"രാവണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
mallu spelling for kaikasi [മാലിരാമായണത്തിന്റെ ആദ്യ വരി തന്നെ "കൈകസി എന്നൊരു രാക്ഷസി" എന്നാണ്‌ :-) ]
വരി 5:
രാവണന്റെ [[വേദങ്ങള്‍|വേദങ്ങളിലും]] [[ശാസ്ത്രങ്ങള്‍|ശാസ്ത്രങ്ങളിലും]] ഉള്ള പ്രാവീണ്യം കാണിക്കുവാനായി പത്തുതലകളോടെയാണ് രാ‍വണനെ കലകളില്‍ ചിത്രീകരിച്ചിരിക്കുന്നത്. പത്തു തലകള്‍ രാവണന് "ദശമുഖന്‍" (दशमुख, ''പത്തു മുഖങ്ങള്‍ ഉള്ളയാള്‍''), "ദശഗ്രീവന്‍" (दशग्रीव, ''പത്തു കഴുത്തുകള്‍ ഉള്ളയാള്‍''), "ദശകണ്ഠന്‍" (दशकण्ठ, ''പത്തു കണ്ഠങ്ങള്‍ (തൊണ്ടകള്‍) ഉള്ളയാള്‍'') എന്നീ പേരുകള്‍ നേടിക്കൊടുത്തു. രാവണനു ഇരുപതു കൈകളും ഉണ്ട് - ഇത് രാവണന്റെ ദുരയെയും ഒടുങ്ങാത്ത ആഗ്രഹങ്ങളെയും പ്രതിനിധാനം ചെയ്യുന്നു.
 
വൈശ്രവന്‍ എന്ന ബ്രാഹ്മണ മുനിയുടെ മകനായി ആണ് രാവണന്‍ ജനിച്ചത്. [[ദ്രൈത്യന്‍|ദൈത്യ]] രാജകുമാരിയായ [[കൈകേശികൈകസി]] ആയിരുന്നു രാവണന്റെ അമ്മ. കൈകേശിയുടെകൈകസിയുടെ പിതാവും ദൈത്യരാജാവും ആയ [[സുമാലി]] തന്റെ മകള്‍ ലോകത്തിലെ ഏറ്റവും ശക്തനായ രാജാവിനെ വരിച്ച് അതിശക്തനായ ഒരു പുത്രനെ പ്രസവിക്കണം എന്ന് ആഗ്രഹിച്ചു. സുമാലി ലോകത്തിലെ രാജാക്കന്മാരൊക്കെ തന്നെക്കാള്‍ ശക്തികുറഞ്ഞവര്‍ എന്നുകണ്ട് അവരെ പരിത്യജിച്ചു. കൈകേശികൈകസി മുനിമാരുടെ ഇടയില്‍ തിരഞ്ഞ് ഒടുവില്‍ വൈശ്രവനെ ഭര്‍ത്താവായി തിരഞ്ഞെടുത്തു. അതുകൊണ്ട് രാവണന്‍ ഭാഗികമായി രാക്ഷസനും ഭാഗികമായി ബ്രാഹ്മണനും ആണ് എന്നു കരുതപ്പെടുന്നു.
 
രാവണന്‍ വൈശ്രവന്റെ മക്കളില്‍ ഏറ്റവും മൂത്തയാള്‍ ആയിരുന്നു. ജനനസമയത്ത് രാവണന് '''ദശാനനന്‍'''/'''ദശഗ്രീവന്‍''' എന്നീ‍ പേരുകള്‍ നല്‍കപ്പെട്ടു - പത്തു തലകളുമായി ആണ് രാവണന്‍ ജനിച്ചത് (ചില കഥകള്‍ അനുസരിച്ച് ജനനസമയത്ത് പിതാവ് നല്‍കിയ ഒരു പളുങ്കുമാലയില്‍ തട്ടി മുഖം പ്രതിഫലിച്ചതുകൊണ്ടാണ് പത്തുതലകള്‍ വന്നത്. മറ്റു ചില കഥകളില്‍ പത്തുപേരുടെ മാനസിക ശക്തിയുള്ളതുകൊണ്ടാണ് ഈ പേരു ലഭിച്ചത്).
 
രാവണന്റെ സഹോദരര്‍ '''[[വിഭീഷണന്‍|വിഭീഷണനും]]''' '''[[കുംഭകര്‍ണ്ണന്‍|കുംഭകര്‍ണ്ണനും]]''' ആയിരുന്നു. തായ്‌വഴിയായി രാവണന്‍ മാരീചന്റെയും സുബാഹുവിന്റെയും ബന്ധക്കാരന്‍ ആയിരുന്നു. കൈകേശിക്ക്കൈകസിക്ക് മീനാക്ഷി എന്ന മകളും ഉണ്ടായിരുന്നു (മീന്‍പോലെയുള്ള കണ്ണുകള്‍ ഉള്ളവള്‍) പില്‍ക്കാലത്ത് ശൂര്‍പ്പണഖ (കൂര്‍ത്ത നഖങ്ങള്‍ ഉള്ളവള്‍) എന്നപേരില്‍ കുപ്രസിദ്ധയായത് മീനാക്ഷിയാണ്
 
രാവണന്‍ അഹങ്കാരിയും ആക്രമണോത്സുകനും ആണെങ്കിലും വിദ്യാ പ്രവീണനാണേന്ന് പിതാവായ വൈശ്രവന്‍ രാവണന്റെ കുട്ടിക്കാലത്തേ ശ്രദ്ധിച്ചു. വൈശ്രവന്റെ ശിക്ഷണത്തില്‍ രാവണന്‍ വേദങ്ങളും പുരാണങ്ങളും കലകളും ക്ഷത്രിയരുടെ മാര്‍ഗ്ഗങ്ങളും പഠിച്ചു. ഒരു മികച്ച [[വീണ|വീണാ]] വാദകനും ആയിരുന്നു രാവണന്‍. രാവണന്റെ കൊടിയടയാളം‍ വീണയുടെ ചിത്രമാണ്. രാവണന്‍ ദൈത്യരുടെ സദ്ഗുണങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താനായി സുമാലി രഹസ്യമായി പരിശ്രമിച്ചു.
"https://ml.wikipedia.org/wiki/രാവണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്