"ദന്തക്ഷയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51:
വായ്ക്കുള്ളിലെ ബാക്റ്റീരിയകൾ ഭക്ഷണശകലങ്ങളിലെ [[ഗ്ലൂക്കോസ്]], [[ഫ്രക്റ്റോസ്]], [[സുക്രോസ്]] എന്നീ പുളിപ്പിക്കാവുന്ന കാർബോഹൈഡ്രേറ്റുകളെ ഒരു ''ഗ്ലൈക്കോലൈറ്റിക്'' പ്രക്രിയ വഴി കിണ്വനം ചെയ്ത് അമ്ലങ്ങളാക്കി മാറ്റുന്നു. ഇതിൽ പ്രധാനമായും ലാക്റ്റിക് അമ്ലമാണ് കൂടുതൽ.<ref name="holloway1983"/> അമ്ലങ്ങൾ പല്ലുമായി സമ്പർക്കം പുലർത്തുമ്പോൾ ഉപരിതലത്തിലെ ധാതുക്കൾ അലിഞ്ഞ് പോകുന്നു. ഉമിനീരിലെയോ, ''മൗത്ത് വാഷ്'', ഫ്ലൂറൈഡ് ലേപനങ്ങൾ, തുറടങ്ങി മറ്റ് ശുചീകരണ ഉപാധികളിലെയോ ധാതുക്കൾ ദന്തഉപരിതലത്തിലെ പി.എച്. മൂല്യത്തെ തുലനാവസ്ഥയിലെത്തിക്കുമ്പോൾ പല്ലുകളിൽ നിന്ന് നഷ്ടപ്പെട്ട ധാതുക്കൾ തിരികെ നിക്ഷേപിക്കപ്പെടുന്നു.<ref>{{cite journal |author=Silverstone LM |title=Remineralization and enamel caries: new concepts |journal=Dent Update |volume=10 |issue=4 |pages=261–73 |year=1983 |month=May |pmid=6578983 }}</ref> കാലങ്ങളോളം ധാതുക്കളുടെ നഷ്ടം തുലനാവസ്ഥയിൽ അല്ലാതെയാകുമ്പോൾ, പല്ലിലെ മൃദുവായ ജൈവ കോശജാലം നശിച്ച് ദ്വാരങ്ങൾ രൂപപ്പെടുന്നു. മേൽ സൂചിപ്പിച്ച പഞ്ചസാരകൾ ദന്തക്ഷയത്തെ സ്വാധീനിക്കുന്നതിനെ ''കേരിയോജെനിസിറ്റി'' എന്ന് പറയുന്നു. ഗ്ലൂക്കോസും ഫ്രക്റ്റോസും ചേർന്ന രൂപമായ സുക്രോസിന് അവ വെവ്വേറേ ഉപയോഗിക്കുമ്പൊഴുണ്ടാകുന്നതിലും കൂടുതൽ ദന്തക്ഷയത്തിന്മേൽ സ്വാധീനമുണ്ട് (''കേരിയോജെനിസിറ്റി)''. ബാക്റ്റീരിയകൾ ഗ്ലൂക്കോസിന്റെയും ഫ്രക്റ്റോസിന്റെയും ഇടയിലുള്ള സാക്കറൈഡ് ബന്ധനത്തിലെ ഊർജ്ജം പ്രയോജനപ്പെടുത്തുന്നതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ''സ്റ്റ്രെപ്റ്റോകോക്കസ് മ്യൂട്ടൻസ്'' ജീവാണു സുക്രോസിനെ ''ഡെക്സ്ട്രാൻ സുക്രാനേസ്'' എന്ന രാസാഗ്നിയുടെ പ്രവർത്തനഫലമായി അത്യന്തം പശിമയുള്ള ''ഡെക്സ്ട്രാൻ പോളീസാക്കറൈഡ്'' എന്ന തന്മാത്രയാക്കി മാറ്റി പല്ലുമായി ഒട്ടിച്ചേരുന്നു.<ref>Madigan M.T. & Martinko J.M. Brock - ''Biology of Microorganisms.'' 11th Ed. Pearson, USA. pp. 705</ref>
===സമയം===
ദന്ത ഉപരിതലം അമ്ല പരിതസ്ഥിതിയിൽ എത്ര സമയം വിധേയമാകുന്നു എന്നത് ദന്തക്ഷയത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്.<ref name="bnf">[http://www.nutrition.org.uk/home.asp?siteId=43&sectionId=649&parentSection=321&which=undefined "Dental Health"], hosted on the British Nutrition Foundation website, 2004. Page accessed August 13, 2006.</ref> പ്രധാന ഭക്ഷണങ്ങൾക്കോ ലഘുഭക്ഷണങ്ങൾക്കോ ശേഷം ബാക്റ്റീരിയകൾ പഞ്ചസാരകളെ കിണ്വനം ചെയ്ത് അമ്ലങ്ങളാക്കി മാറ്റുന്നു. ഈ കാരണത്താൽ ദന്തഉപരിതലത്തിലെ പി.എച് മൂല്യം കുറയുന്നു. സമയം പുരോഗമിക്കുമ്പോൾ പി.എച് സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുവാനുള്ള ഉമിനീരിന്റെ കഴിവു കൊണ്ടും, ഉമിനീരിൽ അലിഞ്ഞു ചേർന്ന ധാതു അയോണുകളുടെ പ്രവർത്തനഫലമായും പി.എച്. സ്ന്തുലിതാവസ്ഥയിൽ എത്തുന്നു. ഇതിന് രണ്ട് മണിക്കൂറോളം സമയമെടുക്കുന്നു - അതായത് അമ്ല പരിസ്ഥിതിയിൽ വിധേയമാകുന്ന ഓരോ പ്രക്രിയയിലും പല്ലിൽ നിന്ന് അലിഞ്ഞ് പോകുന്ന ധാതുക്കൾ രണ്ട് മണിക്കൂറോളം അലിഞ്ഞ അവസ്ഥയിൽ തുടരുന്നു.<ref>[http://www.dent.ucla.edu/ce/caries/ Dental Caries], hosted on the University of California Los Angeles School of Dentistry website. Page accessed August 14, 2006.</ref> അമ്ല പരിതസ്ഥിതിയിൽ പല്ലിന്റെ നശീകരണം നടക്കുന്നതിനാൽ പ്രസ്തുത സമയത്തെ അത്യന്തം ആശ്രയിച്ചാണ് ദന്തക്ഷയം പുരോഗമിക്കുന്നത്.
ഭക്ഷണ രീതികളിൽ പുളിപ്പിക്കാവുന്ന പഞ്ചസാരകളുടെ അളവ് കൂടുതലും, ശുചീകരണ മാർഗ്ഗങ്ങളുടെ ആഭാവത്തിലും, പല്ല് വായിലേക്കു കിളിർത്തു വന്ന് ഏതാനും ദിവസങ്ങൾക്കകം തന്നെ ദന്തക്ഷയ പ്രക്രിയ ആരംഭിക്കുന്നു. ''ഫ്ലൂറൈഡ്'' ചികിത്സകൾ ഈ പ്രക്രിയയുടെ വേഗം കുറയ്ക്കുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.<ref name="summit75">Summit, James B., J. William Robbins, and Richard S. Schwartz. "Fundamentals of Operative Dentistry: A Contemporary Approach." 2nd edition. Carol Stream, Illinois, Quintessence Publishing Co, Inc, 2001, p. 75. ISBN 0-86715-382-2.</ref> രണ്ട് പല്ലുകളുടെ ഇടയിൽ രൂപപ്പെടുന്ന ദന്തക്ഷയം ''(പ്രോക്സിമൽ കേരീസ്)'' സ്ഥിരദന്തങ്ങളിലെ ''ഇനാമെലിലൂടെ '' ഏകദേശം നാലു വർഷങ്ങൾ കൊണ്ട് പൂർണ്ണമായി കടക്കുന്നു.വേരുകളെ പൊതിഞ്ഞ ''സിമെന്റം'' ഇനാമെലിനോളം ധാതുസമ്പത്തില്ലാത്തതും ദൃഡമല്ലാത്തതുമയതു കൊണ്ട് വേരുകളെ ബാധിക്കുന്ന ദന്തക്ഷയ പ്രക്രിയ ഇനാമെലിനെക്കാൾ 2.5 മടങ്ങ് വേഗത്തിൽ പുരോഗമിക്കുന്നു. തീവ്രമായ അവസ്ഥകളിൽ പല്ലുകൾ കിളിർത്ത് ഏതാനും മാസങ്ങൾക്കകം തന്നെ പല്ലുകളിൽ ദ്വാരങ്ങൾ രൂപപ്പെടുന്നു. ഉദാഹരണത്തിന്; [മുലക്കുപ്പി|മുലക്കുപ്പികളിൽ]] നിന്ന് മധുരപാനീയങ്ങൾ സ്ഥിരമായി കുടിക്കുന്ന കുട്ടികളിൽ.
 
--------------------------------------------------------------------------------
''ദന്തക്ഷയം'' ഒരു [[പഞ്ചസാര]] ആശ്രിത വ്യാധി''ചെരിച്ചുള്ള എഴുത്ത്''യാണ്‌.
 
[[പല്ല്|ദന്ത]] ഉപരിതലത്തിലുള്ള [[ദന്ത പ്ലാക്ക്|പ്ലാക്ക്‌]] ഒരു സൂക്ഷ്മാണു കോളനിയാണ്‌. [[സ്റ്റ്രപ്റ്റോകോക്കസ്‌]] വംശത്തിൽപ്പെട്ട [[ജീവാണു]]ക്കളാണ്‌ ഭൂരിഭാഗവും. അവ ഭക്ഷണ അവശിഷ്ടങ്ങളിലെ പഞ്ചസാരകളെ ദഹിപ്പിക്കുന്നതിന്റെ ഉപോൽപ്പന്നമായി അമ്ലങ്ങൾ ഉണ്ടാകുന്നു. ഇതിന്റെ ഫലമായി ദന്ത ഉപരിതലത്തിലെ pH കുറയുകയും, ദന്തകാചദ്രവ്യത്തിൽ അടങ്ങിയിരിക്കുന്ന ധാതുകളായ [[കാൽ‌സ്യം|കാൽസ്യവും]] [[ഫോസ്ഫറസ്|ഫോസ്ഫറസും]] അയോണുകൾ അലിഞ്ഞ്‌ പോവുകയും ചെയ്യുന്നു (demineralisation). ഇത്‌ ഒരു അസ്ഥിര പ്രതിപ്രവർത്തനമാണ്‌. pH കൂടുമ്പോൾ ഈ പ്രക്രിയ വിപരീത ദിശയിൽ പ്രവർത്തിക്കുന്നു (remineralisation). അനിയന്ത്രിതമായ പ്ലാക്ക്‌ ശേഖരം ഉള്ള പ്രതലങ്ങളിലാണ്‌ ദന്തക്ഷയം ഉണ്ടാകുന്നത്‌
 
ദന്തകാചദ്രവ്യത്തിൽ നിന്ന് ധാതുക്കൾ അലിഞ്ഞു പോകുന്നത്ര തിരിച്ചെത്താത്ത അവസ്ഥയിൽ അതിന്മേൽ നേരിയ നിറവ്യത്യാസമുള്ള പുള്ളികൾ കാണപ്പെട്ട്‌ തുടങ്ങുന്നതാണ്‌ ദന്തക്ഷയത്തിന്റെ തുടക്കം. ഈ അവസ്ഥയിൽ ഈ പ്രക്രിയയെ കടുത്ത ദന്ത ശുചിത്വ മാർഗ്ഗങ്ങളാൽ വിപരീതമാക്കാവുന്നതാണ്‌.
 
അമ്ലങ്ങളുടെ ആക്രമണം തുടരുമ്പോൾ, ദന്തകാചദ്രവ്യ ഉപരിതലം പരുപരുത്തതായി മാറുന്നു. ഇത്‌ കൂടുതൽ പ്ലാക്ക്‌ ഒട്ടിപ്പിടിക്കുവാൻ കാരണമാകും. അടുത്ത പടിയായി ദന്തകാചദ്രവ്യത്തിന്‌ നല്ല നിറവ്യത്യാസം സംഭവിക്കുന്നു. ഈ ക്ഷതം പുരോഗമിക്കുമ്പോൾ ദന്തകാചദ്രവ്യത്തിൽ ചെറിയ കുഴികൾ ഉണ്ടാവുകയും, കാലക്രമേണ അവ ദ്വാരങ്ങളായി മാറുകയും ചെയ്യുന്നു.
 
ദന്തക്ഷയം ദന്തകാചദ്രവ്യത്തിൽ നിന്ന് ദന്തദ്രവ്യത്തിൽ എത്തിക്കഴിഞ്ഞാൽ അതിന്റെ പുരോഗതി വളരെ വേഗത്തിലാകുന്നു. (ദന്തകാചദ്രവ്യത്തെ അപേക്ഷിച്ച്‌ ദന്തദ്രവ്യത്തിൽ ധാതുക്കളുടെ അളവ് വളരെ കുറവായതിനാലാണിത്‌) ഈ അവസ്ഥയിൽ പുളിപ്പ്‌, നേരിയ വേദന തുടങ്ങിയ രോഗ ലക്ഷണങ്ങൾ കാണാം.
 
ദന്തക്ഷയം അസ്ഥിമജ്ജയിലെത്തുമ്പോൾ അസഹ്യമായ വേദന അനുഭവപ്പെടുന്നു.
<references/>
{{Anatomy-stub}}
"https://ml.wikipedia.org/wiki/ദന്തക്ഷയം" എന്ന താളിൽനിന്ന് ശേഖരിച്ചത്