"ജീൻ മെസ്ലിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
 
=='സംഗ്രഹങ്ങൾ'==
മെസ്ലിയറുടെ ദീർഘകൃതിയുടെ പലവിധം സംഗ്രഹങ്ങൾ കാലക്രമേണ പ്രചരിച്ചു. അവയിൽ പലതും മെസ്ലിയറുടെ ആശയങ്ങളോട് വിശ്വസ്തത പുലർത്താത്തവ ആയിരുന്നു. പല സംഗ്രഹങ്ങളിലും മെസ്ലർ എഴുതാത്ത കാര്യങ്ങൾ ചേർത്തിരുന്നു. മൂലരചനയുടെ ദൈർഘ്യവും കാടുകയറുന്ന ശൈലിയും, സംഗ്രഹങ്ങളുടെ പ്രചാരം വർദ്ധിപ്പിച്ചു. ഇവയിലൂടെ മെസ്ലിയറുടെ ചിന്ത ഫ്രെഞ്ചു ജനതയുടെ മനസ്സിൽ പ്രവേശിപ്പിച്ച് [[ഫ്രെഞ്ചുഫ്രഞ്ച് വിപ്ലവം|വിപ്ലവത്തിനു]] വഴിയൊരുക്കിയ വിശ്വാസത്തകർച്ചയുടെ സ്വാധീനങ്ങളിൽ ഒന്നായിത്തീർന്നു.
 
മെസ്ലിയറെ ഒരു നല്ല വൈദികൻ എന്നു വിശേഷിപ്പിക്കുന്ന [[വോൾട്ടയർ]], അദ്ദേഹത്തിന്റെ കൃതി വീണ്ടും വീണ്ടും വായിക്കാൻ തന്റെ മകളെ ഉപദേശിക്കുന്നു. "സത്യസന്ധരായ എല്ലാ മനുഷ്യരും കീശയിൽ കൊണ്ടു നടക്കേണ്ട കൃതി" എന്ന് അതിനെ അദ്ദേഹം വിശേഷിപ്പിച്ചു. എന്നാൽ മെസ്ലിയറുടെ രചനാശൈലി വോൾട്ടയർക്ക് ഇഷ്ടമായില്ല. "വണ്ടിക്കുതിരയുടെ ശൈലിയിൽ എഴുതുന്നവൻ" എന്ന് അദ്ദേഹം മെസ്ലിയറെ വിശേഷിപ്പിച്ചു.
"https://ml.wikipedia.org/wiki/ജീൻ_മെസ്ലിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്