"ജീൻ മെസ്ലിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
 
മരിക്കുന്നതിനു മുൻപ് അദ്ദേഹം തനിക്കുണ്ടായിരുന്നതെല്ലാം ഇടവകയിലെ ജനങ്ങൾക്ക് നൽകി. മെസ്ലിയർ മരിച്ച ശേഷം അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന്, 633 പുറമുള്ള ഒരു പ്രബന്ധത്തിന്റെ 3 പ്രതികൾ കണ്ടുകിട്ടി. അതിൽ ആ ഗ്രാമവൈദികൻ, സംഘടിത മതത്തെ അടിസ്ഥാനമില്ലാത്ത സൃഷ്ടി ആയി തള്ളിപ്പറയുകയും ദൈവശാസ്ത്രത്തെ "പ്രകൃതിയുടെ നിദാനങ്ങളെക്കുറിച്ചുള്ള അജ്ഞതയുടെ ചിട്ടപ്പെടുത്തപ്പെട്ട രൂപം" എന്നു വിശേഷിപ്പിക്കുകയും ചെയ്തു.
 
=='ഓസ്യത്ത്'==
തന്റെ ഓസ്യത്തിൽ മെസ്ലിയർ നിഷേധിച്ചത്, വ്യവസ്ഥാപിത ക്രിസ്തീയതയുടെ ദൈവത്തെ മാത്രമല്ല. വ്യവസ്ഥാപിത മതങ്ങൾക്കു പുറത്തു നിന്ന ദൈവവാദികളുടെ സ്വാഭാവികമതത്തിലെ സാമാന്യദൈവവും അദ്ദേഹത്തിനു സ്വീകാര്യനായില്ല.<ref name="antognazza" > Antognazza, Maria Rosa (2006). "Arguments for the existence of God: the continental European debate", pp. 734-5, '''in''' Haakonssen, Knud. ''The Cambridge History of Eighteenth-century Philosophy'', vol. 2. Cambridge University Press. </ref> ഈ ലോകത്തിലെ തിന്മയുടെ സമസ്യ, നല്ലവനും ജ്ഞാനസമ്പൂർണ്ണനും കാരുണ്യവാനുമായ ദൈവത്തെക്കുറിച്ചുള്ള സങ്കല്പത്തെ വെല്ലുവിളിക്കുന്നുവെന്ന് അദ്ദേഹം കരുതി.<ref name="fonnesu"> Fonnesu, Luca (2006). "The problem of theodicy", pp. 766, '''in''' Haakonssen, Knud. ''The Cambridge History of Eighteenth-century Philosophy'', vol. 2. Cambridge University Press.</ref> സഹനത്തിന് എന്തെങ്കിലും ആത്മീയമൂല്യമുണ്ടെന്ന് സമ്മതിക്കാൻ അദ്ദേഹം വിസമ്മതിച്ചു.<ref>Peter Byrne, James Leslie Houlden, (1995), ''Companion Encyclopedia of Theology'', page 259. Taylor & Francis</ref> പ്രപഞ്ചത്തിൽ പ്രകടമാകുന്ന സംവിധാനം, ദൈവാസ്തിത്വത്തെ തെളിയിക്കുന്നതായുള്ള സ്വാഭാവിക മതാനുയായികളുടെ വാദത്തെ അദ്ദേഹം അവർക്കെതിരെ തിരിച്ചു പ്രയോഗിച്ചു. പ്രപഞ്ചസംവിധാനത്തിൽ അനുവദിക്കപ്പെട്ടിരിക്കുന്ന തിന്മ, സർവനന്മയായ ദൈവത്തിൽ വിശ്വസിക്കാൻ മതിയായ ന്യായമാണെന്നാണ് അദ്ദേഹം വാദിച്ചത്.<ref>J. O. Lindsay, (1957), ''The New Cambridge Modern History'', page 86. Cambridge University Press.</ref> അധികാരം കൈയ്യാളുന്ന ഉപരിവർഗ്ഗങ്ങളുടെ സൃഷ്ടിയാണ് എല്ലാ മതങ്ങളുമെന്ന് അദ്ദേഹം കരുതി; ആദിമക്രിസ്ത്യാനികൾ, ഉള്ളതെല്ലാം പങ്കുവച്ചു മാതൃക കാട്ടിയിരിക്കാമെങ്കിലും, വ്യവസ്ഥാപിത ക്രിസ്തീയത പിന്നീട്, തിന്മകൾക്കും ഫ്രാൻസിലെ രാജാക്കന്മാരുടേതു പോലുള്ള ക്രൂരാധിപത്യങ്ങൾക്കും കീഴടങ്ങുന്ന പ്രസ്ഥാനമായി അധപതിക്കുകയാണു ചെയ്തത്: എല്ലാ അനീതിയേയും തിന്മയേയും അത്, സർവജ്ഞാനിയായ ഒരു ദൈവത്തിന്റെ ഇച്ഛാഫലമായി വ്യാഖ്യാനിച്ചു.<ref name="brooke">John Hedley Brooke, (1991), ''Science and Religion: Some Historical Perspectives'', page 171. Cambridge University Press.</ref> ദൈവാസ്തിത്വത്തെ നിഷേധിക്കാൻ മെസ്ലിയർ ഉന്നയിച്ച വാദങ്ങളിൽ മൗലികമെന്നു പറയാൻ കാര്യമായി ഒന്നുമില്ല. ഈശോസഭക്കാരും, കാർട്ടീസിയന്മാരും, ജാൻസെനിസ്റ്റുകളുമായ ദൈവശാസ്ത്രജ്ഞന്മാർ അവരുടെ സംവാദങ്ങളിൽ അവതരിപ്പിച്ച വാദങ്ങളായിരുന്നു അവയിൽ പലതും: ദൈവാസ്തിത്വത്തെ പിന്തുണച്ച അവർക്കു പോലും അതിനുള്ള തെളിവിന്റെ കാര്യത്തിൽ അഭിപ്രായസമന്വയത്തിലെത്താൻ കഴിഞ്ഞില്ലെന്നത്, ദൈവത്തിൽ വിശ്വസിക്കാൻ അനിഷേധ്യമായ തെളിവൊന്നുമില്ലെന്നതിനു ന്യായമായി മെസ്ലിയർ കരുതി.<ref name="antognazza"/>
 
==അവലംബം==
"https://ml.wikipedia.org/wiki/ജീൻ_മെസ്ലിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്