"എഡ്വേർഡ്‌ ബ്രണ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
==ജീവിതരേഖ==
1784-ൽ [[ലണ്ടൻ|ലണ്ടനിൽ]] ജനിച്ച ബ്രണ്ണൻ 1810-ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ അംഗമായി ചേർന്നു. തുടർന്ന് ബോംബെ മറൈൻ സർവീസിൽ ജോലി ചെയ്തു. അദ്ദേഹം ജോലി ചെയ്തിരുന്ന കപ്പൽ ഒരു യാത്രയ്ക്കിടയിൽ അപകടത്തിൽ തകർന്നു. തലശ്ശേരിയ്ക്ക് അടുത്ത് കടലിൽ വെച്ചുണ്ടായ ഈ അപകടത്തിൽ ഒറ്റപ്പെട്ടു പോയ ബ്രണ്ണൻ സായ്പിനെ മീൻപിടുത്തക്കാരായ ചിലരാണ് രക്ഷപ്പെടുത്തിയത്. തുടർന്ന് അദ്ദേഹം തലശ്ശേരിയിൽ തന്നെ താമസിക്കാൻ തീരുമാനിക്കുകയായിരുന്നു. 1846-ൽ ദരിദ്രരെയും അനാഥരെയും സഹായിക്കുക എന്ന കാഴ്ചപ്പാടോടെ അദ്ദേഹം ''ടെലിച്ചറി പുവർ ഫണ്ട്'' എന്ന പേരിൽ ഒരു ട്രസ്റ്റ് രൂപീകരിക്കുകയുണ്ടായി. തന്റെ കയ്യിലുണ്ടായിരുന്ന 3000 രൂപയായിരുന്നു അതിന്റെ ആദ്യ വിഹിതം. ഒടുവിൽആകെ സമ്പാദ്യമായ 1 50,000/- രൂപ കൂടി ട്രസ്റ്റിനു നൽകി. ബ്രണ്ണൻ വിൽപത്രത്തിൽ ആവശ്യപ്പെട്ടത്‌ പ്രകാരം നാട്ടുകാരായ എല്ലാവർക്കും സൌജന്യമായി വിദ്യാഭ്യാസം നൽകാൻ വേണ്ടി തലശ്ശേരി പട്ടണത്തിൽ ഒരു "ഫ്രീ സ്കുൾ " സ്ഥാപിച്ചു. ഇതാണ് പിൽകാലത്ത് ബ്രണ്ണൻ കോളേജ് ആയി മാറിയത് .
 
തലശ്ശേരിക്കാർ എഡ്വേർഡ് ബ്രണ്ണനെ സ്നേഹത്തോടെ ബ്രണ്ണൻ സായ്വ് എന്നായിരുന്നു വിളിച്ചിരുന്നത്. 1859-ൽ ബ്രണ്ണൻ സായ്പ് അന്തരിച്ചു.
{{Lifetime|1784|1859}}
"https://ml.wikipedia.org/wiki/എഡ്വേർഡ്‌_ബ്രണ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്