"മാർഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
==ജീവിതം==
 
മാർഷന്റെ ജീവിതത്തെ സംബന്ധിച്ച വിവരങ്ങൾക്കും ആശ്രയിക്കാനുള്ളത് അദ്ദേഹത്തിന്റെ വിമർശകരുടെ രചനകൾ തന്നെയാണ്. തുർക്കിയിലെ പൊണ്ടസ് പ്രവിശ്യയിലെ സിനോപ്പിലെ മെത്രാന്റെ മകനായിരുന്നു അദ്ദേഹമെന്ന് ഹിപ്പോലിറ്റസ് പറയുന്നു. അദ്ദേഹം ഒരു കപ്പലുടമയായിരുന്നെന്ന് റോഡനും, തെർത്തുല്യനും പറയുന്നു. <ref name="Catholic Encyclopedia">''കത്തോലിക്കാ വിജ്ഞാനകോശം''</ref> ഒരു കന്യകയെ നശിപ്പിച്ചതിന് പിതാവ് അദ്ദേഹത്തെ സഭാഭ്രഷ്ടനാക്കിയെന്നും അവർ പറയുന്നു. എന്നാൽ കന്യകയെ നശിപ്പിച്ചുവെന്നതിന്, "സഭാകന്യകയെ" തെറ്റായ സിദ്ധാന്തങ്ങൾ കൊണ്ടു മനിനപ്പെടുത്തിമലിനപ്പെടുത്തി എന്ന ആലങ്കാരികാർത്ഥമാണ് കല്പിക്കേണ്ടതെന്ന് ബാർട്ട് ഡി. എഹ്രമാൻ, "നഷ്ടപ്പെട്ട ക്രിസ്തുമതങ്ങൾ" എന്ന ഗ്രന്ഥത്തിൽ നിർദ്ദേശിക്കുന്നു.
 
ക്രി.വ. 142-143-നടുത്ത് മാർഷൻ [[റോം|റോമിലേയ്ക്കു]] പോയി.<ref>യേശുവിന്റെ കുരിശുമരണം നടന്ന് 115 വർഷങ്ങൾക്കുശേഷമാണ് മാർഷന്റെ പഠനങ്ങൾ തുടങ്ങിയതെന്ന് തെർത്തുല്യൻ കണക്കാക്കുന്നു. കുരിശുമരണം ക്രി.വ. 26-27-ൽ നടന്നതായും അദ്ദേഹം കണക്കാക്കി (''മാർഷനെതിരെ'', xix).</ref> തുടർന്നുവന്ന വർഷങ്ങളിൽ അദ്ദേഹം തന്റെ ദൈവശാസ്ത്ര സിദ്ധാന്തങ്ങൾക്കു രൂപം നൽകുകയും ഒട്ടേറെ അനുയായികളെ നേടുകയും ചെയ്തു. കത്തോലിയ്ക്കാ വിജ്ഞാനകോശം പറയുന്നത് മാർഷൻ അഭിഷിക്തനായ മെത്രാനായിരുന്നെന്നും ഒരുപക്ഷേ, സിനോപ്പിലെ മെത്രാനായിരുന്ന സ്വന്തം പിതാവിന്റെ സഹായി ആയിരുന്നിരിക്കാം എന്നുമാണ്.<ref name="Catholic Encyclopedia"/> റോമിലെ മെത്രാന്മാരുമായുള്ള സംഘർഷം മൂത്തപ്പോൾ മാർഷൻ തന്റെ അനുയായികളെ മറ്റൊരു സമൂഹമായി സംഘടിപ്പിച്ചു. റോമിലെ സഭ അദ്ദേഹത്തെ ക്രി.വ. 144-നടുത്ത് സഭാഭ്രഷ്ടനാക്കുകയും അദ്ദേഹം സംഭാവനയായി നൽകിയിരുന്ന വലിയ തുക മടക്കി കൊടുക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/മാർഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്