"നീലി ചിത്രശലഭങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Prettyurl|Lycaenidae}}
ലൈക്കെനിഡേ എന്ന പദം സൂചിപ്പിക്കുന്നത് പോലെ പൊതുവേ നീലിമയാർന്ന [[ശലഭം|ശലഭങ്ങളാണ്]] ഈ കുടുംബത്തിൽ ഉള്ളത്. ഭൂമുഖത്ത് ആറായിരം ഇനവും ഇന്ത്യയിൽ 450 എണ്ണവും കേരളത്തിൽ 95 എണ്ണവും രേഖപ്പെടുത്തിയിട്ടുണ്ട്. വളരെ ചെറുതും തറയോടു ചേർന്ന് പറക്കുന്ന സ്വഭാവമുള്ളവയുമാണ് ഈ ശലഭങ്ങൾ . ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ശലഭമായ [[രത്നനീലി]] (Grass Jewel) ഈ കുടുംബത്തിൽപ്പെട്ടതാണ്. ആൺ ശലഭങ്ങൾ പൊതുവേ തിളങ്ങുന്ന നീലയും പെൺ ശലഭങ്ങൾ തവിട്ടോ മങ്ങിയതോ ആയിരിക്കും. മുട്ടയ്ക്ക് മത്തങ്ങയുടെ ആകൃതിയാണ്. ലാർവയ്ക്ക് [[മരപ്പേൻ|മരപ്പേനിന്റെ]] (Wood louse) ആകൃതിയും. ലാർവ സ്രവിക്കുന്ന മധുരമുള്ള ദ്രാവക (honey dew)ത്തിൽ ആകൃഷ്ടരായി ഉറുമ്പുകൾ എത്തുകയും ഇവ ലാർവകളുമായി സഹവർത്തിക്കുകയും ചെയ്യുന്നു. മർക്കടശലഭ(Apefly)ത്തിന്റെ ലാർവകൾ ആഹരിക്കുന്നത് നീരൂറ്റിക്കുടിക്കുന്ന [[മീലി മൂട്ട|മീലിമുട്ടകളെയും]] (Mealy bugs) ശല്ക്കപ്രാണികളെ(Scale insect)യും ആണ്.
<ref>MALABAR NATURAL HISTORY SOCIETY യുടെ കേരളത്തിലെ ചിത്രശലഭങ്ങൾ എന്ന പുസ്തകത്തിൽ നിന്നും </ref>
"https://ml.wikipedia.org/wiki/നീലി_ചിത്രശലഭങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്