയ ഗ്രന്ഥാലയം|അലക്സാണ്ട്രിയയിലെ ഗ്രന്ഥശാല]] തുടങ്ങിയവ പുരാതന കാലത്ത് ഈ നഗരത്തിന് വളരെയധികം പ്രശസ്തി നേടിക്കൊടുത്തിരുന്നു.
"https://ml.wikipedia.org/wiki/അലക്സാണ്ട്രിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്