"വക്കം മജീദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 59:
== അവസാനകാലം ==
അധികാരരാഷ്ട്രീയത്തിലെ പുത്തൻ ഗണിതസമവാക്യങ്ങൾ സഹപ്രവർത്തകർ അവധാരണം ചെയ്യുമ്പോൾ വക്കം മജീദിന് അത് അഗീകരിക്കൻ ഒട്ടും കഴിയുമായിരുന്നില്ല. കാലാന്തരത്തിൽ, പ്രായോഗികരാഷ്ട്രീയം വർജ്ജിച്ച് ആദർശരാഷ്ട്രീയത്തിന്റെയും പുസ്തകങ്ങളുടെയും ലോകത്തേക്ക് അദ്ദേഹം മടങ്ങി. അതൊരു നീണ്ട രാഷ്ട്രീയാന്വേഷണത്തിന്റെ തുടക്കമായിരുന്നു. ബെട്രണ്ട് റസ്സലും എം.എൻ. റോയിയും ഫ്രഞ്ച് ചിന്തകരും വക്കം മജീദിന്റെ ചിന്തകളെ സമ്പന്നമാക്കി. സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും നീണ്ട നിരതന്നെ വക്കം മജീദിനുണ്ടായിരുന്നു. കൗമുദി പത്രാധിപർ കെ. ബാലകൃഷ്ണൻ, മയ്യഴി വിമോചനസമര നേതാവ് [[ഐ.കെ. കുമാരൻ]] , മുൻ മന്ത്രി എം. എൻ. ഗോവിന്ദൻ നായർ തുടങ്ങി നിരവധിപേർ വക്കം മജീദിന്റെ ചിന്തകളെയും വികാരങ്ങളെയും അടുത്തറിഞ്ഞവരാണ്. അവസാനകാലത്തിലും സമൂഹത്തിലെ, പ്രത്യേകിച്ചും മുസ്ലിം സമുദായത്തിലെ അനാചാരങ്ങളെ അദ്ദേഹം ശക്തമായ ഭാഷയിൽ തന്നെ വിമർശിച്ചു. ഒരു ലേഖകനുമായുള്ള അഭിമുഖസംഭാഷണത്തിൽ വക്കം മജീദ് ഇങ്ങനെ പറഞ്ഞു
{{cquote|''മുസ്ലിം സമുദായത്തെ അടിമുടി ഗ്രസിച്ചിരിക്കുന്ന പല രോഗങ്ങൾക്കും കാരണം മതത്തെക്കുറിച്ചുള്ള തെറ്റായ ധാരണകളും വ്യാഖ്യാനങ്ങളുമാണ്. ആചാരകാര്യങ്ങളിൽ ശ്രദ്ധിക്കുകയും സമുദായത്തിന്റെ ഹൃദയവ്യഥകളെ അവഗണിക്കുകയും ചെയ്യുന്നത് മതപരമായ അർത്ഥത്തിൽ തന്നെ തെറ്റാണ്.''}} തന്റെ യാത്രകളെയും അന്വേഷണങ്ങളെയും തടസ്സപ്പെടുത്തിയ ശാരീരിക അസ്വസ്ഥതകളെ അതിജീവിക്കാൻ ഒരു ദശകത്തോളം അദ്ദേഹം പാടുപ്പെട്ടിരുന്നു. വായിക്കാനും സംസാരിക്കാനുമുള്ള തീക്ഷ്ണമായ ആഗ്രഹം തന്റെ സന്ദർശകരോടെല്ലാം വക്കം മജീദ് പറയുമായിരുന്നു. ജീവിതത്തിന്റെ സായന്തനങ്ങളിലും തന്റെ ആദർശങ്ങളിലും ചിന്തകളിലും ഉറച്ചു നിന്ന വക്കം മജീദ്, വാർധക്യ സഹജമായ രോഗങ്ങളെത്തുടർന്നു 2000 ജൂലൈ 10 തിങ്കളാഴ്ച പുലർച്ചെ 6:30-നു തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/വക്കം_മജീദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്