"മാർഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: oc:Marcion
വരി 27:
===മാർഷന്റെ "ബൈബിൾ"===
 
മാർഷന്റെ വിശുദ്ധഗ്രന്ഥസംഹിത (Canon) [[ലൂക്കാ അറിയിച്ചഎഴുതിയ സുവിശേഷം|ലൂക്കായുടെ സുവിശേഷത്തെ]] ആധാരമാക്കിയ മാർഷന്റെ തന്നെ സുവിശേഷവും, പൗലോസിന്റെ പത്ത് ലേഖനങ്ങളും ഉൾപ്പെട്ടതായിരുന്നു. മറ്റെല്ലാ ലേഖനങ്ങളും പുതിയനിയമത്തിലെ ഇതരസുവിശേഷങ്ങളും അദ്ദേഹം തിരസ്കരിച്ചു.<ref>
[http://www.ccel.org/ccel/schaff/hcc2.v.xiii.xvi.html യൂസീബിയസിന്റെ സഭാചരിത്രം]</ref> യേശുവിന്റെ സന്ദേശത്തിന്റെ സാർവലൗകികസ്വഭാവം വെളിപ്പെടുത്തുന്നതായി മാർഷൻ കരുതിയ പൗലോസിന്റെ ലേഖനങ്ങൾക്ക്, അദ്ദേഹത്തിന്റെ സംഹിതയിൽ ഏറെ പ്രാധാന്യമുണ്ട്. ഇതര ലേഖനങ്ങൾ യേശുവിനെ, യഹൂദമതത്തിന്റെ ചട്ടക്കൂടിനുള്ളിൽ ഒരു പുതിയ വിഭാഗം തുടങ്ങാൻ വന്നവനായി മാത്രം ചിത്രീകരിച്ചുവെന്ന് കരുതിയതിനാൽ അവ അദ്ദേഹത്തിന് സ്വീകാര്യമായില്ല. യേശുവിനെ അങ്ങനെ ചിത്രീകരിക്കുന്നത്, യഹോവവാദികളുടേതുപോലുള്ള മതഗോത്രവാദവും സ്വർഗ്ഗീയപിതാവിന്റെ സന്ദേശത്തിന് വിരുദ്ധവുമാണെന്ന് മാർഷൻ കരുതി.
 
മാർഷന്റെ സുവിശേഷം [[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കായുടെ സുവിശേഷത്തെ]] ആധാരമാക്കിയുള്ളതാണെങ്കിലും അവ തമ്മിൽ പല വ്യത്യാസങ്ങളുമുണ്ട്. ലൂക്കായിൽ നിന്ന് മാർഷൻ സ്വീകരിച്ചത് തന്റെ ദൈവശാസ്ത്രവുമായി ചേർന്നുപോകുന്ന ഭാഗങ്ങൾ മാത്രമായതിനാൽ മാർഷന്റെ സുവിശേഷം [[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കായുടെ സുവിശേഷത്തേക്കാൾ]] ഹ്രസ്വമാണ്. യഹോവയെ സ്വർഗ്ഗീയപിതാവുമായി താരതമ്യം ചെയ്യുന്ന പ്രതിവാദം(antethesis) എന്ന കൃതിയും മാർഷന്റേതായുണ്ട്.
 
==മാർഷന്റെ പൈതൃകം==
"https://ml.wikipedia.org/wiki/മാർഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്