"അറബിക്കടലിലെ ഇറ്റാലിയൻ വെടിവെപ്പ് 2012" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{Prettyurl|Enrica Lexie Fishermen killing case}}
2012 ഫെബ്രുവരി 15-ന് [[കേരളം|കേരളത്തിലെ]] [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[നീണ്ടകര|നീണ്ടകരയിൽ]] നിന്നും മത്സ്യബന്ധനത്തിനായി പോയ രണ്ട് ഇന്ത്യാക്കാർ [[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യൻ സമുദ്രത്തിൽ]] വെടിയേറ്റു മരിച്ച സംഭവമാണ് '''ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ കൊലപാതകം'''<ref>[http://www.thehindu.com/news/national/article2935016.ece?homepage=true Navy, Coast Guard to be better equipped / The hindu]</ref>. [[എൻറിക ലെക്സി]] എന്ന [[ഇറ്റലി|ഇറ്റാലിയൻ]] കപ്പലിൽ നിന്നുമാണ് വെടിയേറ്റ് മലയാളിയായ [[കൊല്ലം]] മൂദാക്കര ഡെറിക് വില്ലയിൽ വാലന്റൈൻ, [[തമിഴ്നാട്]], കന്യാകുമാരിയിലെ ഇരയിമ്മാൻതുറ കോവിൽ വിളാകത്ത് അജീഷ് പിങ്കു എന്നിവർ കൊല്ലപ്പെട്ടത്<ref>[http://www.mathrubhumi.com/story.php?id=252719 വെടിവെപ്പ്: ക്യാപ്റ്റനും ഉടമകളും അന്വേഷണവുമായി സഹകരിക്കും / മാതൃഭൂമി]</ref>. കടൽക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് [[കപ്പൽ|കപ്പലിലെ]] സുരക്ഷാഭടന്മാർ വെടിവെച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലാണ് കൊലക്കേസ് സംബന്ധിച്ച കേസ് സമർപ്പിച്ചിട്ടുള്ളത്. ഇന്ത്യൻ നിയമവ്യവസ്ഥയ്ക്കു മുമ്പാകെ ഇറ്റാലിയൻ നാവികരെയും തങ്ങളുടെ ആയുധങ്ങളും കൊണ്ടുവരില്ലെന്നായിരുന്നു ഇറ്റലിയുടെ വാദം. എന്നാൽ ഇന്ത്യയുടെ സമയോചിതമായ ഇടപെടലിൽ [[ഇറ്റലി]] കീഴടങ്ങുകയും [[ഇന്ത്യൻ ശിക്ഷാനിയമം|ഇന്ത്യൻ നിയമം]] തന്നെ ബാധകമാക്കുകയും ചെയ്തു.
 
==സംഭവം==
[[കൊല്ലം]] ജില്ലയിലെ നീണ്ടകരയിൽ നിന്നും മത്സ്യബന്ധനത്തിനായി പോയ [[സെന്റ് ആന്റണീസ്]] മത്സ്യബന്ധന ബോട്ടാണ് ഇറ്റാലിയൻ നാവികർ കടൽക്കൊള്ളക്കാരുടേതെന്ന് തെറ്റിദ്ധരിച്ചത്. ആകെ 11 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. സംഭവസമയത്ത് ഉണർന്നിരുന്ന രണ്ടുപേരാണ് വെടിയേറ്റു മരിച്ചത്. ഡോൾഫിൻ ചേംബേഴ്‌സ് എന്ന [[ഇറ്റലി|ഇറ്റാലിയൻ]] കമ്പനിയാണ് കപ്പൽ ഉടമകൾ. 19 ഇന്ത്യക്കാർ കപ്പലിലെ ജീവനക്കാരായി ഉണ്ട്. [[സിംഗപ്പൂർ|സിംഗപ്പൂരിൽ]] നിന്നും ഈജിപ്തിലേക്കു[[ഈജിപ്ത്|ഈജിപ്തിലേക്ക്]] പോകുകയായിരുന്ന കപ്പലിലുണ്ടായിരുന്ന ആറ് നാവികരാണ് 4.30-ന് വെടിയുതിർത്തത്. വാലന്റൈന്റെ നെറ്റിയിലും അജീഷിന്റെ നെഞ്ചിലുമാണ് വെടിയേറ്റത്.
 
==നിയമനടപടികൾ==
ഇന്ത്യൻ പ്രതിരോധസേനയുടെ നിർദ്ദേശാനുസരണം നിയമനടപടികൾക്കായി കപ്പൽ 16-ന് 11.30-ന് കൊച്ചിയിൽ കരയ്ക്കടുപ്പിച്ചു. ഇറ്റാലിയൻ കോൺസൽ ജനറൽ ജിയാം പൗലോസ് കുട്ടീലിയോ മുംബൈയിൽ നിന്നും കൊച്ചിയിലെത്തി സിറ്റി പോലീസ് കമ്മീഷണറുമായി ചർച്ച ചെയ്ത് കമ്മീഷണർ പുറംകടലിൽ കപ്പലിലെത്തിയാണ് [[കപ്പൽ]] തീരത്തടുപ്പിക്കാൻ നിർദ്ദേശം നൽകിയത്. കപ്പലധികൃതരുടെ വാദം ഇന്ത്യൻ അതിർത്തിക്കു പുറത്താണ് സംഭവം നടന്നത് അതിനാൽ രാജ്യാന്തര [[കപ്പൽ]] നിയമമാണ് ബാധകമെന്നു വാദിച്ചു. 19-ന് വൈകിട്ട് 3.30-നാണ് [[എറണാകുളം]] റേഞ്ച് ഐ.ജി കെ.പത്മകുമാറിന്റെയും സിറ്റി പൊലീസ് കമീഷണർ[[കമ്മീഷണർ (ചലച്ചിത്രം)|കമ്മീഷണർ]] എം.ആർ. അജിത്കുമാറിന്റെയും സാന്നിധ്യത്തിൽ [[കൊല്ലം]] സിറ്റി പൊലീസ് കമ്മീഷണറുടെ ചുമതല വഹിക്കുന്ന ക്രൈം ബ്രാഞ്ച് എസ്.പി. സാം ക്രിസ്റ്റി ഡാനിയൽ കുറ്റവാളികളെ അറസ്റ്റ് ചെയ്തത്<ref>[http://www.madhyamam.com/news/152921/120219 കടൽ വെടിവെപ്പ്: രണ്ട് നാവികർ അറസ്റ്റിൽ / മാധ്യമം]</ref>. [[ഇന്ത്യൻ ശിക്ഷാനിയമം]] 302-ആം വകുപ്പ് പ്രകാരം കൊലക്കുറ്റമാണ് പ്രതികൾക്ക് ചുമത്തിയത്.<references/>
 
ഇന്ത്യൻ തെളിവ് നിയമത്തിലെ സെക്ഷൻ 27-ആം വകുപ്പ് പ്രകാരം തൊണ്ടികൾ കണ്ടെടുക്കുന്നതിന് സഹായകമായ വിവരം നൽകാൻ പ്രതികളോടുതന്നെ പൊലീസ് ആവശ്യപ്പെട്ട പ്രകാരം 26-ന് പ്രതികളായ നാവികർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വെടിവെക്കാൻ ഉപയോഗിച്ച തോക്കുകൾ ഇറ്റാലിയൻ കപ്പലായ എന്റിക്ക ലെക്സിയിൽ നിന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി<ref>[http://www.madhyamam.com/news/154543/120227 കടൽ വെടിവെപ്പ്: [[തോക്ക്]] കണ്ടെടുത്തത് നാവികരുടെ മൊഴിയിൽ / മാധ്യമം]</ref>. കപ്പലിൽ നിന്നും പിടിച്ചടുത്ത എല്ലാ തൊണ്ടികളും 27-ന് കൊല്ലം കോടതിയിൽ ഹാജരാക്കി. കോടതി ഈ വസ്തുക്കൾ തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് ബാലിസ്റ്റിക് പരിശോധനയ്ക്കായി അയച്ചു<ref>[http://www.mathrubhumi.com/online/malayalam/news/story/1475677/2012-02-28/kerala കപ്പലിൽനിന്ന് പിടിച്ചെടുത്ത ആയുധങ്ങൾ കോടതിയിൽ ഹാജരാക്കി / മാതൃഭൂമി]</ref>. കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങളും ബോട്ടുടമയും കേരള ഹൈക്കോടതിയിൽ നഷ്ടപരത്തിനായി പ്രത്യേകം ഹർജികൾ നൽകി<ref>[http://www.mathrubhumi.com/online/malayalam/news/story/1475655/2012-02-28/kerala കപ്പലിന്റെ യാത്രാവിലക്ക് കോടതി നീട്ടി / മാതൃഭൂമി]</ref>. ഈ ഹർജി പ്രകാരം കപ്പൽ ഇന്ത്യൻ തീരം വിടാൻ മൂന്നു കോടി രൂപ കെട്ടിവെയ്ക്കണമെന്ന് [[കേരള ഹൈക്കോടതി]] നിർദേശം പുറപ്പെടുവിച്ചു<ref>[http://www.mathrubhumi.com/story.php?id=255036 തീരംവിടാൻ മൂന്ന് കോടി കെട്ടിവെയ്ക്കണം / മാതൃഭൂമി]</ref>.
==അവലംബം==
{{Reflist}}