"യേശുക്രിസ്തുവിന്റെ കുരിശുമരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
[[Image:SVouet.jpg|thumb|right|200px|''The Crucifixion '', by [[Simon Vouet|Vouet]], 1622, [[Genoa]]]]
{{ക്രിസ്തുമതം}}
ക്രിസ്തു വർഷം ഒന്നാം നൂറ്റാണ്ടിൽ നടന്നതെന്ന് വിശ്വസിക്കപ്പെടുന്ന യേശുവിന്റെ കുരിശിലേറ്റിയുള്ള മരണത്തെപ്പറ്റി സുവിശേഷകരും പ്രാസംഗികരും വിസ്തരിക്കുന്നുണ്ട്. ക്രൈസ്തവരുടെ വിശ്വാസപ്രകാരം ക്രിസ്തുവിന് തന്റെ മരണത്തേക്കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നു. ഇതിലൂടെ അദ്ദേഹം മനുഷ്യനിലെ പാപം ഒഴിവാക്കാൻ ത്യാഗം അവശ്യമാണെന്ന് കാട്ടിക്കൊടുക്കുകയായിരുന്നു.
 
യേശുക്രിസ്തുവിനെ ക്രൂശിച്ചത് താൻ ചെയ്ത ഏതെങ്കിലും തെറ്റുമൂലം ആയിരുന്നില്ല. "യഹൂദൻമാരുടെ രാജാവ്" എന്ന് താൻ അവകാശപ്പെട്ടു എന്നതായിരുന്നു യേശുവിനുമേൽ ആരോപിക്കപ്പെട്ട കുറ്റം. കുറ്റകാരണം ക്രൂശിൻമേൽ തൂക്കുന്ന പതിവ് അക്കാലത്തുണ്ടായിരുന്നു, 'ഇവൻ യഹൂദൻമാരുടെ രാജാവ്' എന്നതായിരുന്നു യേശുവിന്റെ കുറ്റകാരണമായി രേഖപ്പെടുത്തിയിരുന്നത്. <ref>മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായങ്ങൾ 26-27</ref>
പഴയനിയമ പ്രവചന പ്രകാരം യഹൂദൻമാർ രാജാവായ മശിഹയെ പ്രതീക്ഷിക്കുന്നവരായിരുന്നു. വാഗ്ദത്ത മശിഹ വരികയും റോമാ സാമ്രാജ്യത്തിന്റെ അധികാരത്തിൻ കീഴിലായിരുന്ന യഹൂദരെ രക്ഷിച്ച് ഭൂമിയിൽ രാജ്യം സ്ഥാപിക്കുകയും സന്തോഷവും സമാധാനവും പുനഃസ്ഥാപിച്ചു കൊടുക്കുമെന്നും അവർ വിശ്വസിച്ചിരുന്നു. എന്നാൽ ശത്രുക്കളെ സ്നേഹിക്കുവാൻ പഠിപ്പിച്ച യേശുവിൽ ഒരു നേതാവിനെ യഹൂദാമത മേധാവികൾ കണ്ടില്ല. കൂടാതെ യഹൂദാമത നേതൃത്വത്തിന്റെ കാപട്യവും കപടഭക്തിയും യേശു തന്റെ പ്രസംഗങ്ങളിലൂടെ തുറന്നു കാണിച്ചു. യേശുവിന്റെ ഉപദേശങ്ങളിലും താൻ ചെയ്ത അത്ഭുതങ്ങളിലും അടയാളങ്ങളിലും രോഗസൗഖ്യത്തിലുമെല്ലാം ആകൃഷ്ടരായ ഒരു വലിയ സമൂഹം യേശുവിൽ വാഗ്ദത്ത മശിഹയെ ദർശിച്ചു. ഇത് യഹൂദാ മതമേലധികാരികളെ ചൊടിപ്പിക്കുകയും യേശുവിനെ കൊന്നുകളയുവാൻ തക്കം പാർത്തിരിക്കുകയും ചെയ്തു. യേശു താനും പിതാവായ ദൈവവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചപ്പോഴും യഹൂദൻമാരുടെ പിതാവായ "അബ്രഹാം ജനിക്കുന്നതിനു മുമ്പേ ഞാൻ ഉണ്ട്" എന്ന് യേശു പറഞ്ഞപ്പോഴും അവർ യേശുവിനെ ദൈവദൂഷണ കുറ്റം ചുമത്തി കൊന്നുകളയാൻ ശ്രമിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/യേശുക്രിസ്തുവിന്റെ_കുരിശുമരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്