"ഒറാങ്ങ്ഉട്ടാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
വംശനാശ ഭീഷണി നേരിടുന്ന ,ബോർണിയൻ ഒറാങ്ങ്ഉട്ടാൻ (Pongo pygmaeus ) , സുമാത്രൻ ഒറാങ്ങ്ഉട്ടാൻ (Pongo abelii ) എന്നീ രണ്ടിനങ്ങൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്.
== ശരീര ഘടന==
[[File:A Metured Orangotan.jpg|thumb|left|പൂർണ്ണ വളർച്ചയെത്തിയ ഒറാങ്ങ്ഉട്ടാൻ]]
1.2മുതൽ 1 .5 മീറ്റർ വരെ പൊക്കമുള്ള ഇവയുടെ ഭാരം 33 മുതൽ 82 കിലോ വരെ ആണ്. മനുഷ്യന്റെയും ഇവയുടെയും കൈകൾക്ക് വളരെ സാമ്യം ഉണ്ട്. കാൽ വിരലുകൾ ഉപയ്ഗിച്ചു ഇവയ്ക്ക് കമ്പുകളിൽ പിടിക്കാൻ കഴിയും. മനുഷ്യനെപ്പോലെ കൈകാലുകൾക്കു അഞ്ചു വിരലുകൾ വീതം ഉണ്ട്. വലിയ തടിച്ച ശരീരം, വണ്ണമുള്ള കഴുത്ത്‌, നീളം കൂടിയ ബലമുള്ള കൈകൾ , നീളം കുറഞ്ഞ വളഞ്ഞ കാലുകൾ ഉള്ള ഇവയ്ക്ക് വാൽ ഇല്ല. ചുവപ്പും തവിട്ടും നിറം കലർന്ന നീണ്ട രോമങ്ങൾ കൊണ്ട് ശരീരം മൂടപ്പെട്ടിരിക്കും.സുമാത്രൻ ഇനത്തിനു , രോമത്തിനു ഇളം നിറമാണ്. വലിയ തലയിൽ വലിയ വായ , ആണിന്റെ ചെള്ള പോളകൾ പ്രായമാകുമ്പോൾ വീണ്ടും വലുതാകുന്നു. വനത്തിൽ ആയുസ്സ് 35 വർഷം. കൂട്ടിൽ 60 വയസ്സ് വരെ ജീവിക്കും. ആണിനും പെണ്ണിനും ,ശബ്ദ നാടക്ക് സമീപത്തായി തൊണ്ട ഉറകൾ ഉണ്ട്. ശബ്ദം വനത്തിൽ മുഴങ്ങി കേൾക്കാൻ ഇത് ആവശ്യമാണ്‌. മരങ്ങളുടെ മുകളിൽ, ഏകാന്തമായി അലഞ്ഞു തിരിയുന്ന ഇവ ഉറങ്ങാനായി എല്ലാ ദിവസവം രാത്രിയിൽ കമ്പുകളും ഇലകളും കൊണ്ട് കൂടുണ്ടാക്കും. ഇണ ചേരുന്ന സമയത്ത് മാത്രമേ ആണിനേയും പെണ്ണിനേയും ഒരുമിച്ചു കാണാറോള്ള്‌. അമ്മമാർ ഏഴെട്ടു വർഷം കുഞ്ഞുങ്ങളെ കൂടെ കൊണ്ട് നടക്കും. .
 
"https://ml.wikipedia.org/wiki/ഒറാങ്ങ്ഉട്ടാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്