"അക്‌ബർ കക്കട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
ഇപ്പോൾ കേന്ദ്രസാഹിത്യ അക്കാദമി മലയാളം അഡ്വൈസറിബോർഡ് അംഗമായി പ്രവർത്തിക്കുന്നു. കേന്ദ്രസർക്കാരിന്റെ സൗത്ത്സോൺ കൾച്ചറൽ സെന്റർ, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഗവേർണിങ് ബോഡികൾ, കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി, കേരള-സാഹിത്യ അക്കാദമി, ടെലിവിഷൻ - സിനിമ ജൂറി, കോഴിക്കോട് ആകാശവാണിയുടെ പ്രോഗ്രാം അഡ്വൈസറി ബോർഡ് എന്നിവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ കോഴിക്കോട് മലയാളം പബ്ലിക്കേഷൻസിന്റെയും ഒലീവ് പബ്ലിക്കേഷൻസിന്റെയും ഓണററി എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
 
=== സാഹിത്യജീവിതം ===
ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്തേ എഴുത്തു ആരംഭിച്ച അക്ബർ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിലൂടെയാണ് ശ്രദ്ധേയനാകുന്നത്. വിദ്യാർത്ഥിയായിരിക്കുമ്പോൾ കേരള സർക്കാരിന്റെ സ്കോളർഷിപ്പ്, [[മലയാള മനോരമ|മലയാള മനോരമ അവാർഡ്]], കോഴിക്കോട് യൂണീവേഴ്സിറ്റി യൂണിയൻ അവാർഡ് എന്നിവ നേടിയിട്ടുണ്ട്. ആധുനികതയുടെ പ്രഭാവകാലത്ത് അതിന്റെ സ്വാധീനം ഉൾക്കൊള്ളുവാൻ ശ്രമിച്ച എഴുത്തുകാരുടെ നിരയിലാണ് ഇദ്ദേഹത്തിന്റെ സ്ഥാനം.
 
"https://ml.wikipedia.org/wiki/അക്‌ബർ_കക്കട്ടിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്