"ജീൻ മെസ്ലിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) prettyurl++
വരി 4:
 
==ജീവിതം==
[[ഫ്രാൻസ്|ഫ്രാൻസിൽ]] ഷാംബേൻ പ്രവിശ്യയിൽ, ആർദെന്നെസിലെ മാസെർണിയിലാണ് മെസ്ലിയർ ജനിച്ചത്. 1678-ൽ അയൽക്കാരനായ ഒരു വൈദികനിൽ നിന്ന് [[ലത്തീൻ]] പഠിക്കാൻ തുടങ്ങിയ മെസ്ലിയർ പിന്നീട് വൈദികപരിശീലനത്തിനായി സെമിനാരിയിൽ ചേർന്നു; മാതാപിതാക്കളെ പ്രീതിപ്പെടുത്താനാണ് താൻ പൗരോഹിത്യം തെരഞ്ഞെടുത്തതെന്ന് തന്റെ 'ഓസ്യത്തിന്' സ്വയം എഴുതിയ ആമുഖക്കുറിപ്പിൽ മെസ്ലിയർ പറയുന്നു. വൈദികവിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1689 ജനുവരി 7-ന് പട്ടം സ്വീകരിച്ചു. തുടർന്ന് ഷാമ്പേയ്ൻ പ്രവിശ്യയിലെ എട്രെപ്പിനി ഇടവകയിൽ നിയുക്തനായി.
 
പണക്കാരനായ ഒരു നാട്ടുകാരനുമായി ഒരിക്കലുണ്ടായ പരസ്യവിവാദം ഒഴിച്ചാൽ, മെസ്ലിയറുടെ സേവനകാലം പ്രശാന്തവും താരതമ്യേന സംഭവരഹിതവും ആയിരുന്നു. ഇടവകവൈദികന്റെ ചുമതലകൾ അദ്ദേഹം പ്രശ്നരഹിതമായും പരാതിപ്പെടാതെയും നിറവേറ്റി. ഒന്നുമില്ലാത്തവനെപ്പോലെആഡംബരമൊന്നുമില്ലാതെ ജീവിച്ചസംയമിയുടെ ജീവിതം നയിച്ച മെസ്ലിയർ, എല്ലാ വർഷവും, തന്റെ വരുമാനത്തിൽ മിച്ചം വന്ന ഓരോ ചില്ലിക്കാശും പാവങ്ങൾക്കു ദാനം ചെയ്തു.<ref>[http://books.google.com/books?id=h6MFAAAAQAAJ&pg=PR36&dq=%22jean+meslier%22&ie=ISO-8859-1&output=html 1864 introduction to Meslier's ''Testament'']</ref>
 
മരിക്കുന്നതിനു മുൻപ് അദ്ദേഹം തനിക്കുണ്ടായിരുന്നതെല്ലാം ഇടവകയിലെ ജനങ്ങൾക്ക് നൽകി. മെസ്ലിയർ മരിച്ച ശേഷം അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന്, 633 പുറമുള്ള ഒരു പ്രബന്ധത്തിന്റെ 3 പ്രതികൾ കണ്ടുകിട്ടി. അതിൽ ആ ഗ്രാമവൈദികൻ, സംഘടിത മതത്തെ അടിസ്ഥാനമില്ലാത്ത സൃഷ്ടി ആയി തള്ളിപ്പറയുകയും ദൈവശാസ്ത്രത്തെ "പ്രകൃതിയുടെ നിദാനങ്ങളെക്കുറിച്ചുള്ള അജ്ഞതയുടെ ചിട്ടപ്പെടുത്തപ്പെട്ട രൂപം" എന്നു വിശേഷിപ്പിക്കുകയും ചെയ്തു.
 
==അവലംബം==
"https://ml.wikipedia.org/wiki/ജീൻ_മെസ്ലിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്