"ദന്തക്ഷയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55:
===മറ്റ് പ്രധാന ഘടകങ്ങൾ===
ഭക്ഷണശേഷം വായ്‌ക്കുള്ളിലെ പരിതസ്ഥിതിയുടെ അമ്ലത്വം കുറച്ച് പി.എച്. മൂല്യം സന്തുലിതാവസ്ഥയിൽ സൂക്ഷിക്കുന്നതിന് ഉമിനീർ വളരെ പ്രധാന പങ്ക് വഹിക്കുന്നു. പ്രത്യ്യേകിച്ച് ''സബ്-മാൻഡിബുലാർ, പരോട്ടിഡ്'' ഗ്രന്ഥികളിൽ നിന്നുള്ള ഉമിനീർ ഉത്പാദനം കുറയുന്ന രോഗാവസ്ഥകളിൽ വ്യാപകമായി ദന്തക്ഷയം സംഭവിക്കുന്നതിനുള്ള സാദ്ധ്യതകൾ വളരെ കൂടുതലാണ്. ഉദാഹരണത്തിന്; ''ജോഗ്രൻസ് സിണ്ഡ്രോം (Sjogrens syndrome)'' [[പ്രമേഹം|തരം ഒന്ന്, തരം രണ്ട് പ്രമേഹം]], ''[[സാർക്കോയിഡോസിസ്]]''<ref name="neville398">Neville, B.W., Douglas Damm, Carl Allen, Jerry Bouquot. "''Oral & Maxillofacial Pathology.''" 2nd edition, 2002, p. 398. ISBN 0-7216-9003-3.</ref> ''[[അല്ലർജി]]''യ്ക്ക് ഉപയോഗിക്കുന്ന ''[[ആന്റൈ-ഹിസ്റ്റമൈൻ]]'' [[ഔഷധം|ഔഷധങ്ങൾക്കും]] [[മാനസീകരോഗങ്ങൾ]]ക്ക് ഉപയോഗിക്കുന്ന ചില ഔഷധങ്ങൾക്കും, വ്യാപകമായി ദുർവിനിയോഗം ചെയ്യുന്ന ''[[ആംഫീറ്റമൈൻ]]'' വിഭാഗത്തിലെ ഉത്തേജക ഔഷധങ്ങൾക്കും ഉമിനീർ സ്രാവം കുറ്യ്ക്കുവാനോ ഇല്ലാതെയാക്കുവാനോ കഴിയും. [[കഞ്ചാവ്|കഞ്ചാവിലെ]] സക്രിയ ഘടകമായ ''ടെട്രഹൈഡ്രോ കന്നബിനോൾ'' എന്ന തന്മാത്രയ്ക്കും പൂർണ്ണമായും ഉമിനീർ സ്രാവം നിർത്തുവാനുള്ള കഴിവുണ്ട്. [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിൽ]] ഇന്ന് പ്രചാരത്തിലുള്ള 60% ഔഷധങ്ങൾക്കും ഉനിനീർ സ്രാവം കുറയ്ക്കുന്ന പാർശ്വഫലമുണ്ട്.<ref name="neville398"/> അണു വികിരണ [[അർബുദം|അർബുദ ചികിത്സയിൽ]] കഴുത്തും തലയും ഉൾപ്പെടുമ്പോൾ ഉമിനീർ ഗ്രന്ഥികളിലെ കോശങ്ങൾക്ക് പുനഃസ്ഥാപിക്കാനാകാത്ത നാശം സംഭവിക്കുന്നതിനാൽ, ഇങ്ങനെയുള്ളവരിൽ ദന്തക്ഷയം കൂടുതൽ പ്രകടമാണ്.<ref>[http://www.cancer.gov/cancertopics/pdq/supportivecare/oralcomplications/Patient/page5 Oral Complications of Chemotherapy and Head/Neck Radiation], hosted on the [http://www.cancer.gov/ National Cancer Institute] website. Page accessed January 8, 2007.</ref>
പുകയിലയുടെ ഉപയോഗം ദന്തക്ഷയം സംഭവിക്കുന്നതിന് കാരണമായേക്കാം. ചവയ്ക്കുവാനുപയോഗിക്കുന്ന പുകയിലയിൽ പലപ്പോഴും സ്വാദുവർദ്ധിപ്പിക്കുന്നതിനായി ചേർക്കുന്ന പഞ്ചസാരകൾ ദന്തക്ഷയത്തിനുള്ള സാധ്യത് വർദ്ധിപ്പിക്കുന്നു.<ref name="neville347">Neville, B.W., Douglas Damm, Carl Allen, Jerry Bouquot. "''Oral & Maxillofacial Pathology.''" 2nd edition, 2002, p. 347. ISBN 0-7216-9003-3.</ref> മോണരോഗങ്ങൾ ബാധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് പുകയിലയുടെ ഉപയോഗമാണ്. മോണരോഗം ബാധിച്ച പല്ലുകൾ എല്ലിന്റെയുള്ളിൽ നിന്ന് പുറത്തേക്ക് നീണ്ടു വരുന്നു.<ref>[http://www.perio.org/consumer/smoking.htm Tobacco Use Increases the Risk of Gum Disease], hosted on the [http://www.perio.org/index.html American Academy of Periodontology]. Page accessed January 9, 2007.</ref> വേരിനെ ആവരണം ചെയ്യുന്ന ''സിമെന്റം'' ''ഇനാമെലിനെക്കാൾ'' 2.5 മടങ്ങ് വേഗത്തിൽ നശിപ്പിക്കപ്പെടുന്നു.<ref name="banting19">Banting, D.W. "[http://www.nidcr.nih.gov/NR/rdonlyres/5A4386A8-E750-43E9-8450-651F4789D09A/0/David_Banting.pdf The Diagnosis of Root Caries]." Presentation to the National Institute of Health Consensus Development Conference on Diagnosis and Management of Dental Caries Throughout Life, in pdf format, hosted on the National Institute of Dental and Craniofacial Research, p. 19. Page accessed August 15, 2006.</ref> ''ഇനാമെലിനെ'' ബാധിക്കുന്ന ദന്തക്ഷയവും പുകയില ഉപയോഗവുമായി പ്രത്യക്ഷമായ ബന്ധങ്ങളില്ലയെങ്കിലും വേരിനെ ബാധിക്കുന്ന ദന്തക്ഷയവുമായി ബന്ധങ്ങളുണ്ട്.<ref>[http://www.cdc.gov/tobacco/sgr/sgr_2004/pdf/executivesummary.pdf Executive Summary] of U.S. Surgeon General's report titled, "The Health Consequences of Smoking: A Report of the Surgeon General," hosted on the [http://www.cdc.gov CDC] website, p. 12. Page accessed January 9, 2007.</ref>
 
ഗർഭസ്ഥശിശുക്കളും നവജാത ശിശുക്കളും ഏതെങ്കിലും വിധത്തിൽ [[ഈയം|ഈയവുമായി]] സമ്പർക്കം പുലർത്തിയാൽ ദന്തക്ഷയം ബാധിക്കുവാനുള്ള സാധ്യത വർദ്ധിക്കുന്നു.<ref>{{cite journal |doi=10.1177/00220345560350031401 |author=Brudevold F, Steadman LT |title=The distribution of lead in human enamel |journal=J Dent Res |volume=35 |pages=430–437 |year=1956 |pmid=13332147 |url=http://jdr.sagepub.com/cgi/reprint/35/3/430.pdf |issue=3 }}</ref><ref>{{cite journal |doi=10.1177/00220345770560100701 |author=Brudevold F, Aasenden R, Srinivasian BN, Bakhos Y |title=Lead in enamel and saliva, dental caries and the use of enamel biopsies for measuring past exposure to lead. |journal=J Dent Res |volume=56 |pages=1165–1171 |year=1977 |pmid=272374 |url=http://jdr.sagepub.com/cgi/reprint/56/10/1165.pdf |issue=10 }}</ref><ref>{{cite journal |author=Goyer RA |title=Transplacental transport of lead |journal=Environ Health Perspect |volume=89 | pages=101–105 |year=1990 |pmid=2088735 |doi=10.2307/3430905 |pmc=1567784 |jstor=3430905 |publisher=Brogan &#38}}</ref><ref>{{cite journal |author=Moss ME, Lamphear BP, Auinger P |title=Association of dental caries and blood lead levels |journal=JAMA |volume=281 |pages=2294–2298 |year=1999 |pmid=10386553 |url=http://jama.ama-assn.org/cgi/content/full/281/24/2294 |doi=10.1001/jama.281.24.2294 |issue=24 }}</ref><ref>{{cite journal |author=Campbell JR, Moss ME, Raubertas RF |title=The association between caries and childhood lead exposure |journal=Environ Health Perspect |volume=108 |pages=1099–1102 |year=2000 |pmid=11102303 |doi=10.2307/3434965 |issue=11 |pmc=1240169 |jstor=3434965 |publisher=Brogan &#38}}</ref><ref>{{cite journal |doi=10.1289/ehp.021100625 |author=Gemmel A, Tavares M, Alperin S, Soncini J, Daniel D, Dunn J,Crawford S, Braveman N, Clarkson TW, McKinlay S, Bellinger DC |title=Blood Lead Level and Dental Caries in School-Age Children |journal=Environ Health Perspect |volume=110 |pages=A625–A630 |year=2002 |pmid=12361944 |issue=10 |pmc=1241049 }}</ref><ref>{{cite journal |author=Billings RJ, Berkowitz RJ, Watson G |title=Teeth |journal=Pediatrics |volume=113 |issue=4 |pages=1120–1127 |year=2004 |pmid=15060208 |url=http://pediatrics.aappublications.org/cgi/reprint/113/4/S1/1120.pdf }}</ref> ഈയം കൂടാതെ ഇരുസംയോജക ബന്ധനമുള്ള കാൽസ്യം അയോണിന്റെ സമാന വൈദ്ദ്യൂത ചാർജ്ജും, അയീണിക ആരവുമുള്ള കണികകൾ; ഉദാഹരണത്തിന് [[കാഡ്മിയം]] പോലെയുള്ള കണികകൾ പല്ലിൽ കാണുന്ന കാൽസ്യം അയോണുകളെ അനുകരിക്കുന്നതിനാൽ ഇവ ദന്തക്ഷയം ബാധിക്കുവാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു.<ref>{{cite journal |doi=10.1289/ehp.10947 |author=Arora M, Weuve J, Schwartz J, Wright RO |title=Association of environmental cadmium exposure with pediatric dental caries |journal=Environ Health Perspect. |volume=116 |issue=6 |pages=821–825 |year=2008 |pmid=18560540 |pmc=2430240}}</ref>
 
ഉമിനീരിൽ കാണുന്ന [[അയഡീൻ]] ദന്തക്ഷയത്തിന്റെ പുരോഗതിയിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു. ഉമിനീരിൽ ''പെരോക്സിഡേസ്'' രാസാഗ്നിയും ധാരാളം ''അയഡൈഡുകളും'' ഉണ്ട്. ക്ഷതം സംഭവിച്ചിട്ടില്ലാത്ത പല്ലിന്റെ എല്ലാഭാഗത്തേക്കും അയഡീൻ പ്രവേശിക്കുന്നു. അയഡീന്റെ അണുനാശക കഴിവാണ് പ്രധാനമായും ദന്തക്ഷയം കുറയ്ക്കുന്നത് എന്ന് ചില ഗവേഷകർ വിശ്വസിക്കുന്നു. കൂടാതെ കോശങ്ങളൂടെ ആയുസ്സു വർദ്ധിപ്പിക്കുവാൻ അയഡീനുള്ള കഴിവും ഒരു കാരണമാണ്.<ref>Venturi S, Venturi M. (2009). Iodine in evolution of salivary glands and in oral health. Nutr Health. 2009;20(2):119-34.</ref>
 
 
--------------------------------------------------------------------------------
"https://ml.wikipedia.org/wiki/ദന്തക്ഷയം" എന്ന താളിൽനിന്ന് ശേഖരിച്ചത്