"ജൂബിലികളുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
 
==പാഠങ്ങൾ==
[[ചാവുകടൽ ചുരുളുകൾ]] കണ്ടെടുക്കപ്പെടുന്നതു വരെ, ജൂബിലികളുടെ പുസ്തകത്തിന്റേതായി ആകെ ലഭ്യമായിരുന്നത്, 15-16 നൂറ്റാണ്ടിലേതായി എത്യോപയിലെ [[ഗീയസ് ഭാഷ|ഗീയസ് ഭാഷയിലുള്ളഭാഷയിൽ]] 15-16 നൂറ്റാണ്ടുകളിൽ എഴുതപ്പെട്ട നാലു സമ്പൂർണ്ണപാഠങ്ങളും എപ്പിഫാനൂസ്, [[രക്തസാക്ഷി ജസ്റ്റിൻ]], [[ഒരിജൻ]] തുടങ്ങിയ ക്രിസ്തീയസഭാപിതാക്കന്മാരുടെ രചനകളിലെ നിരവധി ഉദ്ധരണികളും ആയിരുന്നു. കൃതിയുടെ ഏതാണ്ട് കാൽ ഭാഗത്തോളം ഒരു ലത്തീൻ പരിഭാഷയിലും നിലനിന്നു.<ref name="Charles">[http://wesley.nnu.edu/biblical_studies/noncanon/ot/pseudo/jubilee.htm ''The Book of Jubilees''] (Int., tr.), from "The Apocrypha and Pseudepigrapha of the Old Testament", by [[R. H. Charles]]. Oxford: Clarendon Press, 1913</ref> ഇപ്പോൾ ഏതാണ്ട് 26-ഓളം വരുന്ന എത്യോപ്യൻ ഭാഷാപാഠങ്ങളെ ആശ്രയിച്ചുള്ളവയാണ് മിക്കവാറും ആധുനിക പരിഭാഷകൾ. എബ്രായബൈബിളിലെ [[ഉൽപ്പത്തിപ്പുസ്തകം|ഉൽപ്പത്തി]], [[പുറപ്പാട്]] പുസ്തകങ്ങൾക്കു സമാന്തരമായി ജൂബിലികളിൽ കാണുന്ന ഭാഗങ്ങൾ, അവയുടെ നിലവിലുള്ള [[മസോറട്ടിക് പാഠം|മസോറട്ടിക്]], [[സെപ്ത്വജിന്റ്]] പാഠപാരമ്പര്യങ്ങളുമായി ഒത്തുപോകുന്നില്ല.<ref>"പാഠത്തിന്റെ സൂഷ്മപഠനം, [[ഉൽപ്പത്തി]], [[പുറപ്പാട്]] പുസ്തകങ്ങളുടെ എബ്രായപാഠങ്ങളുടെ ഒരു സ്വതന്ത്രപാരമ്പര്യത്തിന്റെ സാക്ഷ്യം വെളിവാക്കുന്നു" R.H. Charles, "Textual affinities", in his introduction to his edition of ''Jubilees'', 1913 [http://wesley.nnu.edu/biblical_studies/noncanon/ot/pseudo/jubilee.htm].</ref> അതിനാൽ, ജൂബിലികളുടെ എബ്രായമൂലത്തിന്റെ സൃഷ്ടാക്കൾ, മറ്റൊരു പാഠപാരമ്പര്യത്തെയാണ് ആശ്രയിച്ചതെന്നു കരുതാം.<ref>Robin Lane Fox, a classicist and historian, discusses these multifarious sources of Old and New Testaments in layman's terms in ''Unauthorized Version'' (1992).</ref>
 
1947-നും 1956-നുമിടക്ക് [[ചാവുകടൽ ചുരുളുകൾ|ചാവുകടൽ തീരത്തെ കുമ്രാനിലെ]] അഞ്ചു ഗുഹകളിൽ നിന്ന് ജൂബിലികളുടെ എബ്രായമൂലത്തിന്റെ 15-ഓളം ചുരുളുകൾ കണ്ടുകിട്ടി. [[ബൈബിൾ|ബൈബിളിലെ]] [[സങ്കീർത്തനങ്ങൾ]], [[നിയമാവർത്തനം]], [[ഏശയ്യാ]], [[പുറപ്പാട്]], [[ഉൽപ്പത്തിപ്പുസ്തകം|ഉൽപ്പത്തി]] പുസ്തകങ്ങളുടേതൊഴിച്ചാൽ, ഏറ്റവുമേറെ പ്രതികൾ കുമ്രാനിൽ നിന്നു കിട്ടിയത് ജൂബിലികളുടേതാണ്. അതിനാൽ, കുമ്രാൻ സമൂഹം ഈ കൃതി കാര്യമായി ഉപയോഗിച്ചിരുന്നുവെന്ന് കരുതാം.
"https://ml.wikipedia.org/wiki/ജൂബിലികളുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്