"മുറാത്തോറിയുടെ ശകലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
==പഴക്കം==
 
മുറാത്തോറിയുടെ പട്ടിക പൊതുവർഷം രണ്ടാം നൂറ്റാണ്ടിനൊടുവിൽ രൂപപ്പെട്ടതാണെന്ന അഭിപ്രായമാണ് പൊതുവേ സ്വീകര്യമായി കരുതപ്പെടുന്നത്. ആ നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ (പൊതുവർഷം 142-147157) [[റോം|റോമിലെ]] [[മെത്രാൻ|മെത്രാനായിരുന്ന]] പീയൂസ് ഒന്നാമനെ ആയിടെ ജീവിച്ചിരുന്ന ആളായി താഴെപ്പറയും വിധം ഈ രേഖ പരാമർശിക്കുന്നുണ്ട് എന്നതാണ് അതിനു കാരണം:
 
:ഹെർമാസ്, അദ്ദേഹത്തിന്റെ സഹോദരൻ പീയൂസ് റോമാനഗരിയിലെ സഭാസിംഹാസനത്തിൽ ഇരിക്കെ, ഈയിടെ, നമ്മുടെ കാലത്ത് എഴുതിയതാണ് 'ആട്ടിടയൻ' (The Shepherd of Hermas). അതുകൊണ്ട് അതു വായിക്കപ്പെടുക തന്നെ വേണം; എങ്കിലും പള്ളിയിലെ അതിന്റെ പൊതുവായന ശരിയല്ല. (അതില്ലാതെ) സമ്പൂർണ്ണമായിരിക്കുന്ന പ്രവാചകഗ്രന്ഥങ്ങൾക്കൊപ്പവും അതു വായിക്കരുത്; അപ്പസ്തോലന്മാരുടെ കാലശേഷമുള്ളതാകയാൽ അപ്പസ്തോലഗ്രന്ഥങ്ങൾക്കൊപ്പമുള്ള വായനയും അരുത്.
"https://ml.wikipedia.org/wiki/മുറാത്തോറിയുടെ_ശകലം" എന്ന താളിൽനിന്ന് ശേഖരിച്ചത്