"മുറാത്തോറിയുടെ ശകലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
==പഴക്കം==
 
മുറാത്തോറിയുടെ പട്ടിക [[ഗ്രിഗോരിയൻ കാലഗണനാരീതിക്രിസ്ത്വബ്ദം|പൊതുവർഷം]] രണ്ടാം നൂറ്റാണ്ടിനൊടുവിൽ രൂപപ്പെട്ടതാണെന്ന അഭിപ്രായമാണ് പൊതുവേ സ്വീകര്യമായി കരുതപ്പെടുന്നത്. "ഹെർമാസിന്റെ ആട്ടിടയൻ" (The Shepherd of Hermas) എന്ന അകാനോനികരചനയെ വിലയിരുത്തുമ്പോൾ, ആ നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ([[ഗ്രിഗോരിയൻ കാലഗണനാരീതിക്രിസ്ത്വബ്ദം|പൊതുവർഷം]] 142-157) [[റോം|റോമിലെ]] [[മെത്രാൻ|മെത്രാനായിരുന്ന]] പീയൂസ് ഒന്നാമനെ ആയിടെ ജീവിച്ചിരുന്ന ആളായി താഴെപ്പറയും വിധം ഈ രേഖ പരാമർശിക്കുന്നുണ്ട് എന്നതാണ് അതിനു കാരണം:
 
:ഹെർമാസ്, അദ്ദേഹത്തിന്റെ സഹോദരൻ പീയൂസ് റോമാനഗരിയിലെ സഭാസിംഹാസനത്തിൽ ഇരിക്കെ, ഈയിടെ, നമ്മുടെ കാലത്ത് എഴുതിയതാണ് 'ആട്ടിടയൻ' അതുകൊണ്ട് അതു വായിക്കപ്പെടുക തന്നെ വേണം; എങ്കിലും പള്ളിയിലെ അതിന്റെ പൊതുവായന ശരിയല്ല. (അതില്ലാതെ) സമ്പൂർണ്ണമായിരിക്കുന്ന പ്രവാചകഗ്രന്ഥങ്ങൾക്കൊപ്പവും അതു വായിക്കരുത്; അപ്പസ്തോലന്മാരുടെ കാലശേഷമുള്ളതാകയാൽ അപ്പസ്തോലഗ്രന്ഥങ്ങൾക്കൊപ്പമുള്ള വായനയും അരുത്.
 
ഈ രേഖ ക്രിസ്തുവർഷം[[ക്രിസ്ത്വബ്ദം|പൊതുവർഷം]] നാലാം നൂറ്റാണ്ടിലേതാനെന്ന് ചില പണ്ഡിതന്മാർ<ref>Hahneman, Geoffrey Mark. ''The Muratorian Fragment and the Development of the Canon.'' (Oxford: Clarendon) 1992. Sundberg, Albert C., Jr. "[http://www.jstor.org/pss/1509348 Canon Muratori: A Fourth Century List]" in ''Harvard Theological Review'' '''66''' (1973): 1-41.</ref> വാദിച്ചിട്ടുണ്ടെങ്കിലും അവരുടെ നിലപാടിനു പണ്ഡിതന്മാർക്കിടയിൽ സ്വീകാര്യത കുറവാണ്. ഇരുപതാം നൂറ്റാണ്ടിലെ വിഖ്യാത ബൈബിൾ പണ്ഡിതനായ ബ്രൂസ് മെറ്റ്സ്ജർ പൊതുവർഷം രണ്ടാം നൂറ്റാണ്ടിലെ പട്ടികയായാണ് ഇതിനെ പരിഗണിക്കുന്നത്.<ref>Metzger, The Canon Of The New Testament: Its Origin, Significance & Development (1997, Clarendon Press, Oxford).</ref>
 
==ഉള്ളടക്കം==
"https://ml.wikipedia.org/wiki/മുറാത്തോറിയുടെ_ശകലം" എന്ന താളിൽനിന്ന് ശേഖരിച്ചത്