"ദന്തക്ഷയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
ഭക്ഷണ രീതികളിൽ പുളിപ്പിക്കാവുന്ന പഞ്ചസാരകളുടെ അളവ് കൂടുതലും, ശുചീകരണ മാർഗ്ഗങ്ങളുടെ ആഭാവത്തിലും, പല്ല് വായിലേക്കു കിളിർത്തു വന്ന് ഏതാനും ദിവസങ്ങൾക്കകം തന്നെ ദന്തക്ഷയ പ്രക്രിയ ആരംഭിക്കുന്നു. ''ഫ്ലൂറൈഡ്'' ചികിത്സകൾ ഈ പ്രക്രിയയുടെ വേഗം കുറയ്ക്കുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.<ref name="summit75">Summit, James B., J. William Robbins, and Richard S. Schwartz. "Fundamentals of Operative Dentistry: A Contemporary Approach." 2nd edition. Carol Stream, Illinois, Quintessence Publishing Co, Inc, 2001, p. 75. ISBN 0-86715-382-2.</ref> രണ്ട് പല്ലുകളുടെ ഇടയിൽ രൂപപ്പെടുന്ന ദന്തക്ഷയം ''(പ്രോക്സിമൽ കേരീസ്)'' സ്ഥിരദന്തങ്ങളിലെ ''ഇനാമെലിലൂടെ '' ഏകദേശം നാലു വർഷങ്ങൾ കൊണ്ട് പൂർണ്ണമായി കടക്കുന്നു.വേരുകളെ പൊതിഞ്ഞ ''സിമെന്റം'' ഇനാമെലിനോളം ധാതുസമ്പത്തില്ലാത്തതും ദൃഡമല്ലാത്തതുമയതു കൊണ്ട് വേരുകളെ ബാധിക്കുന്ന ദന്തക്ഷയ പ്രക്രിയ ഇനാമെലിനെക്കാൾ 2.5 മടങ്ങ് വേഗത്തിൽ പുരോഗമിക്കുന്നു. തീവ്രമായ അവസ്ഥകളിൽ പല്ലുകൾ കിളിർത്ത് ഏതാനും മാസങ്ങൾക്കകം തന്നെ പല്ലുകളിൽ ദ്വാരങ്ങൾ രൂപപ്പെടുന്നു. ഉദാഹരണത്തിന്; [മുലക്കുപ്പി|മുലക്കുപ്പികളിൽ]] നിന്ന് മധുരപാനീയങ്ങൾ സ്ഥിരമായി കുടിക്കുന്ന കുട്ടികളിൽ.
===മറ്റ് പ്രധാന ഘടകങ്ങൾ===
ഭക്ഷണശേഷം വായ്‌ക്കുള്ളിലെ പരിതസ്ഥിതിയുടെ അമ്ലത്വം കുറച്ച് പി.എച്. മൂല്യം സന്തുലിതാവസ്ഥയിൽ സൂക്ഷിക്കുന്നതിന് ഉമിനീർ വളരെ പ്രധാന പങ്ക് വഹിക്കുന്നു. പ്രത്യ്യേകിച്ച് ''സബ്-മാൻഡിബുലാർ, പരോട്ടിഡ്'' ഗ്രന്ഥികളിൽ നിന്നുള്ള ഉമിനീർ ഉത്പാദനം കുറയുന്ന രോഗാവസ്ഥകളിൽ വ്യാപകമായി ദന്തക്ഷയം സംഭവിക്കുന്നതിനുള്ള സാദ്ധ്യതകൾ വളരെ കൂടുതലാണ്. ഉദാഹരണത്തിന്; ''ജോഗ്രൻസ് സിണ്ഡ്രോം (Sjogrens syndrome)'' [[പ്രമേഹം|തരം ഒന്ന്, തരം രണ്ട് പ്രമേഹം]], ''[[സാർക്കോയിഡോസിസ്]]''<ref name="neville398">Neville, B.W., Douglas Damm, Carl Allen, Jerry Bouquot. "''Oral & Maxillofacial Pathology.''" 2nd edition, 2002, p. 398. ISBN 0-7216-9003-3.</ref> [[''അല്ലർജി'']]യ്ക്ക് ഉപയോഗിക്കുന്ന [[''ആന്റൈ-ഹിസ്റ്റമൈൻ'']] [[ഔഷധം|ഔഷധങ്ങൾക്കും]] [[മാനസീകരോഗങ്ങൾ]]ക്ക് ഉപയോഗിക്കുന്ന ചില ഔഷധങ്ങൾക്കും, വ്യാപകമായി ദുർവിനിയോഗം ചെയ്യുന്ന [[''ആംഫീറ്റമൈൻ'']] വിഭാഗത്തിലെ ഉത്തേജക ഔഷധങ്ങൾക്കും ഉമിനീർ സ്രാവം കുറ്യ്ക്കുവാനോ ഇല്ലാതെയാക്കുവാനോ കഴിയും. [[കഞ്ചാവ്|കഞ്ചാവിലെ]] സക്രിയ ഘടകമായ ''ടെട്രഹൈഡ്രോ കന്നബിനോൾ'' എന്ന തന്മാത്രയ്ക്കും പൂർണ്ണമായും ഉമിനീർ സ്രാവം നിർത്തുവാനുള്ള കഴിവുണ്ട്. അമേരിക്കൻ ഐക്യനാടുകളിൽ ഇന്ന് പ്രചാരത്തിലുള്ള 60% ഔഷധങ്ങൾക്കും ഉനിനീർ സ്രാവം കുറയ്ക്കുന്ന പാർശ്വഫലമുണ്ട്.<ref name="neville398"/> അണു വികിരണ [[അർബുദം|അർബുദ ചികിത്സയിൽ]] കഴുത്തും തലയും ഉൾപ്പെടുമ്പോൾ ഉമിനീർ ഗ്രന്ഥികളിലെ കോശങ്ങൾക്ക് പുനഃസ്ഥാപിക്കാനാകാത്ത നാശം സംഭവിക്കുന്നതിനാൽ, ഇങ്ങനെയുള്ളവരിൽ ദന്തക്ഷയം കൂടുതൽ പ്രകടമാണ്.<ref>[http://www.cancer.gov/cancertopics/pdq/supportivecare/oralcomplications/Patient/page5 Oral Complications of Chemotherapy and Head/Neck Radiation], hosted on the [http://www.cancer.gov/ National Cancer Institute] website. Page accessed January 8, 2007.</ref>
 
--------------------------------------------------------------------------------
==അവലംബം==
 
<references/>
{{Anatomy-stub}}
"https://ml.wikipedia.org/wiki/ദന്തക്ഷയം" എന്ന താളിൽനിന്ന് ശേഖരിച്ചത്