"ജൂബിലികളുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
[[യഹൂദർ|യഹൂദരുടെ]] ഒരു പുരാതന മതരചനയാണ് '''ജൂബിലികളുടെ പുസ്തകം''' (ספר היובלים സെഫെർ ഹെയോബെലിം). "ചെറിയ [[ഉൽപ്പത്തിപ്പുസ്തകം|ഉല്പത്തി]]" എന്നും അതിനു പേരുണ്ട്. [[എബ്രായ ഭാഷ|എബ്രായഭാഷയിലുള്ള]] യഹൂദമതത്തിന്റെ കാനോനിക ബൈബിൾ സംഹിതയുടെ ഭാഗമല്ല ഈ രചന. പ്രൊട്ടസ്റ്റന്റുകളും, റോമൻ കത്തോലിക്കരും ഓർത്തഡോക്സ് സഭകളും ഇതിനെ ബൈബിളിലെ കാനോനികഖണ്ഡമായി അംഗീകരിക്കുന്നില്ല.<ref name ="Harris">Harris, Stephen L., Understanding the Bible. Palo Alto: Mayfield. 1985.</ref> എന്നാൽ എത്യോപ്യൻ ഓർത്തഡോക്സ് സഭയും [[ബേതാ ഇസ്രായേൽ|എത്യോപ്യൻ യഹൂദരും]] ഇതിനെ അവരുടെ ബൈബിൾ സംഹിതകളിൽ ഉൾപ്പെടുത്തുന്നു. എത്യോപ്യയിലെ പുരാതന [[ഗീയസ് ഭാഷ|ഗീയസ് ഭാഷയിൽ]]അവർക്കിടയിൽ ഇതിന് "വിഭജനത്തിന്റെ ഗ്രന്ഥം" എന്നാണു പേർ.
 
ആദിമക്രിസ്തീയ സഭകൾക്ക് ഈ ഗ്രന്ഥം പരിചയമുണ്ടായിരുന്നുവെന്ന് സഭാപിതാക്കളായ എപ്പിഫാനൂസ്, [[രക്തസാക്ഷി ജസ്റ്റിൻ]], [[ഒരിജൻ]], തർശീശിലെ ഡിയോഡോറസ്, അലക്സാണ്ഡ്രിയയിലെ ഇസിദോർ, സെവിലിലെ ഇസിദോർ, അലക്സാണ്ഡ്രിയയിലെ യൂത്തീക്കിയസ് തുടങ്ങിയവരുടെ രചനകളിൽ നിന്നു മനസ്സിലാക്കാം. എങ്കിലും നാലാം നൂറ്റാണ്ടിൽ തീർത്തും നിരോധിതമായ ഈ ഗ്രന്ഥത്തിന്റെ സമ്പൂർണ്ണരൂപം, [[എബ്രായ ഭാഷ|എബ്രായ]], [[ഗ്രീക്ക് ഭാഷ|ഗ്രീക്ക്]], [[ലത്തീൻ]] ഭാഷകളിലൊന്നും നിലനിന്നില്ല. എത്യോപ്യയിലെ പുരാതന [[ഗീയസ് ഭാഷ|ഗീയസ് ഭാഷയിൽ]] മാത്രമാണ് അതു നിലനിന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ജൂബിലികളുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്