"ജീൻ മെസ്ലിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
 
==ജീവിതം==
[[ഫ്രാൻസ്|ഫ്രാൻസിൽ]] ഷാംബേൻ പ്രവിശ്യയിൽ, ആർദെന്നെസിലെ മാസെർണിയിലാണ് മെസ്ലിയർ ജനിച്ചത്. 1678-ൽ അയൽക്കാരനായ ഒരു വൈദികനിൽ നിന്ന് [[ലത്തീൻ]] പഠിക്കാൻ തുടങ്ങിയ മെസ്ലിയർ പിന്നീട് വൈദികപരിശീലനത്തിനായി സെമിനാരിയിൽ ചേർന്നു; മാതാപിതാക്കളെ പ്രീതിപ്പെടുത്താനാണ് താൻ പൗരോഹിത്യം തെരഞ്ഞെടുത്തതെന്ന് തന്റെ 'ഓസ്യത്തിന്' സ്വയം എഴുതിയ ആമുഖക്കുറിപ്പിൽ മെസ്ലിയർ പറയുന്നു. വൈദികവിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1689 ജനുവരി 7-ന് പട്ടം സ്വീകരിച്ചു. തുടർന്ന് ഷാമ്പേയ്ൻ പ്രവിശ്യയിലെ എട്രെപ്പിനി ഇടവകയിൽ നിയുക്തനായി.
 
ഇടവകയിലെ ദരിദ്രരെ ചൂഷണം ചെയ്തിരുന്ന ഒരു ധനികപ്രഭുവിനു വേണ്ടി പ്രാർത്ഥിക്കാൻ മെസ്ലിയർ വിസമ്മതിച്ചതിനെ തുടർന്ന് ഒരിക്കലുണ്ടായ പരസ്യവിവാദവും സഭാനേതൃത്വത്തിൽ നിന്നു ലഭിച്ച ശകാരവും ഒഴിച്ചാൽ, മെസ്ലിയറുടെ സേവനകാലം പ്രശാന്തവും താരതമ്യേന സംഭവരഹിതവും ആയിരുന്നു. ഇടവകവൈദികന്റെ ചുമതലകൾ അദ്ദേഹം പ്രശ്നരഹിതമായും പരാതിപ്പെടാതെയും നിറവേറ്റി. ആഡംബരമൊന്നുമില്ലാതെ സംയമിയുടെ ജീവിതം നയിച്ച മെസ്ലിയർ, എല്ലാ വർഷവും, തന്റെ വരുമാനത്തിൽ മിച്ചം വന്ന ഓരോ ചില്ലിക്കാശും പാവങ്ങൾക്കു ദാനം ചെയ്തു.<ref>[http://books.google.com/books?id=h6MFAAAAQAAJ&pg=PR36&dq=%22jean+meslier%22&ie=ISO-8859-1&output=html 1864 introduction to Meslier's ''Testament'']</ref>
"https://ml.wikipedia.org/wiki/ജീൻ_മെസ്ലിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്