"ടി.എ. രാജലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

59.98.105.32 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1188117 നീക്കം ചെയ്യുന്നു
വരി 5:
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ചെർപ്പുളശ്ശേരി|ചെർപ്പുളശ്ശേരിയിൽ]] തേക്കത്ത്‌ അമയങ്കോട്ട്‌ തറവാട്ടിൽ മാരാത്ത് അച്യുതമേനോന്റെയും ടി.എ. കുട്ടിമാളു അമ്മയുടെയും മകളായാണ് രാജലക്ഷ്മിയുടെ ജനനം. എറണാകുളം ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിൽ പഠിച്ചു. [[മഹാരാജാസ് കോളേജ്|മഹാരാജാസ് കോളേജിൽനിന്ന്]] ഭൗതികശാസ്ത്രത്തിൽ ബിരുദംനേടിയതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദത്തിനു ചേർന്നുവെങ്കിലും പഠനം പാതിയിൽ നിറുത്തി. പിന്നീട് രാജലക്ഷ്മി [[ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി|ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന്]] 1953-ൽ ഭൗതികശാസ്ത്രത്തിൽ മാസ്റ്റർ ബിരുദംനേടി. [[പെരുന്താന്നി]], [[പന്തളം]], [[ഒറ്റപ്പാലം]] എൻ.എസ്.എസ്. കോളേജുകളിൽ അദ്ധ്യാപകവൃത്തിനോക്കി.
 
1956-ൽ [[മാതൃഭൂമി ആഴ്ച്പ്പതിപ്പ്]] പ്രസിദ്ധീകരിച്ച ''മകൾ'' എന്ന നീണ്ടകഥയിലൂടെയാണ്‌ രാജലക്ഷ്മി ശ്രദ്ധിക്കപ്പെടുന്നത്. 1958-ൽ ''ഒരു വഴിയും കുറേ നിഴലുകളും'' എന്ന നോവൽ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുതുടങ്ങി. 1960-ൽ ഉച്ചവെയിലും ഇളംനിലാവും എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശയായി വന്നുതുടങ്ങിയെങ്കിലും ഏഴെട്ട് ഭാഗങ്ങൾക്കു ശേഷം രാജലക്ഷ്മിയുടെ ആവശ്യപ്രകാരം നോവൽ നിർത്തിവെച്ചു. തങ്ങളുടെ കഥയാണു രാജലക്ഷ്മി വിറ്റുകാശാക്കുന്നതെന്ന ചില ബന്ധുക്കളുടെ ആക്ഷേപമാണ്‌ ഇതിനു കാരണമായത്. എഴുതിയ നോവൽ പിന്നീട് രാജലക്ഷ്മി കത്തിച്ചുകളയുകയുണ്ടായി. 1965-ൽ ''ഞാനെന്ന ഭാവം'' എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പുറത്തുവന്നു. മാതൃഭൂമിയെക്കൂടാതെ [[മംഗളോദയം]], തിലകം, [[ജനയുഗം]], നവജീവൻ എന്നീ പ്രസിദ്ധീകരണങ്ങളിലാണ്‌ രാജലക്ഷ്മി കഥകൾ എഴുതിയിരുന്നത്.ജീവിതം തന്നെ രചനക്കുള്ള ഉപാധിയാക്കിക്കൊണ്ടു അവർ നടത്തിയ പരിശ്രമങ്ങൾ സമൂഹത്തിൽ നിന്നു ഒറ്റപ്പെടുത്തുവാൻ കാരണമായി
 
1965 [[ജനുവരി 18]]-ന്‌ രാജലക്ഷ്മി ആത്മഹത്യചെയ്തു.
"https://ml.wikipedia.org/wiki/ടി.എ._രാജലക്ഷ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്